യു.കെ.വാര്‍ത്തകള്‍

മകനേയും കുടുംബത്തേയും കാണാനെത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിംഗ് വിസയില്‍ യുകെയിലെത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം. നാട്ടില്‍ കാസര്‍ഗോഡ് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന്‍ (71) ആണ് വിട വാങ്ങിയത്. ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുന്നേ യുകെയിലെത്തിയ ഡിബിനും കുടുംബത്തിനും ഒപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുന്നേയാണ് മാത്തച്ചനും ഭാര്യയും ബ്ലാക്ക് പൂളിലെത്തിയത്.

എന്നാല്‍ ഞായറാഴ്ച വെളുപ്പിന് 12.30 ഓടെ മാത്തച്ചനെ വയറു വേദനയെ തുടര്‍ന്ന് ബ്ലാക്ക്പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഉടനെ കാര്‍ഡിയാക് യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായത്.

മകന്‍ ഡിബിനും മരുമകള്‍ ജോഷ്‌നിയും ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

  • യുകെയിലെ പ്രധാന ബാങ്കുകളില്‍ ഇന്നു മുതല്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുയര്‍ത്തുന്നു
  • ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമോ?
  • റുവാന്‍ഡ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍; വെട്ടിലായി ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍
  • ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു ഹംസ യൂസഫ്; എസ്എന്‍പിയില്‍ പ്രതിസന്ധി
  • കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചു; ആദ്യ പാദത്തില്‍ മാത്രം 157 പൗണ്ട് വര്‍ദ്ധന
  • തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് അസ്ട്രസെനക; കൂടുതല്‍ പേര്‍ കോടതിയിലേക്ക്
  • ലോക്കല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സുനാക് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും
  • ബിനോയിയ്ക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്
  • തെരഞ്ഞെടുത്താല്‍ പെന്‍ഷന്‍കാരുടെ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കുമെന്ന് ലേബര്‍
  • പുതിയ വിസാ നിയന്ത്രണ വ്യവസ്ഥകള്‍ യുകെ യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions