യു.കെ.വാര്‍ത്തകള്‍

മൂന്ന് പതിറ്റാണ്ട് എന്‍എച്ച്എസിനെ സേവിച്ച ജീവനക്കാരി ചികിത്സാ പിഴവില്‍ മരിച്ചു



കാത്തിരിപ്പ് സമയത്തിന്റെയും ചികിത്സ പിഴവുകളുടെയും പേരില്‍ ഏറെ പഴി കേള്‍ക്കുന്ന എന്‍എച്ച്എസില്‍ മുന്‍ ജീവനക്കാര്‍ക്ക് പോലും രക്ഷയില്ല. മൂന്ന് പതിറ്റാണ്ടുകാലം സുത്യര്‍ഹമായി സേവനമനുഷ്ഠിച്ച പാറ്റ് ഡോസന്റെ മരണം എന്‍എച്ച്എസ്സിന്റെ ചികിത്സാ പിഴവാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 73 കാരിയായ അവര്‍ ഉദര സംബന്ധമായ അസുഖങ്ങളുടെ പേരിലാണ് ഹോസ്പിറ്റലില്‍ എത്തിയത്.



റോയല്‍ ബ്ലാക്ക് ബേണ്‍ ഹോസ്പിറ്റലില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. 90 വയസ്സുള്ള ഒരു മനുഷ്യനുമായി ബന്ധപ്പെട്ട ഡിഎന്‍ ആര്‍ റിപ്പോര്‍ട്ട് പാറ്റ് ഡോസന്റേതായി തെറ്റിദ്ധരിക്കപ്പെട്ടതാണ് അവരുടെ മരണത്തിന് കാരണമായത്. മാരകമായ രോഗമോ മറ്റ് ഗുരുതരമായ ആരോഗ്യസ്ഥിതിയോ മൂലം ഹൃദയമോ ശ്വാസമോ നിലച്ചവര്‍ക്കാണ് ഡിഎന്‍ആര്‍ റിപ്പോര്‍ട്ട് കൊടുക്കുന്നത്. 90 വയസ്സുകാരന്റെ ഡിഎന്‍ആര്‍ റിപ്പോര്‍ട്ട് മാറി നല്‍കി ചികിത്സ നിഷേധിക്കപ്പെട്ട് മരണം വരിച്ച 73 വയസ്സുകാരിയുടെ ബന്ധുക്കള്‍ എന്‍എച്ച്എസ്സിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

തന്റെ ജീവിതം മുഴുവന്‍ എന്‍എച്ച്എസ്സിനായി സമര്‍പ്പിച്ച പാറ്റിന്റെ ജീവിതം എന്‍എച്ച്എസ് സിസ്റ്റത്തിന്റെ കെടു കാര്യസ്ഥത കൊണ്ട് അപകടത്തിലായതിന്റെ ഞെട്ടലിലാണ് അവരുടെ സഹപ്രവര്‍ത്തകര്‍. അവര്‍ക്ക് ശരിയായ സമയത്ത് പരിചരണം ലഭിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് മകന്‍ ജോണ്‍ വിഷമത്തോടെ പറഞ്ഞത് . ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദാരുണമായ കാര്യമാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഈസ്റ്റ് ലങ്കാഷെയര്‍ ഹോസ്പിറ്റല്‍സിലെ എക്സിക്യൂട്ടീവ് മെഡിക്കല്‍ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവുമായ ജവാദ് ഹുസൈന്‍ അറിയിച്ചു .

  • വാടക കൊടുക്കാനാവുന്നില്ല; യുകെ ജനതയുടെ അന്തിയുറക്കം പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും!
  • ജീവന്‍ നിലനിര്‍ത്താന്‍ പോരാടിയ സുദിക്ഷയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട
  • ലേബര്‍ പാര്‍ട്ടിക്ക് വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള വഴി തെളിയിച്ച് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; ടോറികള്‍ക്കു വന്‍ തിരിച്ചടി
  • ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും
  • 13 ബലാത്സംഗങ്ങള്‍: മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ
  • ഡിഗ്രി പഠനമുപേക്ഷിച്ച് ബിട്ടനിലെ ചെറുപ്പക്കാര്‍; അന്വേഷണം അപ്രന്റീസ്ഷിപ് കോഴ്സുകള്‍
  • ഇംഗ്ലണ്ടിലും, വെയില്‍സിലും ലോക്കല്‍ ഇലക്ഷന്‍; സാമ്പിള്‍ വെടിക്കെട്ടാകും
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ മരിച്ച സംഭവം; മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍
  • ലണ്ടനില്‍ കത്തിയാക്രമണം 14 കാരന്‍ കൊല്ലപ്പെട്ടു; 36 കാരന്‍ പിടിയില്‍
  • നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions