ലണ്ടന്‍ : ഗര്‍ഭിണികള്‍ ആഴ്ചയില്‍ 25 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ കുട്ടികള്‍ക്ക് വലിപ്പക്കുറവ് ഉണ്ടാവുമെന്നു പഠനം. ഗര്‍ഭിണികളായിരിക്കുമ്പോള്‍ സ്ത്രീകള്‍ ആഴ്ചയില്‍ 25 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ കുട്ടികള്‍ക്ക് 200 ഗ്രാം വരെ തൂക്കക്കുറവു ഉണ്ടാകാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിന്നു കൊണ്ടുള്ള അധ്യാപനം, സെയില്‍സ് എന്നിവ ചെയ്യുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ക്കും വലുപ്പക്കുറവുണ്ടാകാമെന്നാണ് കണ്ടെത്തല്‍.
ഇത്തരം ജോലികള്‍ പ്ലാസന്റയിലേയ്ക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും ഇതുമൂലം ഗര്‍ഭസ്ഥ ശിശുവിന് ലഭിക്കേണ്ട പോഷകങ്ങളുടെയും ഒക്സിജന്റെയും അളവ് കുറച്ച് കുഞ്ഞിനെ വിളര്‍ച്ചയിലേയ്ക്കു നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് നിന്നു ജോലി ചെയ്യുന്നവരുടെ കാര്യം. എന്നാല്‍ ഇരുന്നു ജോലി ചെയ്യുന്നവരുടെ കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് വലുപ്പക്കുറവു വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും മണിക്കൂറുകള്‍ നീളുന്ന ജോലിമൂലം മാനസികസമ്മര്‍ദ്ദം ഉണ്ടാവുന്നത് ശിശുവിനെ വലുപ്പക്കുറവിനു കാരണമാകുന്നുണ്ടാവാം എന്നാണു നിഗമനം.
ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാം. ശ്വാസ തടസം, ഹൃദയ സംബന്ധമായ സുഖങ്ങള്‍, ബുദ്ധിശക്തി എന്നിവയ്ക്കും പ്രശ്നങ്ങള്‍ കണ്ടേക്കാം. നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഹാം യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ 4680 ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. 30 ആഴ്ച പിന്നിട്ട ഇവരോട് ആഴ്ചയില്‍ എത്രമണിക്കൂര്‍ ജോലി ചെയ്യുന്നു, നിന്നു കൊണ്ട് എത്ര നേരം ജോലി ചെയ്യുന്നു തുട്നഗിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്.
അതില്‍ ആഴ്ചയില്‍ 25 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തവരുടെ കുട്ടികള്‍ക്ക് 148 മുതല്‍ 198 ഗ്രാം വരെ ഭാരക്കുറവ് കണ്ടെത്തി. തലയുടെ വലുപ്പത്തിലും ഒരു സെ.മീ കുറവ് കണ്ടെത്തി. കൂടുതല്‍ നേരം നിന്നു ജോലി ചെയ്ത സ്ത്രീകളുടെ കുട്ടികളിലും ഇത് തന്നെ കണ്ടെത്തി. ഒക്കുപ്പെഷണല്‍ ആന്റ് എന്‍വയോന്‍മെന്റല്‍ മെഡിസില്‍ എന്ന ജേര്‍ണലില്‍ ആണ് പഠനത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികളുടെ ജോലി സമയം സൗകര്യപ്രദമായ രീതിയില്‍ മാറ്റണം എന്നും ലേഖനം നിര്‍ദ്ദേശിക്കുന്നുണ്ട്. ഷിഫ്റ്റ് ജോലി, രാത്രി ഡ്യൂട്ടി, ദീര്‍ഘനേരമുള്ള നില്‍പ്പ് എന്നിവ ഗര്‍ഭിണികള്‍ ഒഴിവാക്കാന്‍ റായാല്‍ റിസ്ക് കുറയ്ക്കാം എന്നാണ് ജേര്‍ണലിലെ നിര്‍ദ്ദേശം.
എന്നാല്‍ മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ജെന്നി മേയെഴ്സ് പറയുന്നത് പഠനത്തിലെ വിവരങ്ങളില്‍ പേടിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഇന്ന് തൂക്കം കുറഞ്ഞ കുട്ടികള്‍ വളരെയേറെ ജനിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഏതായാലും ഗര്‍ഭിണികളായ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ ആശങ്കപരത്തുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.