ലണ്ടന്‍ : ലൈംഗിയ പീഡനങ്ങളും ചൂഷണങ്ങളും അറിവില്ലായ്മയും നിമിത്തം യു.കെയിലെ ആയിരക്കണക്കിന് കൗമാര പെണ്‍കുട്ടികളില്‍ അബോര്‍ഷന്‍ അപകടകരമാംവിധം ഉയന്നതായി എന്‍എച്ച്എസിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍. പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തി എത്തുന്നതിനു മുമ്പ് 8 അബോര്‍ഷന്‍ നടത്തിയവര്‍വരെ ഉണ്ട് എന്നതാണ് നടുക്കം ഉളവാക്കുന്നത്. മൂന്നില്‍ കൂടുതല്‍ അബോര്‍ഷന്‍ നടത്തിയവരുടെ എണ്ണം വളരെക്കൂടുതലാണ്. ഭൂരിഭാഗം പെണ്‍കുട്ടികളും ഗര്‍ഭനിരോധനത്തിന് അബോര്‍ഷനെയാണ് ആശ്രയിക്കുന്നത്.
'ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ടി'ന്റെ അടിസ്ഥാനത്തില്‍ എന്‍എച്ച്എസ് പുറത്തുവിട്ട കണക്കുകളിലാണ് കൗമാരക്കാര്‍ അബോര്‍ഷനിലേയ്ക്ക് തള്ളിവിടപ്പെടുന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. 2010 ല്‍ ഏഴില്‍ ഒരു കുട്ടി എന്ന കണക്കില്‍ അബോര്‍ഷന് വിധേയയായിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 38,269 കൗമാരക്കാരില്‍ 5,300 പേര്‍ ആദ്യമായി ഗര്‍ഭഛിദ്രം നടത്തിയവരാണ്.
എന്നാല്‍ ഇതില്‍ മൂന്ന് പേര്‍ 8 തവണ അബോര്‍ഷന്‍ നടത്തി. രണ്ടുപേര്‍ ഏഴുതവണയും. ആറുപേര്‍ ആറുതവണ ഗര്‍ഭം അലസിപ്പിച്ചതായി കണ്ടെത്തി. 14 പേര്‍ അഞ്ച് തവണയും 57 പേര്‍ നാലുതവണയും 485 പേര്‍ മൂന്ന് തവണയും അബോര്‍ഷന് വിധേയരായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആവര്‍ത്തിച്ചുള്ള അബോര്‍ഷനുകള്‍ കുട്ടികളുടെ ആരോഗ്യത്തെയും ഭാവിയും ഗുരുതരമായി ബാധിക്കുന്നതാണ്. പ്രൊ ലൈഫ് അലയന്‍സിന്റെ റെബേക്ക മാളിന്‍സന്‍ പറഞ്ഞത് ഇതുവളരെ വളരെ ഗൗരവമേറിയ പ്രശ്നമാണെന്നും തെറ്റായ പ്രവണതയാണെന്നുമാണ്. അബോര്‍ഷന്‍ തന്നെ വലിയൊരു പ്രശ്നമാണ്. അപ്പോള്‍ ചെറുപ്രായത്തില്‍ ആവര്‍ത്തിച്ചുള്ള അബോര്‍ഷനുകള്‍ വളരെ ഗുരുതരമായ സ്ഥിതി വിശേഷമാണ്.
ലൈംഗിക ആരോഗ്യ പ്രശ്നങ്ങള്‍, ലൈംഗിക രോഗങ്ങള്‍, മാനസികമായ പ്രശ്നങ്ങള്‍, ഭാവി, പ്രത്യുല്പാദന പരമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവാം. കൗണ്‍സിലിംഗ്, മാതാപിതാക്കളുടെ ശ്രദ്ധ എന്നിവയെല്ലാം അവര്‍ക്ക് ആവശ്യമാണു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അവര്‍ ചൂഷണത്തിന് ഇരയാക്കപ്പെടുകയാണ്.
ആവര്‍ത്തിച്ചുള്ള ഗര്‍ഭഛിദ്രത്തിനായി ആരോഗ്യ സര്‍വീസ് ആഴ്ചയില്‍ ഒരു മില്യണ്‍ പൗണ്ട് ചെലവാക്കുന്നതായി ഈ മാസം ആദ്യമാണ് കണക്കുകള്‍ പുറത്തുവന്നത്. ഗര്‍ഭനിരോധനത്തിന്റെ വഴി എന്ന നിലയില്‍ ആയിരക്കണക്കിനു സ്ത്രീകളാണ് ആവര്‍ത്തിച്ചുള്ള ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നത്. ചില സ്ത്രീകള്‍ ഒമ്പതു തവണ വരെ ഗര്‍ഭഛിദ്രം നടത്തിയതായി കണ്ടെത്തിയിരുന്നു. അവിവാഹിതരായ ആറില്‍ അഞ്ചു സ്ത്രീകള്‍ ഇത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട്. മൂന്നിലൊന്നു ഗര്‍ഭഛിദ്രവും ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണു നടക്കുന്നത്. ഒരു ഗര്‍ഭഛിദ്രത്തിന് ആയിരം പൗണ്ടാണു എന്‍എച്ച്എസിനു ചെലവ് വരുന്നത്.
എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കിയാല്‍ മാത്രമെ പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ ഒന്നിലധികം അബോര്‍ഷന്‍ നടത്താന്‍ അനുവദിക്കാവൂ എന്ന ആവശ്യം ശക്തമാണ്. ലണ്ടനില്‍ വരുന്ന അബോര്‍ഷന്‍ കേസുകളിലും പകുതിയും നേരത്തേ അബോര്‍ഷന്‍ നടത്തിയവരാണ്. 2010 ല്‍ 1,89,000 അബോര്‍ഷനാണ് നടന്നത്. ഇതില്‍ 64,000 പേരും മുമ്പ് ഇതിനു വിധേയരായവരാണ്. 50,000 പേര്‍ സിംഗിളോ പങ്കാളികള്‍ക്കൊപ്പമോ താമസിക്കുന്നവരാണ്. 9500 പേര്‍ വിവാഹിതരാണ്. മറ്റുള്ളവരുടെ കാര്യം വ്യക്തമല്ല.
ആവശ്യത്തിനു കൗണ്‍സിലിങ് സെന്ററുകളോ ക്ലിനിക്കുകളോ ഇല്ലാത്തതാണ് അബോര്‍ഷന്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. ഗര്‍ഭനിരോധന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയും ലൈംഗിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയും ചെയ്താല്‍ ഇതിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.
അബോര്‍ഷന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുഖകരവും വേദനാജനകവുമായ കാര്യമാണ്. നാലു തവണവരെ അബോര്‍ഷന്‍ അനുവദിക്കാം. 23 പ്രൈമറി കെയര്‍ ട്രസ്റ്റിലാണ് ഒന്നിലധികം അബോര്‍ഷന്‍ ഏറ്റവുമധികം നടക്കുന്നത്. ഇതില്‍ 21 എണ്ണവും ലണ്ടനിലാണ്. ക്രോയ്ഡണിലാണു ഉയര്‍ന്ന അനുപാതം ഉള്ളത്. 20 വയസില്‍ താഴെയുള്ള നൂറിലധികം പെണ്‍കുട്ടികളാണു രണ്ടാം തവണ അബോര്‍ഷന് വിധേയരായത്. 950 പേരില്‍ 787 പേര്‍ അവിവാഹിതരാണ്. ഇതില്‍ 545 പേര്‍ മുപ്പതു വയസില്‍ താഴെയുള്ളവരാണ്. കെംബ്രിഡ്ജിലാണ് ഏറ്റവും കുറവ് അബോര്‍ഷന്‍ നിരക്കുള്ളത്- 23 ശതമാനം.