ആരോഗ്യം

വയസ് -3, പൊക്കം- 54 സെ.മീ; ഇനി ഒരിക്കലും വളരാത്ത ഇവള്‍ ലോകത്തെ ഉയരം കുറഞ്ഞ പെണ്‍കുട്ടി

ബെയ്ജിംഗ്: പുഞ്ചിരി പൊഴിയ്ക്കുന്ന മുഖവും പ്രകാശം പരത്തുന്ന പ്രകൃതവും ഉള്ള ഇവളെക്കണ്ടാല്‍ ഒരു പാവകുട്ടിയെന്നെ ആരും പറയൂ. തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളുടെ കൂടെ കളിക്കാന്‍ പോയാല്‍ അവര്‍ ഇവളെ ഫുട്ബോള്‍ പോലെ തട്ടിയേക്കാം. അത്രയ്ക്ക് ചെറുതാണ് മൂന്നുവയസുള്ള ലിയാംഗ് സിയാവോ സിയാവോ. വയസ് മൂന്നായെങ്കിലും വെറും 54 സെ.മീ ഉയരം മാത്രമേ ലിയാംഗിനുള്ളൂ. തൂക്കം രണ്ടരക്കിലോയും.

എന്നാല്‍ ഇവള്‍ ഇനിയൊരിക്കലും വളരില്ല എന്നതാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തിയിരിക്കുന്നത്. അതോടെ ലിയാംഗ് ലോകത്തെ ഈറ്റവും ഉയരം കുറഞ്ഞ പെണ്‍കുട്ടിയായി മാറും. വളര്‍ച്ച നിലച്ച ഈ കുട്ടി ശാസ്ത്ര ലോകത്തിന് തന്നെ അത്ഭുതമാവുകയാണ്. ജനിക്കുമ്പോള്‍ ഒന്നക്കിലോ ആയിരുന്നു ലിയാംഗിന്റെ ഭാരം. ഉയരം 33 സെ.മീയും. മൂന്ന് വയസ് എത്തിയപ്പോള്‍ അതു യഥാക്രമം രണ്ടരക്കിലോയും 54 സെ.മീയും ആയി.

എന്നാല്‍ ഇനി അവള്‍ക്കു ഉയരവും തൂക്കവും വയ്ക്കില്ല എന്ന കണ്ടെത്തല്‍ അവളുടെ അമ്മയെ ദുഖിതയാക്കുന്നു. ജനിതക വ്യതിയാനങ്ങള്‍ മൂലമാണ് കുട്ടിയുടെ വളര്‍ച്ച നിലച്ചത് എന്നാണ് ഹയി ഹുവായിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. മകളുടെ കാര്യത്തില്‍ വിഷമം ഉണ്ടെങ്കിലും ഹുനാല്‍ പ്രവിശ്യയിലെ കുട്ടികളുടെ ആശുപത്രിയില്‍ കഴിയുന്ന അവളുടെ കളികള്‍ കണ്ട് അമ്മ സന്തോഷിക്കുകയാണ്.

ലോകത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ കുഞ്ഞ് ഈയാഴ്ച ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങും. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ചാര്‍ലോട്ടില്‍ ഉള്ള കുട്ടികളുടെ ആശുപത്രിയില്‍ ജനിച്ച കെന്ന ക്ലെയര്‍ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും 'കുഞ്ഞി'. 9.5 ഔന്‍സുമായി ജനിച്ച കെന്നയ്ക്ക് ഒരു സോഡാ ക്യാനിന്റെ വലുപ്പം മാത്രമാണ് ഉണ്ടായിരുന്നത്. ആറുമാസം ഐ.സി.യുവില്‍ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.

25 ആഴ്ച പിന്നിട്ടപ്പോള്‍ ജനിച്ച കെന്ന ജീവിച്ചിരിക്കുമെന്നു ടോകടര്മാര്‍ക്ക് പോലും പ്രതീക്ഷയില്ലാരുന്നു. എന്നാല്‍ 183 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മാതാപിതാക്കളായ നിക്കിയും സാം മൂറെയും കെന്നിയെ വീട്ടിലേയ്ക്ക് കൊണ്ട് പോകുമ്പോള്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തോഷത്തിന്റെ നാളുകള്‍ ആണ് വരുന്നതെന്ന് ഇവര്‍ പറഞ്ഞു.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions