സ്പിരിച്വല്‍

സീറോ ഓണ്‍ലൈന്‍ സിനഡ് ഇന്നുമുതല്‍

കാക്കനാട്: സീറോമലബാര്‍സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭയിലെ മെത്രാന്മാരുടെ സിനഡുസമ്മേളനം ഓണ്‍ലൈനില്‍ ഇന്ന് ആരംഭിക്കുന്നു. കോവിഡ്19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന മെത്രാന്മാര്‍ക്ക് ഒരുമിച്ചുവന്നു സിനഡുസമ്മേളനം പതിവുപോലെ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇലക്ട്രോണിക് പ്ലാറ്റുഫോമില്‍ സിനഡു നടത്തുന്നത്. സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.

നിലവിലുള്ള നിയമനുസരിച്ചു സാധാരണരീതിയില്‍ സിനഡുസമ്മേളനം നടത്താന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ഇലക്ട്രോണിക് പ്ലാറ്റുഫോം ഉപയോഗിച്ചുകൊണ്ട് സിനഡുസമ്മേളനം നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയിരുന്നു. ഈ വത്തിക്കാന്‍ രേഖയില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഓണ്‍ലൈന്‍ സിനഡ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്നുമുതല്‍ മൂന്നു ദിവസത്തേയ്ക്കാണ് സിനഡ് സമ്മേളനം നടക്കുന്നത്. ഓരോ ദിവസവും വൈകുന്നേരങ്ങളില്‍ രണ്ടുമണിക്കൂര്‍ വീതമുള്ള സമ്മേളനമാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയവ്യത്യാസം കണക്കിലെടുത്താണ് ഈ സമയക്രമീകരണം വരുത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ സിനഡിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നിന്ന് അറിയിച്ചു.

  • ഹരിയേട്ടന്റെ ഓര്‍മ്മക്കായി നടത്തുന്ന ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും 27 ന്
  • ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍13ന് ബര്‍മിങ്ഹാം സെന്റ്. കാതെറിന്‍സ് ഓഫ് സിയന്നെയില്‍
  • ഉയിര്‍പ്പുകാലത്തെ രണ്ടാമത്തെ ബുധനാഴ്ച മരിയന്‍ ദിനാചരണം
  • സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇടവകകളിലും , മിഷന്‍ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നത് ആയിരങ്ങള്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മീനഭരണി മഹോത്സവം 30ന് ക്രോയിഡോണില്‍
  • വാല്‍ത്തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • വാല്‍താംസ്‌റ്റോയില്‍ വലിയ നൊയമ്പിലെ ആറാമത്തെ ബുധനാഴ്ചയിലെ മരിയന്‍ ദിനാചരണം ഇന്ന്
  • നാല്‍പ്പതാം വെള്ളിയാഴ്ചയിലെ വി. കുര്‍ബാനയും കുരിശിന്റെ വഴിയും എയില്‍സ്‌ഫോര്‍ഡ് ദേവാലയത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions