നാട്ടുവാര്‍ത്തകള്‍

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്; വെളിപ്പെടുത്തി യുവതി



കൊച്ചി പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പീഡനത്തിന് ഇരയായെന്ന് കഴിഞ്ഞ ദിവസം യുവതി വെളിപ്പെടുത്തിയിരുന്നു.

കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റിലടക്കം വിവരങ്ങള്‍ നോക്കിയിരുന്നെന്നും മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്.

പീഡനത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, അവര്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡാന്‍സറായ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീട് നടന്ന സംഭവങ്ങളില്‍ തനിക്ക് പങ്കൊന്നുമില്ലെനാണ് യുവാവിന്റെ മൊഴി. യുവതി പ്രാഥമികമായി നല്‍കിയ വിവരങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകേണ്ടതിനാല്‍ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസ് കടന്നിട്ടില്ല.

കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ യുവതി പൊലീസിനോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് പ്രസവം നടന്നത്. പരിഭ്രാന്തയായതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായില്‍ തുണിതിരുകി. കൈയില്‍ക്കിട്ടിയ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുട്ടിയെ പുറത്തേക്ക് എറിയുകയായിരുന്നു. ഇതെല്ലാം ആ സമയത്തെ പരിഭ്രാന്തിയില്‍ സംഭവിച്ചതാണെന്നാണ് മൊഴി.

കൊലപാതകത്തില്‍ വീട്ടുകാര്‍ക്ക് പങ്കില്ലെന്നും താന്‍ ഗര്‍ഭിണിയായിരുന്നത് അവര്‍ക്ക് അറിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. വീട്ടുകാരും സമാനമൊഴിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പോലീസിന് ചില സംശയങ്ങളുണ്ട്. യുവതിയുടെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യംചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അറസ്റ്റു രേഖപ്പെടുത്തിയ യുവതി നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണുള്ളത്.

  • നഴ്സ് സൂര്യയുടെ മരണകാരണം അരളിച്ചെടിയുടെ വിഷം തന്നെ
  • യുകെയില്‍ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് ജൂണില്‍
  • ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പരാതിയുമായി വനിതാ എംപി
  • കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍
  • സഹോദരിയെന്ന നിലയില്‍ രാഹുല്‍ വിവാഹിതനാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു- പ്രിയങ്ക ഗാന്ധി
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിച്ച 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ
  • നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവം ; പ്രതി മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി വിവരം
  • തൃശൂരില്‍ ഗുണ്ടാത്തലവന്റെ'ആവേശം' മോഡല്‍ മാസ് പാര്‍ട്ടി; പങ്കെടുത്തത് കൊടുംകുറ്റവാളികള്‍
  • ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവാതെ യുവാവ് ഒമാനില്‍ മരിച്ചു
  • വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; നവവധുവിന് നിരന്തരം ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions