യു.കെ.വാര്‍ത്തകള്‍

കേംബ്രിഡ്ജ് ഷെയറില്‍ രഹസ്യ കഞ്ചാവ് ഫാക്ടറി; രണ്ട് അടിമ പണിക്കാരെ മോചിപ്പിച്ചു

ലണ്ടനില്‍ നിന്ന് വെറും 62 മൈല്‍ അകലെ കേംബ്രിഡ്ജ് ഷെയറില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന കഞ്ചാവ് ഫാക്ടറി കണ്ടെത്തി. അവിടെനിന്നും രണ്ട് പുരുഷന്മാരെയും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ പൂട്ടിയിട്ട നിലയിലാണ് അവിടെ നിന്നും കണ്ടെത്തിയത്. അടിമകളെ പോലെയാണ് ഇവരെ പരിഗണിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

1.5 മില്യണിലധികം മൂല്യമുള്ള 1845 കഞ്ചാവ് ചെടികളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അവിടെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പുരുഷന്മാര്‍ 34 ഉം 35 വയസും ഉള്ളവരാണ് . ഇവരെ നിര്‍ബന്ധിച്ച് അവിടെ ജോലി ചെയ്യിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ . തങ്ങളുടെ സമീപ പ്രദേശങ്ങളില്‍ മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈം സ്റ്റോപ്പര്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

  • ഇംഗ്ലണ്ടിലും, വെയില്‍സിലും ലോക്കല്‍ ഇലക്ഷന്‍; സാമ്പിള്‍ വെടിക്കെട്ടാകും
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ മരിച്ച സംഭവം; മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍
  • ലണ്ടനില്‍ കത്തിയാക്രമണം 14 കാരന്‍ കൊല്ലപ്പെട്ടു; 36 കാരന്‍ പിടിയില്‍
  • നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി
  • എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍
  • ചിചെസ്റ്റര്‍ മലയാളി ജോണിയെ ഉറക്കത്തിനിടെ മരണം തേടിയെത്തി
  • യുകെയിലെ പ്രധാന ബാങ്കുകളില്‍ ഇന്നു മുതല്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുയര്‍ത്തുന്നു
  • ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമോ?
  • റുവാന്‍ഡ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍; വെട്ടിലായി ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍
  • ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു ഹംസ യൂസഫ്; എസ്എന്‍പിയില്‍ പ്രതിസന്ധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions