നാട്ടുവാര്‍ത്തകള്‍

തൃശ്ശൂരില്‍ തടി ലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന കുട്ടികളടക്കം 5 പേര്‍ മരിച്ചു
തൃശ്ശൂരിലെ നാട്ടികയില്‍ നാടോടികളായ ആളുകള്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ തടി ലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ജെകെ തിയേറ്ററിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. തടി കയറ്റി വന്ന ലോറി കണ്ണൂരില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോറിയുടെ ഡ്രൈവറും കണ്ണൂര്‍ സ്വദേശിയുമായ അലക്‌സിനെ (33) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ക്ലീനറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയ്ക്ക് സമീപം ഉറങ്ങുകയായിരുന്ന നാടോടികളായ കുടുംബത്തിലേക്ക് ലോറി ഇടിച്ചുകയറി ആളുകളെ

More »

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കെ. സുരേന്ദ്രന്‍; രാജിയ്ക്കു മുറവിളി
കോഴിക്കോട് : താന്‍ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സൂരേന്ദ്രന്‍. എന്നാല്‍ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്നും മൂന്ന് മണ്ഡലങ്ങളുടെയും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വീഴ്ചയുണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യണമെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുളളവരവുടെ തലയില്‍ കെട്ടിവെയ്ക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട്ടെ ശരിയായ സ്ഥാനാര്‍ത്ഥിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ശരിയായ തീരുമാനമായിരുന്നു. കുമ്മനം രാജശേഖരനായിരുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചുമതല. നരേന്ദ്രമോദിയും അമിത്ഷായും ചേര്‍ന്ന പാര്‍ലമെന്ററി കാര്യ സമിതി അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. പാര്‍ട്ടിയില്‍ പ്രശ്നമുണ്ടെന്നത്

More »

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍
തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. യുവതി വെള്ളിക്കുളങ്ങര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. പീഡനം നടന്നത് അഞ്ച് മാസം മുന്‍പ് ആണെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ തിരികെ വിളിക്കാന്‍ പോയപ്പോഴാണ് പരാതിക്കാരി അതിക്രമം നേരിട്ടത്. യുവതിയെ ബലം പ്രയോഗിച്ച് മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പ്രതി പീഡനത്തിന് ശ്രമിച്ചു. ഇതോടെയാണ് യുവതി കുടുംബത്തിനെ

More »

വീണ്ടും മലക്കം മറിച്ചില്‍: നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്നു ആലുവയിലെ നടി
നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ്, ജയസൂര്യ അടക്കമുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റുകയാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നുമാണ് നടി ഇപ്പോള്‍ വ്യകതമാക്കുന്നത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവ‍ര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക

More »

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യവും ജാര്‍ഖണ്ഡില്‍ 'ഇന്ത്യ' സഖ്യവും ഭരണത്തുടര്‍ച്ച നേടി
മുംബൈ : രാജ്യം ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചിറകിലേറി മഹാരാഷ്ട്രയില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തിയപ്പോള്‍ ജാര്‍ഖണ്ഡ് പിടികൊടുത്തില്ല. മഹാരാഷ്ട്രയില്‍ 224 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം നടത്തിയപ്പോള്‍ ജാര്‍ഖണ്ഡില്‍ മുന്നിലെത്താനായത് 29 സീറ്റുകളിലായിരുന്നു. 51 സീറ്റുകള്‍ നേടിയ ജെഎംഎം ഇന്ത്യസഖ്യം ഭരണം നിലനിര്‍ത്തും. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിയ്ക്കു വലിയ ആഘാതം സമ്മാനിച്ചാണ് ബിജെപി സഖ്യം മൃഗീയ ഭൂരിപക്ഷം നേടിയത്. പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരും മുന്നിലാണ്. ആദ്യഘട്ടത്തില്‍ ജാര്‍ഖണ്ഡില്‍ ബിജെപി ലീഡ് എടുത്തപ്പോഴൊന്നും ജെഎംഎമ്മിന്റെ ഹേമന്ദ് സോറന്‍ ആശങ്കപ്പെട്ടില്ല. അപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ 10 മണിയോടെ ഇന്ത്യ സഖ്യം 81

More »

പൊട്ടിയ പെട്ടിയും ചീറ്റിയ പരസ്യവും: പാലക്കാട്ട് സിപിഎമ്മിന് തൊട്ടതെല്ലാം പിഴച്ചു
സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. അതുകൊണ്ടുതന്നെ രാഹുലിനെ വീഴ്ത്താന്‍ സകല കളികളും സിപിഎം നടത്തി. അതില്‍ പലതും വില കുറഞ്ഞതും നാണംകെട്ടതുമായിരുന്നു. അതെല്ലാം രാഹുലിന് ഗുണമായി മാറി. കേരളത്തില്‍ ഇത്തവണ മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ പാലക്കാട്ടായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. രാഷ്ട്രീയ നാടകങ്ങളുടേയും കൂറുമാറ്റങ്ങളുടേയും കാഴ്ചയ്ക്ക് പാലക്കാട് സാക്ഷിയായി. അന്തിമഫലത്തില്‍ വിവാദങ്ങളെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് ഗുണം ചെയ്തു. രാഹുലിന്റെ ചരിത്രവിജയം എതിരാളികള്‍ ഉയര്‍ത്തിയ പെട്ടി വിവാദം, സരിന്റെ കൂറുമാറ്റം, സന്ദീപിന്റെ വരവ്, അവസാന നിമിഷത്തെ പരസ്യ വിവാദം എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയെന്നതുകൊണ്ടു മാത്രമായിരുന്നു അന്നുവരെ

More »

പാലക്കാടന്‍ ത്രില്ലറില്‍ രാഹുല്‍ മാങ്കൂട്ടം; ചേലക്കര ഇടതു കോട്ട
വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന പാലക്കാട്ട് പിന്നില്‍ നിന്ന് കയറി യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിന്റെ വന്‍ മുന്നേറ്റം. 18724 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. ബിജെപിയാണ് രണ്ടാമത്. പി സരിന്‍ മൂന്നാമതാണ്. ആദ്യഘട്ടത്തില്‍, പതിവുപോലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ നഗരസഭാ മുന്നേറ്റത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടം ഒപ്പമെത്താന്‍ കിതച്ചെങ്കിലും പിന്നീട് ലീഡുയര്‍ത്തുന്ന കാഴ്ചയായായിരുന്നു. കോണ്‍ഗ്രസ് വിട്ടു ഇടതു സ്ഥാനാര്‍ത്ഥിയായി മാറിയ പി സരിന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. യുഡിഎഫ് പ്രതീക്ഷിച്ചതിലും മികച്ച ലീഡാണ് രാഹുലിന് ലഭിച്ചത്. പതിനയ്യായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് രാഹുലിന് കിട്ടിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുലിന്റെ നിയമസഭയിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. 2021-ല്‍ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാന്‍ ഇ.ശ്രീധരനെതിരെ

More »

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക; ലോക്സഭയില്‍ അരങ്ങേറ്റം
കല്‍പറ്റ : വോട്ടിങ് ശതമാനം കുറഞ്ഞിട്ടും വയനാട്ടില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നേടി പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ അരങ്ങേറ്റം. പ്രിയങ്കയുടെ ഭൂരിപക്ഷം 4 ലക്ഷം കടന്നു . മണ്ഡല രൂപീകരണ കാലംമുതല്‍ യു.ഡി.എഫിനെ കൈവിടാത്ത വയനാട് ലോക്‌സഭാ മണ്ഡലം ഇത്തവണയും മാറ്റമൊന്നുമില്ലാതെ തുടരുമെന്നാണ് ഉപതിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഇടതു മുന്നണിയിലെ സത്യന്‍ മൊകേരിയെക്കാളും എന്‍ഡിഎ യിലെ നവ്യ ഹരിദാസിനെക്കാളും നാലും അഞ്ചും ഇരട്ടിയാണ് പ്രിയങ്ക നേടിയ വോട്ട്. 2009-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടതെങ്കിലും അന്നുമുതല്‍ ഇങ്ങോട്ട് യു.ഡി.എഫിന്റെ ഉറച്ചകോട്ടയായിരുന്നു. 2009-ല്‍ 153439 വോട്ടിന്റെയും 2014 -ല്‍ 20870 വോട്ടിന്റെയും ഭരിപക്ഷത്തില്‍ എം.ഐ ഷാനവാസിനെ വിജയിപ്പിച്ച മണ്ഡലം, 2019-ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി

More »

നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചത്. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. അറസ്റ്റിലായ മൂന്നു സഹപാഠികള്‍ക്കും കോളേജിനും ഹോസ്റ്റലിനും അമ്മുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം പറയുന്നത്. ഇതേക്കുറിച്ച് കുടുംബം പൊലീസിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions