ലണ്ടന്‍ : അപ്രതീക്ഷിതമായി വരുന്ന ആദ്യ ഗര്‍ഭം അബോര്‍ട്ട് ചെയ്യുന്നവര്‍ ജാഗ്രതൈ! പിന്നീട് ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കാന്‍ അമ്മമാര്‍ക്ക് കഴിയില്ല. ഇത്തരം അബോര്‍ഷന്‍ മാസംതികയാതെ പ്രസവിക്കുന്നതിന് ഇടയാക്കുമെന്ന് അബര്‍ഡീന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.
മരുന്ന് ഉപയോഗിച്ചുള്ള അബോര്‍ഷനാണ് ഏറെ ദോഷവശങ്ങളുള്ളതെന്നും ഇത്തരത്തില്‍ അബോര്‍ഷന്‍ ചെയ്യുന്നവര്‍ തങ്ങളുടെയും പുതിയതായി ജനിക്കുന്ന കുഞ്ഞിന്റെയും ആരോഗ്യം അപകടപ്പെടുത്തുകയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
37 ശതമാനം സ്ത്രീകളിലാണ് രണ്ടാമത്തെ പ്രസവം മാസം തികയാതെ സംഭവിക്കാന്‍ സാധ്യതയുള്ളത്. 1981 മുതല്‍ 2007 വരെ സ്‌കോട്ട്‌ലന്‍ഡിലെ 6,20,000 സ്ത്രീകളിലാണ് പഠനം നടത്തിയത്.
മാസംതികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍തന്നെ അപകടത്തിലാകുന്നതിനു പുറമെ ഭാവിയില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളും അവരെ ബാധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍, സെറിബ്രല്‍ പാള്‍സി, മഞ്ഞപ്പിത്തം, വിളര്‍ച്ച രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ എന്നിവ ഭാവിയില്‍ ഉണ്ടായേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.