യു.കെ.വാര്‍ത്തകള്‍

ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും മികച്ച വിജയം നേടി

യു കെ പ്രാദേശീക തെരഞ്ഞെടുപ്പില്‍ യു കെ മലയാളികള്‍ക്ക് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും വിജയിച്ചു. 2021 ല്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോം, ചിട്ടയായ ജനസമ്പര്‍ക്ക പരിപാടികളിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് 'പോപ്പിലി' വാര്‍ഡില്‍ ഏറെ 'പോപ്പുല'റായ ജനപ്രതിനിധിയായി മാറുകയായിരുന്നു.

ആകെ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം നേടികൊണ്ടുള്ള ഈ വിജയം, കൗണ്‍സിലര്‍ എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമായി സ്വീകരിക്കുന്നു എന്ന് സജീഷ് ടോം പറഞ്ഞു. കൗണ്‍സിലിന്റെ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മറ്റി, ലൈസന്‍സിംഗ് കമ്മറ്റി എന്നീ സമിതികളില്‍ അംഗമായിക്കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം സജീഷ് കാഴ്ചവച്ചിരുന്നു.

എണ്‍പത് ശതമാനത്തോളം ബ്രിട്ടീഷ്‌കാര്‍ താമസിക്കുന്ന 'പോപ്പിലി' പോലൊരു വാര്‍ഡില്‍നിന്നും മഹാഭൂരിപക്ഷം വോട്ടുകളും നേടി വിജയിക്കുക എന്നത്, സജീഷിന് വ്യക്തിപരമായി എന്നതിനൊപ്പം മലയാളി സമൂഹത്തിനും, ഇന്ത്യന്‍ സമൂഹത്തിനാകെയും അഭിമാനകരം തന്നെയാണ്. കോട്ടയം ജില്ലയില്‍ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ് സജീഷ്.

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീനിലകളില്‍ യു കെ യില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച സജീഷ്, ബേസിംഗ്‌സ്‌റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറം ട്രഷറര്‍, 'യുക്മ' ദേശീയ ജനറല്‍ സെക്രട്ടറി, ബേസിംഗ്‌സ്‌റ്റോക്ക് ലേബര്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് അംഗം, യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ 'യൂണിസണ്‍' ബ്രാഞ്ച് ചെയര്‍മാന്‍, റീജിയണല്‍ കമ്മറ്റി അംഗം, സ്‌കൂള്‍ ഗവര്‍ണര്‍ തുടങ്ങി നിരവധി മേഖലകളിലൂടെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി യു കെ പൊതുസമൂഹത്തില്‍ സജീവമാണ്.

  • നോറോവൈറസ് ഭീഷണി: രോഗ ലക്ഷണക്കാര്‍ ജോലിയ്‌ക്കോ സ്കൂളിലേക്കോ പോകരുതെന്ന് മുന്നറിയിപ്പ്
  • ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ കൂടുതല്‍ സമരങ്ങള്‍; യാത്രക്കാര്‍ വലയും
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച പീറ്റര്‍ബറോയില്‍ പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • കര്‍ശനമായ പുതിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയാകുന്നു, വിദേശിയരുടെ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി ബ്രിട്ടന്‍
  • കറിപ്പൊടികളില്‍ കീടനാശിനി സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ
  • ലണ്ടനില്‍ പതിനഞ്ചാം നില ഫ്ലാറ്റില്‍ നിന്നും വീണ് 5 വയസുകാരന് ദാരുണാന്ത്യം
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, ടിസിബി ബാങ്കുകള്‍; കൂടുതല്‍ ബാങ്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷ
  • ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍
  • ഒടുവില്‍ ചര്‍ച്ചയ്ക്ക് തയാറായി ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; രോഗികള്‍ക്ക് ആശ്വാസമാകുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions