ലണ്ടന്‍ : വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ഏറ്റവുമധികം രോഗം പകരുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. ഇത്തരത്തില്‍ രോഗം പകരുന്ന ലോകത്തെ മൂന്നു രാജ്യങ്ങളിലോന്നാണ് ഇന്ത്യ. എത്യോപ്യ, നൈജീരിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഇത്തരം രോഗികള്‍ ഏറ്റവുമധികം. ഇന്റര്‍നാഷനല്‍ ലൈവ്‌സ്‌റ്റോക്ക് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പന്നി, ആട്, ഒട്ടകം തുടങ്ങിയ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളാണ് അധികവും രോഗം പരത്തുന്നത്. കോഴിയും മറ്റ് കാട്ടുജന്തുക്കളും രോഗവാഹകരില്‍ ഉള്‍പ്പെടും. വളര്‍ത്തുമൃഗങ്ങളെ നന്നായി പരിപാലിക്കാന്‍ അറിയാത്തതാണ് പ്രധാന കാരണം.
ജന്തുജന്യരോഗങ്ങള്‍ ലോകത്ത് 240 കോടി പേര്‍ക്കു പ്രതിവര്‍ഷം പിടിപെടുന്നു. അതില്‍ 22 ലക്ഷം പേര്‍ മരിക്കുന്നു. മനുഷ്യനുണ്ടാകുന്ന രോഗങ്ങളില്‍ 60 ശതമാനവും പുതുതായി രൂപപ്പെടുന്ന പകര്‍ച്ചവ്യാധികളില്‍ 75 ശതമാനവും ജന്തുജന്യമാണ്. വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുത്തനെ കൂടുന്നതിനാല്‍ രോഗസാധ്യത ഓരോ വര്‍ഷവും കൂടി വരുകയാണ്.
പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണവും മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ കൂടുതലാണ് എന്നാണു കണ്ടെത്തിയിരിക്കുന്നത്. ദാരിദ്ര്യവും രോഗവും കൂടുതലുള്ള 20 പ്രദേശങ്ങള്‍ ലോകമാകെ കണ്ടെത്തിയിട്ടുണ്ട്.