ബിസിനസ്‌

പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു താഴ്ന്നു; യുകെ പ്രവാസി സമൂഹം ആശങ്കയില്‍


വിലക്കയറ്റവും ബില്ലുകളും ഉയരുന്നതിനു പിന്നാലെ യുകെയിലെ പ്രവാസി സമൂഹത്തിനു തിരിച്ചടിയായി പൗണ്ടിന്റെ വീഴ്ചയും. രൂപയ്‌ക്കെതിരെ 92.08 പോയിന്റിലെത്തി പൗണ്ട്. 90 വരെയൊക്കെയാണ് കിട്ടുക. യുകെ സമ്പദ്‌വ്യവസ്ഥയുടെ ആശങ്കകള്‍ മൂലം യുഎസ് ഡോളറിനെ അപേക്ഷിച്ച് പൗണ്ടിന്റെ മൂല്യം 4.6 ശതമാനം ഇടിഞ്ഞു. 2016 ഒക്ടോബറില്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് ശേഷമാണ് ഡോളറിനെതിരെ പൗണ്ടിന്റെ വില ഇത്രയും ഇടിഞ്ഞത്. വിലക്കയറ്റത്തോടും ഊര്‍ജ്ജ ബില്ലുകള്‍ ഉയരുന്നതിനോടുമുള്ള ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും കാഴ്ചപ്പാടാണ് ഇടിവില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. പൗണ്ടിന്റെ വില താഴ്ന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് വിദേശയാത്ര ചെയ്യുന്ന സാഹചര്യങ്ങളില്‍ പണം സൂക്ഷിച്ച് ചെലവാക്കേണ്ടി വരും. 1.15 ആണ് ഡോളറിനെതിരെയുള്ള നിരക്ക്.

കഴിഞ്ഞവര്‍ഷം പകുതി മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ യൂറോയെ അപേക്ഷിച്ച പൗണ്ടിന്റെ മൂല്യം ഏറ്റവും കുറഞ്ഞതായി കാണാം. ലോകത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തങ്ങളുടെ സാമ്പത്തിക സാധ്യതകള്‍ അത്ര മികച്ചതായി കാണുന്നില്ല എന്ന് ഇന്‍വെസ്‌ടെക്കിലെ മുതിര്‍ന്ന നിക്ഷേപ ഡയറക്ടര്‍ ലോറ ലാംബി പറഞ്ഞു. 2024 വരെ യുകെ സാമ്പത്തിക മാന്ദ്യത്തില്‍ തുടരുമെന്ന് ഈയാഴ്ച ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാമ്പത്തിക മാന്ദ്യത്തില്‍ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി രണ്ടുമൂന്ന് മാസത്തേയ്ക്ക് ചെറുതാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 1.16 എന്ന നിലയിലാണ് യൂറോയുമായുള്ള നില.

പൗണ്ടിന്റെ വീഴ്ച നാട്ടിലേയ്ക്ക് പണമയക്കലിനെ ബാധിക്കും. നാലുപതിറ്റാണ്ടിനിടയിലെ രൂക്ഷമായ വിലക്കയറ്റവും രാഷ്ട്രീയ തിരിച്ചടികളും പൗണ്ടിന് തിരിച്ചടിയായി. സാമ്പത്തിക സ്തംഭനാവസ്ഥയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് ശേഷം, പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്റ്റെര്‍ലിംഗ് ഇനിയും ഇടിഞ്ഞേക്കാം. ദുര്‍ബലമായ പൗണ്ട് എന്നതിനര്‍ത്ഥം ഭക്ഷണം പോലുള്ള ഇറക്കുമതികള്‍ കൂടുതല്‍ ചെലവേറിയതായിത്തീരുകയും അത് പമ്പുകളില്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. യുകെ ഹോളിഡേ മേക്കര്‍മാര്‍ക്ക് വിദേശത്ത് വാങ്ങുമ്പോള്‍ അവരുടെ പണത്തിന് കുറച്ച് മാത്രമേ ലഭിക്കൂ.

എന്നിരുന്നാലും, വിദേശത്ത് വില്‍ക്കുന്ന യുകെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിദേശ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ വിലയായി മാറും.

പലിശ നിരക്കുകള്‍ കൂട്ടിയുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഹരം തുടരും. അടുത്ത മാസം 0.5% നിരക്ക് വര്‍ദ്ധനയാണ് വരുക. ഇതോടെ സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ 2.25 ശതമാനത്തിലെത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനുള്ള പരിശ്രമത്തിലാണ് പലിശ നിരക്കുകള്‍ കൂട്ടേണ്ടി വരുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു. തുടര്‍ച്ചയായി ആറ് തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്ക് അടുത്ത മാസം വീണ്ടും ഉയരുമെന്നത് മോര്‍ട്ഗേജുകാരെയും ബാധിക്കും. പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ അടുത്ത മാസം പലിശ നിരക്കുകളില്‍ 0.5 ശതമാനം പോയിന്റ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. റോയിറ്റേഴ്‌സ് നടത്തിയ സര്‍വയില്‍ സെപ്റ്റംബറില്‍ നിരക്കുകള്‍ നിലവിലെ 1.75 ശതമാനത്തില്‍ നിന്നും 2.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് മുന്നറിയിപ്പ്.

  • കുടുംബങ്ങളുടെ വരുമാന വര്‍ധന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പണപ്പെരുപ്പം കൂടുമോയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്ക
  • ഫെബ്രുവരിയില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേരിയ വളര്‍ച്ച നേടി; ആശ്വാസമാകുമോ?
  • സ്വര്‍ണവില 47,000 കടന്നു, സ്വര്‍ണാഭരണ പ്രേമികള്‍ ത്രിശങ്കുവില്‍
  • യുകെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരണം; ടോറികള്‍ വിഷമ വൃത്തത്തില്‍
  • പലിശ നിരക്കുകള്‍ തുടരെ നാലാം തവണയും 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ? പ്രതീക്ഷയോടെ മോര്‍ട്ട്‌ഗേജ് വിപണി
  • സ്വര്‍ണ ശേഖരത്തില്‍ യുകെയെ പിന്തള്ളി ഇന്ത്യ ഒമ്പതാമത്
  • പണപ്പെരുപ്പം വീണ്ടും താഴുമെന്ന് സൂചന; യുകെയിലെ പലിശ നിരക്ക് കുറയ്ക്കുമോ?
  • പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ; മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍
  • കരുത്തു നേടി പൗണ്ട്; ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപയ്‌ക്കെതിരെയും മികച്ച നില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions