ലണ്ടന്‍ : അപ്പന്റിക്സിനു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ എട്ടിഞ്ച് നീളമുള്ള കത്രിക മറന്നുവെച്ചു. ശസ്ത്രക്രിയക്ക് ശേഷം വാര്‍ഡിലേയ്ക്ക് മാറ്റിയ രോഗിയ്ക്കായുള്ള പതിവ് എക്സ്റേ ആഴ്ചകള്‍ കഴിഞ്ഞു എടുത്തപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയാ കത്രിക കണ്ടെത്തിയത്. ഈസ്റ്റ് കെന്‍റിലെ എന്‍.എച്ച്.എസ് ആശുപത്രിയിലാണ് ഈ വിവാദ സംഭവം അരങ്ങേറിയത്.
മൂന്നു വര്‍ഷമായി പ്രതിവര്‍ഷം 90,000 ശസ്ത്രക്രിയ നടക്കുന്ന ഈ ആശുപത്രിയില്‍ ഇത്തരം ഒരു സംഭവം നടന്നത് വലിയ കോലാഹലം ആണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ആദ്യമായാണ് ഇത്തരമൊരു പിഴവ് വന്നതെന്ന് ആശുപത്രി മാനേജ്മെന്‍റ് പറഞ്ഞു. സംഭവത്തില്‍ എന്‍.എച്ച്.എസ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏപ്രിലില്‍ ആണ് ഇത് നടന്നത്.
ആശുപത്രിയിലെ ചീഫ് നഴ്സ് ആയ ജൂലി പിയേഴ്സ് പറഞ്ഞത് ഇത്തരമൊരു വീഴ്ച വളരെ അപൂര്‍വമായേ ഉണ്ടാകൂ എന്നാണ്. ശസ്ത്രക്രിയ തുടങ്ങുന്നതിനു മുന്‍പും, ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക എന്ന നടപടി ഉള്ളതാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ രോഗിയുടെ വയറ്റില്‍ കുടുങ്ങുകയോ, മറ്റോ ചെയ്തിട്ടില്ലെന്ന് ഉറപ്പ് വരുത്താനാണിത്. അങ്ങനെ സംഭവിച്ചാല്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ എക്സ്റേ എടുക്കാറുണ്ട്. എന്നാല്‍ ഈ കേസില്‍ ഉപകരങ്ങളുടെ എണ്ണം പരോധിച്ചില്ല എന്ന് പിയേഴ്സ് പറഞ്ഞു. അതിനാല്‍ ആഴ്ചകള്‍ക്ക് ശേഷം നടന്ന എക്സ്റേ പരിശോധനയിലാണ് വിവരം അറിയുന്നത്.
പെഷ്യന്‍സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. മൈക്ക് സ്മിത്ത് സംഭവത്തെ അപലപിച്ചു.