നാട്ടുവാര്‍ത്തകള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്‍
ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. ആരാധകരെ ഞെട്ടിച്ച ഈ തീരുമാനം അഡ്‌ലൈഡ് ടെസ്റ്റിന് ശേഷം അശ്വിന്‍ പ്രഖ്യാപിക്കുക ആയിരുന്നു. ഗാബ ടെസ്റ്റിന്റെ ഭാഗം ആകാതിരുന്ന അശ്വിന്‍ ബോര്‍ഡര്‍- ഗവാസ്‌ക്കര്‍ പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു. 38 കാരനായ സ്പിന്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണ്. 2011 നവംബര്‍ 6 ന് ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്കായി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം, അശ്വിന്‍ 106 ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുകയും 537 വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ അനില്‍ കുംബ്ലെ (619) മാത്രമാണ് അശ്വിനെക്കാള്‍ കൂടുതല്‍ വിക്കറ്റ് നേടിയത്. ഇന്ത്യക്കായി 41 ലോക

More »

വിനീതിന്റെ ആത്മഹത്യ; എസി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി ക്യാമ്പ് അംഗങ്ങളുടെ മൊഴി
എസ്ഒജി കമാന്‍ഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്യാമ്പിലെ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇവരുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. എസി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അംഗങ്ങളുടെ മൊഴിയില്‍ പറയുന്നത്. എസി അജിത്തിന് വിനീതിനോടുള്ള വ്യക്തിവൈരാഗ്യത്തിന് കാരണം സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണെന്നും മൊഴിയില്‍ പറയുന്നു. 2021 സെപ്റ്റംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. വയനാട് സ്വദേശിയായ സുനീഷ് മരിച്ചത് എസ്ഒജി ക്യാമ്പിലെ ട്രെയിനിങ്ങിനിടെയായിരുന്നു. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ല. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവന്‍ നഷ്ടമായിരുന്നു. സുനീഷിന്റെ മരണത്തില്‍ എസി അജിത്തിനെതിരെ വിനീത്

More »

വിമത പ്രവര്‍ത്തനം; അങ്കമാലി അതിരൂപതയിലെ നാല് വൈദികര്‍ക്കെതിരെ നടപടി
എറണാകുളം അങ്കമാലി അതിരൂപതയിലെ നാലു വിമത വൈദികര്‍ക്കെതിരെ നടപടി. നാലു വൈദികരെ ചുമതലകളില്‍ നിന്നും നീക്കി. ബസിലിക്കയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഫാ വര്‍ഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. തോമസ് വാളൂക്കാരന്‍, ഫാ. ബെന്നി പാലാട്ടി എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്നു പേരെയും വിമത പ്രവര്‍ത്തനത്തിന്റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുമ്പ് കൂടുതല്‍ വൈദികര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. എന്നാല്‍ പുറത്താക്കല്‍ അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വ്യക്തമാക്കി.

More »

നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; സുഹൃത്തുക്കളുടെ മൊഴിയെടുക്കും
ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. രക്ഷിതാക്കളില്‍ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി വൈകിയാണ് ലക്ഷ്മിയുടെ ബന്ധുക്കള്‍ കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് എത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷ്മി രാധാകൃഷ്ണന്‍ ഇന്നലെ ക്ലാസില്‍ പോയിരുന്നില്ല. അസുഖമായതിനാല്‍ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്.

More »

പുഷ്പ 2 ഷോയുടെ തിക്കിലും തിരക്കിലും മരിച്ച സ്ത്രീയുടെ കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ മകന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. ഹൈദരബാദ് സ്വദേശിയായ ശ്രീനേജിന്റെ(9)മസ്തിഷ്ക മരണം ആണ് സ്ഥിരീകരിച്ചത്. തിരക്കില്‍പ്പെട്ട് പരിക്കേറ്റ കുട്ടി അപകട ശേഷം പൂര്‍ണ്ണമായും അബോധാവസ്ഥയിലായിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്. രേവതി, ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ്, സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു. കുട്ടിയുടെ അമ്മ രേവതി (35) മരിച്ചതിനെ തുടര്‍ന്ന് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നഗരത്തിലെ സന്ധ്യ തിയറ്ററില്‍ ഡിസംബര്‍ 4ന് അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ പെട്ടാണ് ദുരന്തമുണ്ടായത്.

More »

സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ; രാമമംഗലം സ്റ്റേഷനിലെ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍
സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. രാമമംഗലം സ്റ്റേഷനിലെ ഡ്രൈവര്‍ സി. ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മ‍ൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ കമാന്‍ഡോ ഹവില്‍ദാര്‍ വിനീത് ഇക്കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിന്നാലെ വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പുറത്തുവന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിനാണ് മെസേജ് അയച്ചിരുന്നത്. വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ ഹവില്‍ദാര്‍ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8 :50നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം

More »

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, എതിര്‍ത്ത് പ്രതിപക്ഷം
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചു. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് ആര്‍ജെഡിയുടെ പ്രതികരിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. അതേസമയം ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു. 2 ബില്ലുകളാണ് അവതരിപ്പിച്ചത്. ലോകസഭ

More »

ജീവിതത്തിലെ ഏറ്റവും മോശം അനുഭവം: ലണ്ടനില്‍ നിന്നുള്ള എയര്‍ ഇന്ത്യ യാത്രക്കെതിരേ യുവാവ്
ലണ്ടന്‍ : തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവം' എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസ് ഫ്‌ലൈറ്റ് അനുഭവമാണെന്ന് ട്രാവല്‍ ഇന്‍ഫ്‌ലുവന്‍സറും യൂട്യൂബറുമായ ഡ്രൂ ബിന്‍സ്‌കി. ലണ്ടനില്‍ നിന്ന് അമൃത്സറിലേക്കുള്ള ആ ഒമ്പത് മണിക്കൂര്‍ വിമാന യാത്രയാണ് ഏറ്റവും ദയനീയമെന്ന് ഡ്രൂ ബിന്‍സ്‌കി പറയുന്നു. ഞാന്‍ ഇനി ഒരിക്കലും എയര്‍ ഇന്ത്യയില്‍ പറക്കില്ലെന്നായിരുന്നു തന്റെ വിമാനയാത്രാനുഭവം പറയവെ അദ്ദേഹം പറഞ്ഞത്. മുന്‍യാത്രക്കാരായ പലരുടെ രോമങ്ങള്‍ നിറഞ്ഞ തലയിണയ്ക്ക് മുകളില്‍ വച്ചായിരുന്നു ഭക്ഷണം കഴിച്ചത്. ഇരിപ്പിടം തകര്‍ന്ന അവസ്ഥയിലായിരുന്നു. ബിസിനസ് ക്ലാസിലെ വലിയ സീറ്റില്‍ സീറ്റിലിരുന്നപ്പോള്‍ അത് തകര്‍ന്നുപോയി. എന്നാല്‍ അത് ചാരിയിട്ടില്ലെന്നായിരുന്നു ക്രൂ അംഗങ്ങള്‍ പറഞ്ഞത്. മാത്രമല്ല, സീറ്റിന് മുന്നിലെ മേശ തുറക്കാന്‍ കഴിയാത്തവിധം അടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഭക്ഷണ പാത്രം വയ്ക്കാന്‍ ഒരു തലയിണയായിരുന്നു ലഭിച്ചത്. അതിലാകട്ടെ

More »

ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധിയില്ല'; പൊലീസ് ക്യാമ്പില്‍ ജീവനൊടുക്കിയ വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നു
അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ആത്മഹത്യ ചെയ്ത കമാന്‍ഡോ ഹവില്‍ദാര്‍ വിനീതിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പുലര്‍ത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിനാണ് മെസേജ് അയച്ചിരുന്നത്. വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ ഹവില്‍ദാര്‍ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8 :50നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും, ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions