ലണ്ടന്‍ : യു.കെ ജനത മദ്യത്തിനു പിന്നാലെ പരക്കം പായുകയാണ്. പുതിയ തലമുറ മദ്യ ഉപഭോഗം തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന വിശ്വാസത്താല്‍ കുടിച്ചു തിമിര്‍ക്കുമ്പോള്‍ അതു മൂലമുണ്ടാകുന്ന മരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും കൂടുകയാണ്. മദ്യത്തില്‍ ആനന്ദം കണ്ടെത്തുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മുന്നറിയിപ്പുമായി പുതിയ പഠനം. ആഴ്ചയില്‍ മൂന്ന് ഗ്ലാസില്‍ കൂടുതല്‍ മദ്യം അകത്താക്കിയാല്‍ അതു ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പഠനം പറയുന്നത്.
പുരുഷന്മാര്‍ ആഴ്ചയില്‍ മൂന്ന് മുതല്‍ നാലുവരെ ഗ്ലാസ് (ചെറിയ ഗ്ലാസ്)വൈനെ ഉപയോഗിക്കാവൂ. സ്ത്രീകള്‍ രണ്ടുമുതല്‍ മൂന്ന് ഗ്ലാസും. ദിവസം വച്ച് കണക്കാക്കുകയാണെങ്കില്‍ പുരുഷന്മാര്‍ ദിവസം മൂന്ന് മുതല്‍ നാലുവരെ യൂണിറ്റും സ്ത്രീകള്‍ രണ്ടുമുതല്‍ മൂന്ന് വരെ യൂണിറ്റുമേ കഴിക്കാവൂ. അങ്ങനെയാണെങ്കില്‍ വര്‍ഷം 4500 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദയ സംബന്ധമായ അസുഖം കുറയ്ക്കാന്‍ മദ്യ ഉപയോഗം കുറയ്ക്കുകയാണ് പോംവഴിയെന്നാണ് പഠനം പറയുന്നത്.
മദ്യപാനം മൂലമുള്ള രോഗങ്ങള്‍ മൂലവും മറ്റും അടുത്ത 20 വര്‍ഷത്തിനകം 21,0000 പേര്‍ മരിക്കുമെന്നാണ് കണക്കാക്കുന്നത്. അതു കൊണ്ടാണ് ആരോഗ്യ മന്ത്രാലയം 'സേഫ് ഡ്രിങ്ക്' എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. മദ്യ ഉപഭോഗം കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കുറഞ്ഞത് പ്രതിവര്‍ഷം 4500 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് നിഗമനം. ഒരു ചെറിയ ഗ്ലാസില്‍ 1.3 യൂണിറ്റു വൈനെ ഉള്‍ക്കൊള്ളൂ. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ദിവസം ഉപയോഗിക്കുന്ന യൂണിറ്റ് പകുതിയായി കുറയ്ക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദീര്‍ഘ കാലയളവില്‍ മദ്യപാനം ശീലമാക്കുന്നവരെ അടിസ്ഥാനമാക്കിയാണ് മരണ നിരക്ക് കണക്കാക്കിയിരിക്കുന്നതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. മെലയിന്‍ നിക്കോള്‍ പറയുന്നു.
മദ്യപാനം ശീലമാക്കിയവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍, സ്ട്രോക്ക്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കരള്‍ രോഗം, അഞ്ച് തരം കാന്‍സറുകള്‍ എന്നിവയുണ്ടാവാം. വര്‍ഷം നാലായിരത്തിലേറെ മരണങ്ങള്‍ ആണ് ഇതുമൂലം ഉണ്ടാവുക. ദിവസം അര യൂണിറ്റു മദ്യം കുറച്ചാല്‍ ആയുസ് നീട്ടി കിട്ടും എന്നാണ് പഠനം പറയുന്നത്. എന്നാല്‍ 'സേഫ് ഡ്രിങ്കി'ന്റെ അളവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
മദ്യപാനം മൂലം അടുത്ത 20 വര്‍ഷത്തിനകം 21,0000 പേര്‍ മരിക്കുമെന്നാണ് ഞെട്ടിക്കുന്ന വിവരം, രോഗങ്ങള്‍ക്ക് പുറമേ കുടിച്ചുലെക്കുകെട്ടുള്ള ആക്രമണങ്ങളും അപകടങ്ങളും ഉള്‍പ്പെടെ കണക്കാക്കിയാണിത്. മദ്യം മൂലമുള്ള ചികിത്സയ്ക്ക് ഇംഗ്ലണ്ടില്‍ വര്‍ഷം എന്‍എച്ച്എസിന് 3.3 ബില്യണ്‍ പൗണ്ട് ബാധ്യതയാണ് ഉണ്ടാവുന്നത്.