ഇമിഗ്രേഷന്‍

ലോ സ്‌കില്‍ഡ്കാര്‍ക്ക് വിസയില്ല; 25600 പൗണ്ട് ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് വിസ, പുതിയ ഇമിഗ്രേഷന്‍ പോയിന്റുകള്‍ ഇങ്ങനെ ...

ലണ്ടന്‍ : ബ്രക്‌സിറ്റിനുശേഷം യൂറോപ്പിലെ അവിദഗ്ദ്ധരുടെ തള്ളക്കയറ്റം അനുവദിച്ചു കൊടുക്കില്ലെന്ന് വ്യക്തമാക്കുന്ന ബോറിസ് സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ ബ്ലൂ പ്രിന്റ് പുറത്ത്. 25600 പൗണ്ട് ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് രാജ്യത്തേക്ക് സ്വാഗതമേകുന്ന നയമാണ് അണിയറയിലേത്. ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധമാക്കി, ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം ആണ് നിലവില്‍ വരുക. വിദേശിയര്‍ക്കും യൂറോപ്പുകാര്‍ക്കും ഒരേ മാനദണ്ഡം കൊണ്ടുവരുക വഴി മലയാളികള്‍ക്കും ഇത് പ്രയോജനകരമാണ്. മലയാളി നഴ്‌സുമാര്‍ക്കും പ്രൊഫഷനുകാര്‍ക്കും 25600 പൗണ്ട് പരിധിയില്‍ കൂടുതല്‍ വേതനം ഉള്ളതിനാല്‍ വിസക്ക് തടസമുണ്ടാകില്ല. ഇവരുടെ ആശ്രിതര്‍ക്കും എത്താനാവും.

പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികള്‍ക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റുകളും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയില്‍ ശമ്പളമുള്ളവര്‍ക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേല്‍ ശമ്പളമുള്ളവര്‍ക്ക് 20പോയിന്റുകളും ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ളവര്‍ക്കും ശരിയായി സ്കില്‍ ലെവലുകളുള്ള ജോലികള്‍ക്കായെത്തുന്നവര്‍ക്കും 20 പോയിന്റുകളും ലഭിക്കും. പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവര്‍ക്ക് പത്തും സയന്‍സ്, ടെക്നോളജി, മാത്തമാറ്റിക്സ്, എന്‍ജിനീയറിംഗ് എന്നിവയില്‍ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവര്‍ക്ക് 20 പോയിന്റുകളും ലഭിക്കും.

പോയിന്റ് ബേസ്ഡ് സിസ്റ്റത്തെക്കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഹോം സെക്രട്ടറി പ്രീതി പട്ടേലും നേരത്തെ ധാരണയായിരുന്നു. ടോറി പാര്‍ട്ടിയുടെ തിരഞ്ഞടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം കൊണ്ടുവരും എന്നായിരുന്നു. അണ്‍സ്‌കില്‍ഡ് ലേബറിന്റെ വരവ് തടയുകയായിരുന്നു പ്രധന ലക്‌ഷ്യം. ബ്രിട്ടനില്‍ ജോലി ചെയ്യാനെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ചുരുങ്ങിയത് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയായിരുന്നു നേരത്തെ തെരേസ മേ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ബോറിസ് ജോണ്‍സണ് താല്‍പര്യമില്ലായിരുന്നു. ഇതുമൂലം സ്‌കില്‍ഡ് ജോലിക്കാരുടെ വരവ് തടസ്സപ്പെടുമെന്ന ആശങ്കയായിരുന്നു കാരണം. അതുകൊണ്ടാണ് 25600 പൗണ്ട് എന്ന പരിധി കൊണ്ടുവന്നത്. സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് 25,600 പൗണ്ടിന് മുകളില്‍ വരുമാനം ലഭിക്കുന്ന ജോലി ഓഫറാണ് ആവശ്യം.

ഇതുവഴി ഇയുവില്‍ നിന്നുമുള്ള ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ എണ്ണം പ്രതിവര്‍ഷം 90,000 കുറയ്ക്കാന്‍ ആയി സാധിക്കുമെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇംഗ്ലീഷ് എങ്ങനെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കുടിയേറ്റക്കാര്‍ക്ക് പോയിന്റും നല്‍കും. ചില കേസുകളില്‍ 23,000 പൗണ്ട് വരെ ശമ്പളം നേടുന്നവര്‍ക്കും യോഗ്യതകള്‍ അനുസരിച്ച് വിസകള്‍ അനുവദിക്കും. എല്ലാ കുടിയേറ്റക്കാര്‍ക്കും സുരക്ഷിതമായ ജോബ് ഓഫര്‍ വേണമെന്ന നിര്‍ബന്ധമുണ്ട്. ജോലിക്കാരുടെ കുറവുള്ള മേഖലകളില്‍ കൂടുതല്‍ പോയിന്റും ലഭിക്കും. വരുമാനം നോക്കാതെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ആളുകളുടെ യോഗ്യതയാണ് ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഈ മാറ്റം അനുഗ്രഹമാകും.

ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും, യുകെയില്‍ വിദ്യാഭ്യാസം നേടിയവര്‍ക്കും കൂടുതല്‍ പോയിന്റും ലഭിക്കാനാവസരം ഉണ്ട് . രാജ്യങ്ങളെ തമ്മില്‍ വിവേചനം നടത്താത്ത, ഇമിഗ്രേഷനില്‍ ജനാധിപത്യപരമായ നിയന്ത്രണം ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന ലളിതമായ സംവിധാനമാണ് ഇതെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നു.


  • ഇ-വിസകള്‍ നടപ്പിലാക്കി യുകെ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാകും
  • ബ്രിട്ടീഷ് പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ ഏപ്രില്‍ 11 മുതല്‍ 7% വര്‍ധന
  • മിനിമം സാലറി സ്‌കെയില്‍ വര്‍ധന: കുടിയേറ്റ ജോലിക്കാരുടെ വിസാ അപേക്ഷകള്‍ ഒന്നര ലക്ഷത്തില്‍
  • മാറുന്ന രീതികള്‍: യു കെയിലും കാനഡയിലും പഠനത്തിനെങ്കില്‍ പോകാം; ജോലികിട്ടി തുടരുക പ്രയാസം
  • ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 70,000 ഓളം ഇന്ത്യാക്കാര്‍
  • കെയര്‍ വിസയുടെ ദുരുപയോഗം: ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍
  • 18 - 30 വരെ പ്രായവും ഡിഗ്രിയുമുള്ള 3000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് 2 വര്‍ഷത്തെ വിസക്കായി നറുക്കെടുപ്പ് 20 മുതല്‍ 22 വരെ
  • ഫാമിലി വിസയ്ക്ക് വേണ്ട മിനിമം സാലറി ഏപ്രില്‍ 11 മുതല്‍ 29000 പൗണ്ട്
  • ശമ്പള അടിസ്ഥാനത്തില്‍ വിസാ നിയമങ്ങള്‍ നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിച്ച് ഹോം ഓഫീസ്; ആശ്രിതരെ കൊണ്ടുവരാന്‍ കുറഞ്ഞത് 29,000 ശമ്പളം വേണം
  • ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ യുഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions