ആരോഗ്യം

ഫെയ്സ് ബുക്കില്‍ മേയാന്‍ സ്ത്രീകള്‍ക്ക് പറയാന്‍ ന്യായമുണ്ട്; സ്ത്രീകള്‍ നെറ്റിന് അടിമകളാവുന്നത് ജനിതക ഘടകങ്ങള്‍ മൂലം!

ലണ്ടന്‍ : തങ്ങളുടെ ഫെയ്സ് ബുക്കില്‍ കയറി പ്രൊഫൈല്‍ അപ് ഡേറ്റ് ചെയ്യാനും സുഹൃത്തുക്കളെ പരതാനും ട്വിറ്ററില്‍ മേഞ്ഞു നടക്കാനും വെമ്പല്‍ക്കൊള്ളുന്ന സ്ത്രീകളെ ഇനി കണ്ണുമടച്ചു കുറ്റം പറയാന്‍ ആവില്ല. കാരണം ഇന്റര്‍നെറ്റ്‌ മാനിയ അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണേന്നാണ് പുതിയ കണ്ടെത്തല്‍. നെറ്റിന്റെ അടിമകളായി മാറുന്നവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണെന്നും അവരുടെ ജനിതക ഘടകങ്ങളാണ്‌ ഇതിനു കാരണമെന്നുമാണ്‌ കണ്ടെത്തല്‍.

ബോണ്‍സ്‌ യൂണിവേഴ്‌സ്‌റ്റിയിലെ ഡോ.ക്രിസ്ത്യന്‍ മോണ്‍ടാകിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആണ് സ്ത്രീകളിലെ നെറ്റ് മാനിയ വെളിപ്പെട്ടത്. ഇന്റര്‍നെറ്റ്‌ ആസക്തി കേവലം തോന്നല്‍ മാത്രമല്ലെന്നും ഇത്തരക്കാരില്‍ ജനിതക ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെന്നും ഡോ. മോണ്‍ടാക്‌ പറയുന്നു. 843 പേരില്‍ നിന്നും തിരഞ്ഞെടുത്ത 132 ഇന്റര്‍നെറ്റ്‌ അടിമകളില്‍ നടത്തിയ നിരീക്ഷണങ്ങളുടെ ഭാഗമാണീ പുതിയ കണ്ടെത്തല്‍.

മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ ജനിതക ഘടനയില്‍ മാറ്റങ്ങള്‍ കണ്ടു. ഇത്‌ ഏറ്റവും കൂടുതല്‍ സ്‌ത്രീകളിലായിരുന്നു. ഫെസ്ബുക്കിലും ട്വിറ്ററിലും സ്ത്രീകള്‍ പതിവായി മണിക്കൂറുകള്‍ ആണ് ചെലവിടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്ന്‌ ഡോ. മോണ്‍ടാക്‌ പറഞ്ഞു.

പുതിയ കണ്ടെത്തല്‍ പ്രകാരം എന്തുകൊണ്ട്‌ ഇന്റര്‍നെറ്റ്‌ പലരിലും പല തരത്തില്‍ പ്രഭാവം ചെലുത്തുന്നുവെന്ന പഠനങ്ങള്‍ക്ക്‌ വെളിച്ചം വീശുമെന്ന് ഡോ. മോണ്‍ടാക്‌ പറയുന്നു. നിക്കോട്ടിനും മറ്റും അടിമ പെടുന്നതു പോലുള്ള അവസ്ഥയാണ്‌ ഇന്റെര്‍നെറ്റിന്റെ കാര്യത്തില്‍ ഇത്തരക്കാരിഇല്‍ ഉണ്ടാവുന്നത്. കൂടുതല്‍ കണ്ടെത്തലുകള്‍ വഴി ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തില്‍ ആണ് മോണ്‍ടാകും സംഘവും. നെറ്റ് മാനിയ ഒരു ശീലം അല്ല, അവസ്ഥയാണ് എന്ന് പറയുകയാണു ഈ പഠനം.

അതിനാല്‍ ഇന്റര്‍നെറ്റിന്റെ മായിക വലയത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പറയാന്‍ ഒരു കാരണമായി.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions