ലണ്ടന്‍ : വൈദ്യ ശാസ്ത്രത്തെ അമ്പരപ്പിച്ച് ടെല്‍ഫോര്‍ഡിലെ ചാര്‍ലെന്‍ മെഡ് ലികോട്ട് എന്ന 20കാരി ചരിത്രത്തില്‍ ഇടംപിടിച്ചു. കുട്ടികളേ ജനിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഈ യുവതി ഒറ്റ പ്രസവത്തില്‍ നാലുകുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. 25 മില്യണില്‍ ഒന്ന് മാത്രം സംഭവിക്കുന്ന അപൂര്‍വത. രണ്ട് ഇരട്ടകള്‍ ആണ് ഈ യുവതിയുടെ വയറ്റില്‍ ജനിച്ചത്. അതില്‍ രണ്ടുകുട്ടികളെ സുരക്ഷയെ കരുതി രണ്ടുപേരെ കളയാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടും ചാര്‍ലെന്‍ വഴങ്ങിയിരുന്നില്ല.
പതിനഞ്ചാം വയസിലാണ് ചാര്‍ലെനില്‍ ഡോക്ടര്‍മാര്‍ വന്ധ്യത കണ്ടെത്തിയത്. പോളിസ്റ്റിക് ഓവറി ബാധിച്ചതിനെ തുടര്‍ന്നു യുവതിക്ക് പരിഹരിക്കാനാവാത്ത വന്ധ്യത ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതായത് ഒരിക്കലും ഇവര്‍ക്ക് പ്രസവിക്കാന്‍ കഴില്ല എന്നായിരുന്നു വൈദ്യ ശാസ്ത്രം വിധിയെഴുതിയത്. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചാര്‍ലെന്‍ ഗര്‍ഭിണിയായി. അതും നാല് കുട്ടികള്‍. ഇത്തരക്കാരില്‍ 25 മില്യണില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരമൊരു ഭാഗ്യം ലഭിക്കുക. അതിനാല്‍ തന്നെ വളരെ സങ്കീര്‍ണത നിറഞ്ഞ ഗര്‍ഭകാലമായിരുന്നു യുവതിയുടേത്.
നാല് കുട്ടികളില്‍ രണ്ടു പേരെയെങ്കിലും ജീവനോടെ ലഭിക്കാന്‍ രണ്ടു പേരെ അബോര്‍ട്ട് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശം യുവതി അവഗണിച്ചു. ഭര്‍ത്താവ് മാര്‍ക്കും ഭാര്യയുടെ തീരുമാനത്തെ പിന്തുണച്ചു. പ്രാര്‍ത്ഥനകള്‍ക്കും പ്രയത്നങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ രണ്ട് ഇരട്ടകള്‍ക്ക് യുവതി ജന്മം നല്‍കി. പ്രസവിക്കുമ്പോള്‍ എവ് ലിന്‍, ഗ്രേസീ-ലൌ എന്നിവര്‍ പൂര്‍ണ വളര്‍ച്ച എത്തിയിരുന്നില്ല. അതെ പ്രസവത്തിലുള്ള റോസ്ലിന്‍, അമാലിയ-റോസ്സ് എന്നിവര്‍ക്ക് വളര്‍ച്ച ലഭിച്ചിരുന്നു. തുടര്‍ന്നു കുട്ടികളെയും യുവതിയെയും ആഴ്ചകളോളം നീയോ നേറ്റല്‍ കെയറില്‍ പരിചരിച്ച ശേഷമാണു വീട്ടിലേയ്ക്ക് വിട്ടത്.
ആറ് മാസം പ്രായമായ കുട്ടികളുടെ ജ്ഞാന സ്നാനം അടുത്തിടെ കഴിഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറിലേറെപ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 2010 -ല്‍ ആണ് മാര്‍ക്കും ചാര്‍ലെനും വിവാഹിതരാവുന്നത്. അന്ന് മാര്‍ക്കിനു 24 ഉം ചാര്‍ലെനു 18 ഉം വയസ് മാത്രമാണ് ഉണ്ടായിരുന്നത്. വളരെയേറെ അപകടകരമായ സ്ഥിതിയെ ധീരമായി മാറി കടന്നാണ് യുവതി ഒരേ സമയം നാലു മക്കളുടെ അമ്മയായത്.