യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ ഉണ്ടെന്നറിഞ്ഞാലും എന്‍എച്ച്എസ് ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ്

എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുന്ന സമയത്തില്‍ 2020 മുതല്‍ ഇരട്ടി വര്‍ധനവ്. കാന്‍സര്‍ പരിചരണം ആരംഭിക്കാനായി ഏകദേശം 16,000 രോഗികളാണ് നാല് മാസത്തിലേറെ കാത്തിരിക്കേണ്ടി വന്നത്. നാല് വര്‍ഷത്തിനിടെ അടിയന്തര റഫറല്‍ ലഭിച്ച രോഗികള്‍ക്കാണ് ഈ ദുരവസ്ഥ.

എന്‍എച്ച്എസ് ലക്ഷ്യമിടുന്നതിന്റെ ഇരട്ടിയാണ് ഇത്. കാന്‍സര്‍ ഉള്ളതായി സംശയം തോന്നിയാല്‍ രണ്ട് മാസത്തിനകം ചികിത്സ ആരംഭിക്കണമെന്നാണ് എന്‍എച്ച്എസ് ലക്ഷ്യം. ഈ കാലതാമസം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ ദീര്‍ഘമായ കാത്തിരിപ്പ് ജീവന്‍ നഷ്ടമാകുന്നതില്‍ കലാശിക്കുമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

6334 രോഗികള്‍ കഴിഞ്ഞ വര്‍ഷം 124 ദിവസത്തിലേറെ കാത്തിരുന്നതായി ലിബറല്‍ ഡെമോക്രാറ്റ് പരിശോധന വ്യക്തമാക്കി. 2020-ല്‍ രേഖപ്പെടുത്തിയ 2922 പേരുടെ ഇരട്ടിയാണ് ഇത്. അതേസമയം 1100-ലേറെ രോഗികള്‍ 6 മാസത്തിലേറെ ചികിത്സയ്ക്കായി കാത്തിരുന്നുവെന്നും ഞെട്ടിക്കുന്ന രേഖകള്‍ പറയുന്നു. 167 ഹെല്‍ത്ത് ട്രസ്റ്റുകളില്‍ 69 ഇടത്ത് നിന്ന് മാത്രമാണ് വിഷയത്തില്‍ വിവരാവകാശ പ്രകാരം മറുപടി ലഭിച്ചത്.

കാന്‍സര്‍ ഉണ്ടെന്ന് മനസിലാക്കിയ ശേഷം ഇത്തരമൊരു കാത്തിരിപ്പ് വേണ്ടിവരുന്നത് രോഗികള്‍ക്കും, അവരുടെ പ്രിയപ്പെട്ടവര്‍ക്കും കനത്ത ആഘാതമാണെന്ന് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ പോളിസി ഡയറക്ടര്‍ ഡോ. ഓവന്‍ ജാക്ക്‌സണ്‍ പറഞ്ഞു. 2015ന് ശേഷം ഒരിക്കല്‍ പോലും രണ്ട് മാസത്തിനകം ചികിത്സയെന്ന ലക്ഷ്യം നേടിയിട്ടില്ല. ഇത് വലിയ പരാജയമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ദശകത്തില്‍ എന്‍എച്ച്എസ് കാ ന്‍സര്‍ പരിശോധനകളും ഇരട്ടിയായി ഉയര്‍ന്നുവെന്ന് ഹെല്‍ത്ത് ലീഡേഴ്‌സ് പറഞ്ഞു. ഇതോടെ കാന്‍സറുകള്‍ നേരത്തെ തന്നെ തിരിച്ചറിയുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തിയ സമരങ്ങളില്‍ 7000-ലേറെ കാന്‍സര്‍ ഓപ്പറേഷനുകളാണ് വൈകിയത്.

  • വാടക കൊടുക്കാനാവുന്നില്ല; യുകെ ജനതയുടെ അന്തിയുറക്കം പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും!
  • ജീവന്‍ നിലനിര്‍ത്താന്‍ പോരാടിയ സുദിക്ഷയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട
  • ലേബര്‍ പാര്‍ട്ടിക്ക് വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള വഴി തെളിയിച്ച് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; ടോറികള്‍ക്കു വന്‍ തിരിച്ചടി
  • ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും
  • 13 ബലാത്സംഗങ്ങള്‍: മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ
  • ഡിഗ്രി പഠനമുപേക്ഷിച്ച് ബിട്ടനിലെ ചെറുപ്പക്കാര്‍; അന്വേഷണം അപ്രന്റീസ്ഷിപ് കോഴ്സുകള്‍
  • ഇംഗ്ലണ്ടിലും, വെയില്‍സിലും ലോക്കല്‍ ഇലക്ഷന്‍; സാമ്പിള്‍ വെടിക്കെട്ടാകും
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ മരിച്ച സംഭവം; മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍
  • ലണ്ടനില്‍ കത്തിയാക്രമണം 14 കാരന്‍ കൊല്ലപ്പെട്ടു; 36 കാരന്‍ പിടിയില്‍
  • നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions