Don't Miss

സൈബര്‍ ഹണി ട്രാപ്പ്: ഇരകളുടെ വിവരങ്ങള്‍ പുറത്തായത് ടോറി എംപിയില്‍ നിന്ന്

ബ്രിട്ടീഷ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സൈബര്‍ ഹണി ട്രാപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . താന്‍ ഒരു ഡേറ്റിംഗ് ആപ്പില്‍ കണ്ടുമുട്ടിയ ഒരാള്‍ക്ക് സഹ എംപിമാരുടെ വിവരങ്ങള്‍ പങ്കുവെച്ചതായി ടോറി എംപിയായ വില്യം വാഗ് വെളിപ്പെടുത്തിയതാണ് സംഭവത്തിന് വഴിത്തിരിവായിരിക്കുന്നത്.

സംഭവത്തില്‍ വില്യം വാഗ് ക്ഷമാപണം നടത്തി. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവര്‍ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റര്‍ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം .

കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും മറ്റു ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നത് . 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇരകള്‍ക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു .

ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു സൈബര്‍ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാര്‍ലി എന്നീ അപരനാമങ്ങളില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് .

കഴിഞ്ഞ വേനല്‍ക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാര്‍ക്ക് ജാഗ്രത പാലിക്കാന്‍ പാര്‍ട്ടി തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു . തീരെ പരിമിതമായ ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണ്ടെത്തിയിരുന്നു.

ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ ഹണി ട്രാപ്പില്‍ വീഴ്ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തുകയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത് .

  • യുകെയില്‍ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം കുതിച്ചുയരുന്നു
  • ആക്രമണത്തിന് മുന്‍പ് ഇറാനു മുകളിലൂടെ രണ്ട് ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍!
  • സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍
  • 'ചിറ്റപ്പന്‍' വേറെ ലെവലാണ്
  • പിസി ജോര്‍ജിനെ തഴഞ്ഞുള്ള ബിജെപിയുടെ രാഷ്ട്രീയം
  • സിദ്ധാര്‍ത്ഥിനെ അവര്‍ വേട്ടയാടി കൊന്നു
  • ലണ്ടനില്‍ നിന്ന് സൂപ്പര്‍ സോണിക് വിമാനങ്ങള്‍!
  • സിനിമയിലൂടെ ശ്രീരാമനെ നിന്ദിച്ചെന്ന്; നയന്‍താരയ്ക്കെതിരെ പൊലീസ് കേസ്
  • യുവതലമുറ കൂട്ടത്തോടെ കടല്‍കടക്കുന്നു; കേരളത്തില്‍ 'പ്രേതഗ്രാമങ്ങള്‍' കൂടുന്നു
  • ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions