ലണ്ടന്‍: പക്ഷാഘാതം തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം വെയിലുകൊള്ളുന്നതും മീന്‍ കഴിക്കുന്നതും. സൂര്യപ്രകാശത്തിലും മത്സ്യവിഭവങ്ങളിലും ധാരാളമായി ജീവകം ഡി അടങ്ങിയതിനാല്‍ ഇത് മനുഷ്യരില്‍ പക്ഷാഘാതത്തിനുള്ള സാധ്യത ഗണ്യമായി കുറക്കുമെന്നാണു പഠനം. ഹവായ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് 34 വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ പക്ഷാഘാതത്തെ കുറിച്ചുള്ള അപൂര്‍വ വിവരങ്ങള്‍ പുറത്തുവിട്ടത്. മധ്യവയസ്കരും പ്രായമുള്ളവരുമടങ്ങിയ 7,500 വ്യക്തികളില്‍ നടത്തിയ പഠനത്തില്‍ ജീവകം-ഡിയുടെ കുറവ് കണ്ടെത്തിയ 25 ശതമാനം പേരിലും രക്തം കട്ടപിടിക്കാനും അതുവഴി പക്ഷാഘാതം ഉണ്ടാവാനുമുള്ള സാധ്യത ആറിരട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജീവകം ഡിയുടെ കുറവ് പക്ഷഘാതം സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിരുന്നു. ജീവകം-ഡി യുടെ കുറവുമൂലം മസ്തിഷ്കത്തിലെ സൂക്ഷ്മങ്ങളായ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് പക്ഷാഘാതത്തത്തിന് കാരണമാവുന്നു.
സൂര്യപ്രകാശത്തിലും മത്സ്യവിഭവങ്ങളിലും ധാരാളമായി കണ്ടുവരുന്ന ജീവകം-ഡി മനുഷ്യ മസ്തിഷ്കത്തിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറക്കുന്നതായി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ഗോട്ടാറോ കോജിമോ പറഞ്ഞു.