നാട്ടുവാര്‍ത്തകള്‍

ഭാര്യയെ നോക്കാന്‍ വിആര്‍എസ് എടുത്തു, യാത്രയയപ്പു ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
രോഗിയായ ഭാര്യയെ നോക്കാനായി വോളന്റററി റിട്ടയര്‍മെന്റ് എടുത്ത ഭര്‍ത്താവിന്റെ യാത്രയയപ്പു ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഇനിയുള്ള കാലം രോഗിയായ ഭാര്യയെ സംരക്ഷിച്ച് കൂടെ നില്‍ക്കാമെന്ന ചിന്തയിലാണ് ഇദ്ദേഹം നേരത്തെ ജോലിയില്‍ നിന്നും പിരിഞ്ഞുപോരാനായി തീരുമാനിച്ചത്. പക്ഷെ വിധി അദ്ദേഹത്തിനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ചടങ്ങിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സാന്‍ഡലിന്റെ യാത്രയയപ്പ് ചടങ്ങു നടക്കുകയായിരുന്നു. ദേവേന്ദ്ര സാന്‍ഡലിന്റെയും ഭാര്യ ടീനയുടേയും ആ നിമിഷങ്ങള്‍ അതിവേഗത്തില്‍ ദുരന്തമായി മാറി. പെന്‍ഷനാവാന്‍ മൂന്നുവര്‍ഷം കൂടിയുള്ളപ്പോഴാണ് സാന്‍ഡല്‍ വിആര്‍എസ് എടുത്തത്. ടീനയ്ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സാന്‍ഡല്‍ പുറകുവശം തടവികൊടുക്കാന്‍ ശ്രമിക്കുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ ടീന മുന്‍വശത്തെ മേശയ്ക്ക് മുകളിലേക്ക്

More »

ക്രിസ്മസിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 152 കോടിയുടെ മദ്യം; റെക്കോര്‍ഡ് വില്പന
ഇക്കുറി ക്രിസ്മസിന് വിറ്റത് 152 കോടിയുടെ മദ്യം. ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24, 25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്റെ (29.92 കോടി) വള്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷം

More »

എം.ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനമില്ല; സംസ്കാരം ഇന്ന് വൈകിട്ട്
കോഴിക്കോട് : എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കി. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍നിന്ന് കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലു വരെ മൃതദേഹം വീട്ടില്‍ അന്തിമോപചാരത്തിനായി ഉണ്ടാകും. മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന് എംടി കുടുംബത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മൃതദേഹം വീട്ടിലേക്കല്ലാതെ മറ്റൊരിടത്തും പൊതുദര്‍ശനത്തിന് അനുവദിക്കരുത്, സംസ്കാര ചടങ്ങുകള്‍ തടയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതുകൊണ്ടാണ് പൊതുദര്‍ശനം അദ്ദേഹത്തിന്റെ വസതിയില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാല്‍, എം എന്‍ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രന്‍, എം പി ഷാഫി പറമ്പില്‍, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ്

More »

ഇതിഹാസത്തിന് വിട
കോഴിക്കോട് : മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി. വാസുദേവന്‍ നായര്‍(91) ഇനി ദീപ്തസ്മരണ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഒരു മാസത്തിനിടെ പല തവണയായി ആശുപത്രിയില്‍ ചികില്‍സ തേടിയ എംടിയുടെ നില അതീവ ഗുരുതമായ അവസ്ഥയിലേക്ക് മാറിയിരുന്നു. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഭാര്യ : കലാമണ്ഡലം സരസ്വതി. മക്കള്‍ : സിതാര, അശ്വതി. സാഹിത്യത്തിലും സിനിമയിലും നാടകത്തിലും, പത്രപ്രവര്‍ത്തനവും ഉള്‍പ്പെടെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം കയ്യൊപ്പ് പതിച്ച അദ്ദേഹം നോവലിസ്റ്റ്, തിരക്കഥാകൃത്ത്,

More »

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധം: അറസ്റ്റിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി കടവന്ത്രയില്‍ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇരുവരും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കടവന്ത്രയില്‍ അനാശാസ്യകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജ് നടത്തിപ്പില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരില്‍ നിന്ന് എഎസ്‌ഐ രമേഷിന് ഒമ്പത് ലക്ഷത്തോളം രൂപ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ രേഖകള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഒക്ടോബറില്‍ കടവന്ത്രയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. ഇവരില്‍

More »

കട്ടപ്പനയിലെ മുന്‍ പ്രവാസി നിക്ഷേപകന്റെ മരണം: മൂന്നു ബാങ്ക് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ : കട്ടപ്പനയിലെമുന്‍ പ്രവാസി നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ മൂന്ന് ബാങ്ക് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റ് സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ മൂവരുടെയും പേരുകള്‍ ഉണ്ടായിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇവര്‍ക്ക് എതിരെ പൊലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടില്ല. അതിനിടെയാണ് ആരോപണവിധേയരായവരെ സസ്പെന്‍ഡ് ചെയ്തുള്ള ഭരണസമിതിയുടെ നടപടി. സംഭവത്തില്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും

More »

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; വെളിപ്പെടുത്തലുമായി പ്രതി
മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിടിയിലായ പ്രതി മുഹമ്മദ് ഷബീബ്. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് എംഡിഎംഎയുമായി കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് പിടികൂടിയത്. എംഡിഎംഎ കൊച്ചിയിലെ രണ്ട് നടിമാര്‍ക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഷബീബ് പൊലീസിന് നല്‍കിയ മൊഴി. ഒമാനില്‍ നിന്നെത്തിച്ചതാണ് ലഹരി വസ്തുവെന്ന് ഷബീബ് പൊലീസിനോട് പറഞ്ഞിരുന്നു. ഒമാനില്‍ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കയ്യില്‍ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സംഭവത്തില്‍ മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ നിന്ന് ഷബീബിന് ലഹരിയെത്തിച്ച അബു താഹിറിനെയും പൊലീസ് പിടികൂടി. എന്നാല്‍ കൊച്ചിയില്‍ നിന്നുള്ള നടിമാര്‍ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ലെന്നും ജിതിന്‍ എന്ന വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വാങ്ങിയതെന്നും ഷബീബ്

More »

വിന്ററില്‍ ഷോക്കടിപ്പിക്കാന്‍ പ്രീപേയ്‌മെന്റ് മീറ്ററുകള്‍; വരുമാനത്തിന്റെ കാല്‍ശതമാനം എനര്‍ജി ബില്ലുകള്‍ കവരും
പ്രീപേയ്‌മെന്റ് മീറ്ററുകള്‍ ഉപയോഗിക്കുന്ന യുകെയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വരുമാനത്തിന്റെ കാല്‍ശതമാനത്തോളം എനര്‍ജി ബില്‍ ഇനത്തില്‍ ചെലവാക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ വിന്ററില്‍ എനര്‍ജി ഉപയോഗം വര്‍ദ്ധിക്കുന്ന സമയത്താണ് എനര്‍ജി ബില്ലുകള്‍ ഈ വിധം ഷോക്കടിക്കുന്നത്. രാജ്യത്ത് താപനില താഴുന്ന സമയത്ത് ഉയര്‍ന്ന ഗ്യാസ്, വൈദ്യുതി നിരക്കുകളും, തണുപ്പേറിയ മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗവും ചേരുന്നതോടെയാണ് കുടുംബങ്ങള്‍ക്ക് ഇതൊരു ആഘാതമായി മാറുന്നത്. പാവപ്പെട്ട കുടുംബങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്യുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. പ്രീപേയ്‌മെന്റ് മീറ്ററുള്ള 4 മില്ല്യണ്‍ വീടുകള്‍ക്ക് വരുമാനത്തിന്റെ 30 ശതമാനമെങ്കിലും ചെലവ് വരുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണക്കാക്കുന്നത്. വരുമാനം കുറഞ്ഞ കുടുംബങ്ങളാണ് പൊതുവായി പ്രീപേയ്‌മെന്റ് മീറ്ററുകളെ ആശ്രയിക്കുന്നത്. ഇത് കുടുംബങ്ങളുടെ സാമ്പത്തിക

More »

വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ 2 പേരുടെ മൃതദേഹങ്ങള്‍
കോഴിക്കോട് : വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്‌, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. വാഹനത്തിന്റെ മുന്നിലെ പടിയിലും പിന്‍ഭാഗത്തുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികള്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ വാഹനം ഇവിടെ ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. തലശേരിയില്‍ വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions