അസോസിയേഷന്‍

2024 ലെ സുപ്രധാന ഇവന്റുകള്‍ പ്രഖ്യാപിച്ചു യുക്മ; ദേശീയ കായികമേള ജൂണ്‍ 29 ന്, കേരളപൂരം വള്ളംകളി ആഗസ്റ്റ് 31 ന്, ദേശീയ കലാമേള നവംബര്‍ 2 ന്

യുക്മ ദേശീയ സമിതി, 2024 ല്‍ യുക്മ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതി യോഗമാണ് 2024 ലെ സുപ്രധാന ഇവന്റുകളുടെ തീയതികള്‍ തീരുമാനിച്ചത്.

യുകെയിലെ മലയാളി കായിക പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേള ജൂണ്‍ 29 ശനിയാഴ്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 2023 ല്‍ നനീട്ടണിലെ പിംഗിള്‍സ് സ്റ്റേഡിയത്തിലായിരുന്നു ദേശീയ കായികമേള നടന്നത്. ഈ വര്‍ഷത്തെ ദേശീയ കായികമേളയുടെ വേദി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതാണ്.

യുക്മ ഇവന്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 31 ശനിയാഴ്ച നടത്തപ്പെടും. കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഈ ഏറ്റവും വലിയ ജലമാമാങ്കം യുകെ മലയാളികള്‍ ഏറെ താല്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. 2017, 2018, 2019 വര്‍ഷങ്ങളില്‍ വളരെ ഭംഗിയായി നടത്തപ്പെട്ട കേരളപൂരം വള്ളംകളി കോവിഡ് മഹാമാരി താണ്ഡവമാടിയ 2020, 2021 വര്‍ഷങ്ങളില്‍ മുടങ്ങിയെങ്കിലും 2022 മുതല്‍ പൂര്‍വ്വാധികം ഭംഗിയായി യുക്മ സംഘടിപ്പിക്കുകയാണ്. യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ കേരളപുരം വള്ളംകളി ഇക്കുറിയും വന്‍ ആഘോഷമായി മാറ്റുവാനുള്ള ഒരുക്കങ്ങളിലാണ് യുക്മ നേതൃത്വം.

യുക്മ ദേശീയ കലാമേള നവംബര്‍ 2 ശനിയാഴ്ച നടത്തുന്നതിന് യുക്മ ദേശീയ സമിതി തീരുമാനിച്ചു. കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഈ ഏറ്റവും വലിയ കലാമത്സരത്തിന് യുകെ യിലെ കലാ സ്‌നേഹികളായ മലയാളികള്‍ നല്‍കി വരുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണ്. 2023 ലെ ദേശീയ കലാമേള ഗ്‌ളോസ്റ്റര്‍ഷയറിലെ ചെല്‍റ്റന്‍ഹാമിലാണ് നടന്നത്.

യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണല്‍, ദേശീയ കായികമേളകള്‍, ആറാമത് യുക്മ കേരളപൂരം വള്ളംകളി, യുക്മ റീജിയണല്‍, ദേശീയ കലാമേളകള്‍ എന്നിവ വന്‍ വിജയമാക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളുടെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

  • രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് ചാമ്പ്യന്‍മാര്‍
  • സ്‌നേഹ സംഗീതരാവ് മേയ് 4ന് ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍
  • ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
  • പാരമ്പര്യ തനിമ വിളിച്ചോതുന്ന കലാപരിപാടികളുമായി 'വാഴ്വ് 2024' കൊടിയിറങ്ങി
  • 'വാഴ്‌വ് 2024': യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ് വ്യവസായവും
  • സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ ഏഴിന്
  • യുകെ മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ രണ്ടാമത് സംഗമം
  • യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ (UKMSW Forum) ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം 16ന്
  • അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ ; സ്‌പെഷ്യല്‍ മ്യൂസിക്കല്‍ നൈറ്റും വിവിധ കലാപരിപാടികളുമായി 9ന് ഗ്ലോസ്റ്ററില്‍ ഗംഭീര ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions