കോപ്പന്‍ഹേഗന്‍: അപൂര്‍വ്വ രോഗമുള്ള ഡച്ചുകാരനായ ബീജദാതാവില്‍ നിന്ന് അഞ്ചോളം കുട്ടികള്‍ക്ക് അപൂര്‍വ ജനിതക രോഗം പിടിപെട്ടു. ഇയാള്‍ 10 രാജ്യങ്ങളിലായി 43 സ്ത്രീകള്‍ക്ക് ബീജം ദാനം ചെയ്തിട്ടുണ്ട്. ഇങ്ങനെ ജനിച്ച അഞ്ചോളം കുട്ടികള്‍ക്കാണ് ജനിതക രോഗം ബാധിച്ചതായി കണ്ടെത്തിയത്. ടൈപ്പ് 1 യുറോഫൈബ്രോമറ്റോസിസ് എന്ന നാഡീ രോഗമാണ് ഇയാളിലൂടെ പകര്‍ന്നത്. ഞരമ്പുകളില്‍ ട്യൂമറുകള്‍ക്ക് ഇടയാക്കുന്ന അപൂര്‍വ്വ ജനിതക രോഗമുള്ള ഡെന്‍മാര്‍ക്ക് സ്വദേശിയാണ് ബീജം ദാനം ചെയ്തത്.
കോപ്പന്‍ഹേഗനിലെ നോര്‍ഡിസ്ക് ക്രയോബാങ്ക് എന്ന ബീജബാങ്ക് വഴിയാണ് ഇയാള്‍ ബീജം ദാനം ചെയ്തത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ 43 കുട്ടികള്‍ക്ക് ബീജം ദാനം ചെയ്തതായി ക്ലിനിക് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ 18 കുട്ടികള്‍ സ്വീഡന്‍, ഡെന്മാര്‍ക്ക് സ്വദേശികളായ ദമ്പതികളുടെതാണ്. വാര്‍ത്ത പുറത്ത് വന്നതോടെ ഇയാളില്‍ നിന്ന് ബീജം സ്വീകരിച്ച സ്ത്രീകള്‍ ആശങ്കയിലാണ്. കാരണം അവര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് രോഗ സാധ്യത ഉണ്ടാവാം എന്ന സംശയത്താലാണത്.
ബുദ്ധിമാന്ദ്യം, നട്ടെല്ലിന് തകരാറ് തുടങ്ങിയ പ്രശ്നങ്ങള്‍ ടൈപ് 1 ന്യൂറോഫൈബ്രോമറ്റോസിസ് ബാധിച്ച കുട്ടികള്‍ക്ക് ഇവര്‍ക്ക് ഉണ്ടാവാം. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുകയുമില്ല. ബ്രിട്ടനില്‍ പ്രതിവര്‍ഷം 4,000ഓളം കുട്ടികള്‍ക്ക് ഈ രോഗം ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രോഗം ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ക്ലിനിക് മേധാവി പീറ്റര്‍ ബോവര്‍ പറഞ്ഞു. എച്ച്.ഐ.വി ടെസ്റ്റ് ഉള്‍പ്പെടെ നടത്തിയ ശേഷമാണ് ഒരാളുടെ ബീജം എടുക്കന്നതത്രേ. എന്നാല്‍, എന്‍എഫ് 1 രോഗത്തിന്റെ പരിശോധന നടത്തിയതായി വെബ് സൈറ്റില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നില്ല.
ബീജ ദാനം, കൃത്രിമ ഗര്‍ഭധാരണം തുടങ്ങിയ കാര്യങ്ങളില്‍ ഡെന്‍മാര്‍ക്കിലെ നിയമം വളരെ ഉദാരമാണ്. ഇതാണ് രോഗബാധിതരായ ഇത്രയും കുഞ്ഞുങ്ങള്‍ പിറക്കാന്‍ വഴിവച്ചത് എന്നത് വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒരു ബീജദാതാവില്‍ നിന്ന് 25 ബീജ സങ്കലനത്തിനുള്ള ബീജം ശേഖരിക്കാം എന്നാണ് ഡെന്‍മാര്‍ക്കിലെ നിലവിലെ നിയമം പറയുന്നത്. എന്നാല്‍ ഇവിടെ അമ്പതോളം പേര്‍ക്ക് രോഗമുള്ള ഇയാള്‍ ബീജ ദാനം നടത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ രാജ്യത്തെ ബീജബാങ്ക് ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതോടെ ഒക്ടോബര്‍ മുതല്‍ ഒരാള്‍ക്ക് ബീജദാനം 12 ആക്കി ചുരുക്കിയിരിക്കുകയാണ്.