യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിലും അട്ടിമറി വിജയവുമായി ലേബര്‍; സുനാകിന്റെ കസേര ഇളകുന്നു

ഇംഗ്ലണ്ടില്‍ ഉടനീളം നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ടോറികള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പുറമെ ബ്ലാക്ക്പൂള്‍ സൗത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അട്ടിമറി വിജയവും നേടി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂള്‍ സൗത്തില്‍ 58.9% വോട്ടു ശതമാനമാണ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ക്രിസ് വെബ് നേടിയത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡേവിഡ് ജോണ്‍സന് 17. 5 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.

ബ്രക്സിറ്റിനോട് ബന്ധപ്പെട്ട് 2018-ല്‍ രൂപീകൃതമായ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മാര്‍ക്ക് ബച്ചര്‍ 16.9 ശതമാനം വോട്ട് ആണ് ഇവിടെ നേടിയത്. ടോറി പാര്‍ട്ടിക്ക് കിട്ടേണ്ട വോട്ട് വിഹിതം റീഫോം യുകെ കൈക്കലാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് വിഹിതത്തില്‍ 32. 1 ശതമാനം കുറവാണ് ടോറി പാര്‍ട്ടിക്ക് ഉണ്ടായത്.

ഉപതിരഞ്ഞെടുപ്പ് ഫലവും ലോക്കല്‍ കൗണ്‍സിലിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലവും പ്രധാനമന്ത്രി റിഷി സുനകിന് കനത്ത തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. യുകെയിലെ വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു
വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് സുനകിനോട് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് മോശം രാത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇതുവരെ അവര്‍ കൈവശം വച്ചിരുന്ന പകുതി സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

  • നോറോവൈറസ് ഭീഷണി: രോഗ ലക്ഷണക്കാര്‍ ജോലിയ്‌ക്കോ സ്കൂളിലേക്കോ പോകരുതെന്ന് മുന്നറിയിപ്പ്
  • ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ കൂടുതല്‍ സമരങ്ങള്‍; യാത്രക്കാര്‍ വലയും
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച പീറ്റര്‍ബറോയില്‍ പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • കര്‍ശനമായ പുതിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയാകുന്നു, വിദേശിയരുടെ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി ബ്രിട്ടന്‍
  • കറിപ്പൊടികളില്‍ കീടനാശിനി സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ
  • ലണ്ടനില്‍ പതിനഞ്ചാം നില ഫ്ലാറ്റില്‍ നിന്നും വീണ് 5 വയസുകാരന് ദാരുണാന്ത്യം
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, ടിസിബി ബാങ്കുകള്‍; കൂടുതല്‍ ബാങ്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷ
  • ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍
  • ഒടുവില്‍ ചര്‍ച്ചയ്ക്ക് തയാറായി ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; രോഗികള്‍ക്ക് ആശ്വാസമാകുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions