ബെയ്ജിംഗ്: കാല്‍പാദം വളര്‍ന്ന് ശരീരത്തേക്കാള്‍ വലുതാവുക, ദിവസവും വളരുന്ന കാല്‍പാദം മൂലം ചെരുപ്പ് പോലും ധരിക്കാന്‍ കഴിയാതെ നടക്കാന്‍ നന്നേ വിഷമിക്കുന്ന മൂന്ന് വയസുകാരി ആരുടേയും കരളലിയിക്കും. ചൈനയിലെ ഷാന്ക്ഷി പ്രവിശ്യയിലെ സിയാന്‍ സ്വദേശിനിയായ യു യു എന്ന കുട്ടിയ്ക്കാണ് കാല്‍പാദം അമിതമായി വളരുന്ന അപൂര്‍വ രോഗം ബാധിച്ചു ജീവിതം ദുരിത പൂര്‍ണമായത്.
വളഞ്ഞു വലുതായ കാല്‍പാദം കൊണ്ട് കുട്ടിക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. മുത്തശ്ശിയുടെ കൈപിടിച്ച് വളരെ വിഷമിച്ചുള്ള യു യുവിന്റെ നടപ്പ് കണ്ട് നില്‍ക്കുന്നവര്‍ക്കും പ്രയാസമുണ്ടാക്കുന്ന കാഴ്ചയാണ്.
അമിത വേഗതയില്‍ കുട്ടിയുടെ കാല്‍പാദം വളരുകയാണ്. കാല്‍പാദം ഒഴിച്ച് കുട്ടിയുടെ ശരീര അവയവങ്ങളെല്ലാം സാധാരണ വളര്‍ച്ചയാണ്. എക്സ് റേ പരിസോധനയില്‍ കാല്‍പാദത്തിന്റെ എല്ലുകള്‍ വളഞ്ഞു വികൃതമായ നിലയിലാണ്. പക്ഷേ ഈ അസുഖം എന്താണെന്ന് ഇതുവരെ ആരോഗ്യ വിദഗ്ദ്ധര്‍ക്കും പിടികിട്ടിയിട്ടില്ല.
യു യുവിനെ ബെയ്ജിംഗില്‍ എത്തിച്ചു വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് മുത്തശ്ശന്റെ ആഗ്രഹം.എന്നാല്‍ ദാരിദ്യം അതിന് അനുവദിക്കുന്നില്ല. ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം.