നാട്ടുവാര്‍ത്തകള്‍

ലെസ്റ്ററില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരു മരണം; 4 പേര്‍ക്ക് പരിക്ക്
ലെസ്റ്ററില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരു മരണം. ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആന്ധ്ര പ്രകാശം ജില്ലയിലെ ചിമകുര്‍ത്തി സ്വദേശിയും സ്വാന്‍സിയ യൂണിവേഴ്സിറ്റി മാസ്റ്റേഴ്സ് വിദ്യാര്‍ഥിയുമായ ചിരഞ്ജീവി പാംഗുലൂരി (32) ആണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ ആശുപത്രിയിലാണ്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതാണ് മരണ കാരണമെന്ന് സംശയിച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ചൊവ്വാഴ്‌ച പുലര്‍ച്ചെ 5.45 ന് ശേഷമാണ് അപകടം നടന്നത്. വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ച ചാരനിറത്തിലുള്ള മസ്ദ കാറാണ് ലെസ്റ്റര്‍ കിബ്‌വര്‍ത്തിലെ എ6 റോഡില്‍ അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശിനി പ്രണവി (25), അനകപ്പള്ളി ജില്ലയിലെ ചോടവാരത്ത് സ്വദേശി സായി ബദരീനാഥ് തെനെറ്റി (23), ഗുണ്ടൂര്‍ ജില്ലയിലെ പാമിഡിപ്പാട്

More »

പനയമ്പാടം അപകടത്തില്‍ മരിച്ച കുട്ടികള്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്
പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്. പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ ആറ് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ശേഷം മൃതദേഹങ്ങള്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍- സജ്ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക് -സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ

More »

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി
പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യസൂത്രധാരനായ എംകെ നാസറിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. 9 വര്‍ഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. ടിജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന പേരിലാണ് എംകെ നാസര്‍ അറിയപ്പെട്ടിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ നാസറിനെ ഏറെക്കാലത്തെ തെരച്ചതിന് ശേഷമാണ് പിടികൂടിയത്. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. ആക്രമണത്തിന് നിയോഗിച്ച സംഘത്തെ നിയന്ത്രിച്ചിരുന്നത് നാസറാണ്. പ്രതികള്‍

More »

നടിയെ ആക്രമിച്ച കേസിലെ സാക്ഷി സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രധാന സാക്ഷി സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക- ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013ല്‍ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസില്‍ വഴിത്തിരിവായത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന

More »

പതിനെട്ടാം വയസില്‍ ഇന്ത്യയുടെ ഗുകേഷ് ചെസ് ലോകചാമ്പ്യന്‍
വേന്‍ഡ് സെന്റോസ​​​​​​​ ​​​​​​​(​​​​​​​സിം​​​​​​​ഗ​​​​​​​പ്പൂര്‍​)​​ :​​​ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന് കിരീടം. ചെസ് ലോകചാമ്പ്യന്‍ ആകുന്ന ഏറ്റവും പ്രായകുറഞ്ഞയാളാണ് ഗുകേഷ്. 14ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറെനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ഏഴര പോയിന്റ് സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോക കിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനാണ് ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡി. ഗുകേഷ്. നിലവിലെ ലോകചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. 14ാം റൗണ്ടും സമനിലയിലേക്ക് എന്ന് തോന്നിയ നിമിഷത്തിലാണ് ഗുകേഷിന്റെ തകര്‍പ്പന്‍ ജയം. നിലവിലെ ചാമ്പ്യനായ ലിറെന് സംഭവിച്ച പിഴവ് ഇന്ത്യന്‍ താരം കൃത്യമായി മുതലെടുക്കുകയും ചെയ്തു.

More »

'അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണം'; നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതല്‍ സ്വീകരിച്ച നടി ഇപ്പോള്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ട്. ഇനി കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണമെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട

More »

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 3 പഞ്ചായത്തുകള്‍ നഷ്ടം; 17 ഇടത്ത് യുഡിഎഫ്, 11 ഇടത്ത് എല്‍ഡിഎഫ്, മൂന്നിടത്ത് ബിജെപി
സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും മൂന്ന് വാര്‍ഡില്‍ ബിജെപിയും വിജയിച്ചു. തച്ചമ്പാറക്ക് പുറമേ തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. മൂന്നുപഞ്ചായത്തുകളും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാംവാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു. കൊല്ലം കുന്നത്തൂര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ച് എല്‍ഡിഎഫ്. കൊല്ലം ഏരൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഡിവിഷനില്‍ യുഡിഎഫിന് വിജയം. കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ അ​ഞ്ചാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊടുങ്ങല്ലൂര്‍ നഗരസഭ 41–ാം

More »

നടിയെ ആക്രമിച്ച കേസ്; മുന്‍ ഡിജിപി ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത
നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണ കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അവര്‍ ആരോപിച്ചത്. അതിനുശേഷം അടുത്തിടെ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ

More »

യുകെ മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്
തിരുവനന്തപുരം : യുകെയില്‍ തൊഴിലവസരം. യുകെ മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ നഴ്‌സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്‌സിങ്/ ജിഎന്‍എം വിദ്യാഭ്യാസ യോഗ്യതയും ഐഇഎല്‍ടിഎസ്/ ഒഇടി യു.കെ സ്‌കോറും, മെന്റല്‍ ഹെല്‍ത്തില്‍ സിബിടി യോഗ്യതയും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സൈക്യാട്രി സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും വേണം. uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, ഐഇഎല്‍ടിഎസ്/ ഒഇടി സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2024 ഡിസംബര്‍ 20നകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions