ആരോഗ്യം

അമ്മമാരുടെ ഗര്‍ഭപാത്രം മക്കള്‍ക്ക് ; വൈദ്യ ശാസ്ത്രത്തെ അമ്പരിപ്പിച്ചു സ്വീഡനില്‍ ഇരട്ട ശസ്ത്രക്രിയ

സ്‌റ്റോക്ക്‌ഹോം: തങ്ങള്‍ പത്തുമാസം കഴിഞ്ഞ ഗര്‍ഭപാത്രവും അമ്മയില്‍ നിന്ന് മക്കള്‍ക്ക് ദാനമായി ലഭിച്ചപ്പോള്‍ ലോകത്ത്‌ അതു ആദ്യ സംഭവമായി. ഒപ്പം വരാന്‍ പോകുന്ന കാലത്തെ ഒരു തുടക്കവും. അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് നല്‍കി ലോകത്തെ ആദ്യ ശസ്ത്രക്രിയ സ്വീഡനില്‍ വിജയകരമായി പൂര്‍ത്തിയായി. ആദ്യ ശസ്ത്രക്രിയുടെ തൊട്ടടുത്ത ദിവസം രണ്ടാമതൊരു സ്ത്രീയും മാതാവിന്റെ ഗര്‍ഭപാത്രം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചു.

അമ്മമാരുടെ ഗര്‍ഭപാത്രം സ്വീകരിച്ചത് മുപ്പത്തിരണ്ടും മുപ്പത്തിയേഴും വയസുള്ള സ്ത്രീകളാണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗോഥന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശസ്ത്രക്രിയയില്‍ 10 ഡോക്ടര്‍മാരാണ് പങ്കെടുത്തത്. ഓരോ ശസ്ത്രക്രിയയും ഏഴുമണിക്കൂര്‍ നീണ്ടുനിന്നു. ഇരുവരും സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്ത്രീകളിലൊരാള്‍ ഗര്‍ഭപാത്രമില്ലാതെയായിരുന്നു ജനിച്ചത്. മറ്റൊരാള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. ഇരുവര്‍ക്കും അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഭ്രൂണം ഉല്‍പ്പാദിപ്പിക്കുന്നതിനായി ഓപ്പറേഷനുമുമ്പ് ഇരുവരെയും ഐ വി എഫിന് വിധേയരാക്കിയിരുന്നു. ഇവ ശീതികരിച്ചുവച്ചിരിക്കുകയാണ്. പുതിയ ഗര്‍ഭപാത്രത്തില്‍ അടുത്തവര്‍ഷത്തോടെ ഇവ സ്ഥാപിക്കാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. അതോടെ ഇരുവരും ഗര്‍ഭിണികളാകുമെന്നാണ് പ്രതീക്ഷ.

ഇരുസ്ത്രീകളും ശസ്ത്രക്രിയയ്ക്കുശേഷം ക്ഷീണിതരായെങ്കിലും വേഗം സുഖംപ്രാപിച്ചുവരികയാണ്. ഗര്‍ഭപാത്രം നല്‍കിയ അമ്മമാരും സുഖം പ്രാപിച്ചുവരുന്നു. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരും ആശുപത്രി വിടും. ആരോഗ്യവാന്മാരായ കുഞ്ഞുങ്ങളെ മക്കള്‍ പ്രസവിച്ചുകഴിഞ്ഞാല്‍ മാത്രമെ ശസ്ത്രക്രിയകള്‍ വിജയമാണെന്ന് പറയാനൊക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തങ്ങളുടെ ക്ഷേമവും ഭാവിയും പരിഗണിച്ച് ഇത്തരമൊരു മഹത്തരമായ ദാനം നടത്തിയ അമ്മമാരെ മക്കള്‍ നന്ദിയോടെ സ്മരിക്കുകയാണ്.

ഇവരുടെ അമ്മമാര്‍ക്ക് 50 വയസില്‍ കൂടുതലുള്ളവരാണ്‌. എന്നാല്‍ അമ്മമാര്‍ക്ക് അറുപത് വയസ് ഉണ്ടെങ്കില്‍പ്പോലും അവരുടെ ഗര്‍ഭപാത്രങ്ങള്‍ക്ക് കുഞ്ഞുങ്ങളെ വഹിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെയും അമ്മമാരുടെയും കോശങ്ങള്‍ ഏതാണ്ട് സമാനമായതിനാല്‍ ഈ ഗര്‍ഭപാത്രങ്ങള്‍ മക്കളുടെ ശരീരം തിരസ്‌കരിക്കാന്‍ സാധ്യതയില്ല. ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ ഗര്‍ഭപാത്രത്തെ തിരസ്‌കരിക്കാതിരിക്കാന്‍ ചിലതരം ഇമ്മ്യൂണോ സപ്രസന്റ് മരുന്നുകള്‍ നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വരും മാസങ്ങളില്‍ ഇത്തരത്തില്‍ എട്ടോളം ശസ്ത്രക്രിയകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നുണ്ട്‌. സ്വീഡനില്‍ വാടക ഗര്‍ഭപാത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ നിയമ തടസം ഉള്ളതിനാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കും.

ഈ മാര്‍ഗം ലോക വ്യാപകമായി സ്വീകരിക്കാനും സാധ്യത ഏറെയാണ്‌. മക്കളുമായി അമ്മമാര്‍ക്കുള്ള ഈ ജന്മാന്തര ബന്ധം വൈദ്യ ശാസ്ത്രത്തില്‍ വിപ്ലവം തന്നെ സൃഷ്ടിക്കും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions