അസാധാരണ നീക്കത്തില്‍ പ്രതി കൊടി സുനിയ്ക്ക് ഒരു മാസത്തെ പരോള്‍; പുറത്തിറങ്ങി
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യ പ്രതി കൊടി സുനി തവനൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. പരോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ ജയില്‍ ഡിജിപി അനുവദിച്ചത്.
കൊടി സുനിയുടെ പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെയിലും മറ്റു കേസുകളില്‍ പ്രതികളായിട്ടും പൊലീസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടു എടുത്തത് അസാധാരണ നീക്കമാണ്.
എങ്ങനെയാണ് കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിക്കുന്നതെന്ന് കെ.കെ രമ ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണം.
More »
ഉമാതോമസ് വെന്റിലേറ്ററില്‍; തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരുക്കെന്ന് ഡോക്ടര്‍മാര്‍
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാ ഭരതനാട്യം പരിപാടിക്കിടെ, കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ ഉമ തോമസ് എം എല്‍ എ വെന്റിലേറ്ററില്‍. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തില്‍ രക്തം കയറിയെന്നുമാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം, ഓര്‍മ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനും കോണ്‍ഗ്രസ്
More »
നവീന്‍ ബാബുവിനെതിരെ ടിവി പ്രശാന്തന്റെ പരാതി ലഭിച്ചില്ലെന്ന് ഒടുക്കം മുഖ്യമന്ത്രിയുടെ ഓഫീസ്
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം.
നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപിച്ച് ടിവി പ്രശാന്തന്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ഇരിക്കൂര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദര്‍ നല്‍കിയ അപേക്ഷക്കാണ് മറുപടി നല്‍കിയിരിക്കുന്നത്. മുന്‍പ് നല്‍കിയ അപേക്ഷയില്‍ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു.
പ്രശാന്തന്റേത് വ്യാജ പരാതിയാണെന്ന ആരോപണം നേരത്തെ പുറത്ത് വന്നിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പരാതിക്കത്തിലെ ഒപ്പിലെ വ്യത്യാസങ്ങളടക്കം
More »
മന്‍മോഹന്‍ സിംഗിന് വിട നല്‍കി രാജ്യം; നിഗംബോധ്ഘട്ടില്‍ അന്ത്യവിശ്രമം
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കണ്ണീരോടെ വിട നല്‍കി രാജ്യം. നിഗംബോധ്ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. യമുനാ തീരത്താണ് മന്‍മോഹന്‍ സിംഗിന് അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവര്‍ നിഗംബോധ് ഘട്ടില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ നേതൃത്വത്തിലാണ് സൈന്യം മന്‍മോഹന്‍ സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്ത് ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയാക്കി വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് സൈനിക ട്രക്കില്‍ മൃതദേഹം എത്തിച്ചത്.
രാവിലെ മന്‍മോഹന്‍ സിങിന്റെ വസതിയില്‍ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
More »
പെരിയ ഇരട്ടക്കൊല: സിപിഎം മുന്‍ എംഎല്‍എയും ലോക്കല്‍ സെക്രട്ടറിയുമടക്കം 14 പ്രതികള്‍ കുറ്റക്കാര്‍
ഏറെ കോളിളക്കം സൃഷ്ടിച്ച കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 10 പ്രതികളെ വെറുതെ വിട്ടു. എറണാകുളം സിബിഐ കോടതിയാണ് ജഡ്‌ജ് എന്‍. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരണെന്ന് കോടതി അറിയിച്ചു.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി. കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.
ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക്
More »
വിമാനത്തില്‍ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്
വിമാനത്തിന്റെ ശുചിമുറിയില്‍ കയറി നിന്ന് സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്. മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ് എടുത്തത്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് അബുദാബിയിലേക്ക് പോയത്.
ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെയാണ് ജീവനക്കാര്‍ ഇവിടെ പരിശോധന നടത്തിയത്. പിന്നാലെ ശുചിമുറിയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തുകയായിരുന്നു. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ആറ് സിഗരറ്റുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ തുടര്‍നടപടികള്‍ക്കായി സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. തുടര്‍ന്ന് യുവാവിനെ സഹാര്‍
More »
കൊല്ലത്ത് 16കാരനെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് പത്തൊന്‍പതുകാരി
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെയാണ് വളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്ന യുവതിയെ വീട്ടുകാര്‍ കാമുകനെ കാണാതിരിക്കാനായി 16കാരന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു.
പിന്നീടാണ് പതിനാറുകാരനെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ട് പോയി പെണ്‍കുട്ടി പീഡിപ്പിക്കുന്നത്. മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിപ്പിച്ചായിരുന്നു പീഡനം. ഇതുസംബന്ധിച്ച് യുവതി മൊഴി നല്‍കിയെന്ന് വളികുന്നം പൊലീസ്
More »
ഇന്ത്യയെ ആധുനിക ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നേതാവിന് രാജ്യത്തിന്റെ പ്രണാമം
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗിന് വീട്ടിലെത്തി ആദരാഞ്ജലികള്‍ നേര്‍ന്നു.
ഇടമുറിയാതെ ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്. പുഷ്ടപചക്രം സമര്‍പ്പിച്ച് മോദി ആദരം അറിയിച്ചു. മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിംഗിന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിംഗിന്
More »
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് വിടവാങ്ങി; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍
മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പത്തുമണിയോടെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം.
ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മന്‍മോഹന്‍. ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26ന് ഗുര്‍മുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മന്‍മോഹന്‍ വളര്‍ന്നത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ഉന്നത മാര്‍ക്കോടെ എം.എ പാസ്സായി. ശേഷം കേംബ്രിഡ്ജ്
More »