നാട്ടുവാര്‍ത്തകള്‍

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തിന് ക്ലീന്‍ ചിറ്റ്, കേസിന്റെ ഭാഗമാക്കാതെ വിചിത്ര നീക്കം
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന്റെ ഒളിച്ചു കളി തുടരുന്നു. പരാതിക്കാരന്‍ പ്രശാന്തിന്റെ മുഖ്യമന്ത്രിയ്ക്കുള്ള പരാതി വ്യാജമാണെന്ന് വ്യക്തമായിട്ടും പ്രശാന്തിനു ക്ലീന്‍ ചിറ്റ് നല്‍കിയാണ് അന്വേഷണ സംഘം തങ്ങളുടെ കൂറ് വ്യക്തമാക്കിയത് . പ്രശാന്തിന്റെ പമ്പ് ബിനാമി ഇടപാടാണെന്നു വ്യക്തമായിട്ടും ആ വഴിയ്ക്കു അന്വേഷണം നീക്കിയില്ല. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ല. പരാതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് സൂചന. അതേസമയം കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാന്‍ ആലോചനയില്ല. അതേസമയം ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് നവീന്റെ കുടുംബം. അതേസമയം, കോന്നി തഹസില്‍ദാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം മറ്റൊരു തസ്തിക

More »

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിര്‍ത്തലാക്കി കാനഡ; മലയാളികള്‍ക്ക് തിരിച്ചടി
ഇന്ത്യ-കാനഡ നയതന്ത്ര പോര് തുടരുന്നതിനിടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ (ഐ.ആര്‍.സി.സി.) പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്. 2018-ലാണ് കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാന്‍ എസ്.ഡി.എസ്. പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടായിരുന്നു കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്. ഭാഷയും സാമ്പത്തിക പ്രതിബദ്ധതയും മാത്രമായിരുന്നു ഈ പദ്ധതിയില്‍ കാനഡ

More »

തഹസില്‍ദാര്‍ പദവിയില്‍നിന്ന് മാറ്റണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി
കോന്നി : തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്‍കി എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാര്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്. നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്. മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കണമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കില്‍ അടുത്തമാസം ജോലിയില്‍

More »

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ പരാതിക്കാരന്റെ മൊഴിയെടുത്തു
മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുത്തു. ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിന്റെ മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മല്ലികാര്‍ജുന്റെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുപ്പ്. മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് താമസിക്കുന്നത്. 2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരന്‍ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറില്‍ എഴുതിയ മൊബൈല്‍ നമ്പര്‍ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

More »

കുറച്ച് ദിവസമായി അവള്‍ ജയിലില്‍ കിടക്കുകയാണ്, ജാമ്യം ലഭിച്ചതില്‍ സന്തോഷം; പികെ ശ്രീമതി
കണ്ണൂര്‍ : നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.പി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഇത്തവണ ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചതെന്നും ശ്രീമതി പ്രതികരിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി അവള്‍ ജയിലില്‍ കിടക്കുകയാണ്. എന്തുതന്നെയായാലും മനപൂര്‍വമല്ലാത്ത നിര്‍ഭാഗ്യകരമായ സംഭവം എന്നേ അതിനെ പറയാനുള്ളൂ. ദിവ്യയുടെ ഭാഗത്ത് നിന്ന് മനപൂര്‍വം ഉണ്ടായ സംഭവമല്ല. ഉണ്ടായ പാകപ്പിഴകളെ സംബന്ധിച്ച് പാര്‍ട്ടി പരിശോധിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ജയിലില്‍ കിടക്കുന്ന ദിവ്യയ്‌ക്ക് ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയില്ലെങ്കില്‍ വലിയ വിഷമം ഉണ്ടായേനെ. ഏതൊരാളേയും എന്നപോലെ ദിവ്യക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. എന്നെ സംബന്ധിച്ചും പാര്‍ട്ടിയെ സംബന്ധിച്ചും ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് പി.കെ ശ്രീമതി

More »

കളക്ടറുടെ മൊഴി പിടിവള്ളിയാക്കി പിപി ദിവ്യ; പതിനൊന്നാം ദിവസം പുറത്തേക്ക്
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും

More »

'നിയമനിര്‍മ്മാണത്തിനായി കരട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം'; ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ കരട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇത് ക്രോഡീകരിക്കാന്‍ അമിക്കസ് ക്യൂറിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷന്‍ ബഞ്ച് നിയമിച്ചു. അതേസമയം ഹര്‍ജികള്‍ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. നിയമ നിര്‍മാണത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന് കൈമാറാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ സമര്‍പ്പിച്ചു. പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് പരി​ഗണിച്ചത്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31

More »

ട്രംപ് ഇംപാക്ട്: അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയിലും ആഭ്യന്തര സ്വര്‍ണ വിലയിലും വന്‍ ഇടിവ്
അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവ് ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തി. സ്വര്‍ണ വിപണിയില്‍ ഗ്രാമിന് 7200 രൂപയും, പവന് 57,600 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയിലും ട്രംപിന്റെ അമേരിക്കന്‍ വിജയം കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയാന്‍ കാരണം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2658 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് നിരക്ക് ഒരു ഡോളറിന് 84.34 രൂപയാണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 78.5ലക്ഷം രൂപയായും കുറഞ്ഞിട്ടുണ്ട്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയ ശേഷം സ്വര്‍ണ്ണവില ക്രമാതീതമായി ഉയരുന്നതാണ് ലോകം കണ്ടത്. കഴിഞ്ഞ നവംബര്‍ മാസം 1800 ഡോളറില്‍ നിന്നും ഒരു വര്‍ഷം കൊണ്ട് കാര്യമായ തിരുത്തല്‍ ഇല്ലാതെ 2800 ഡോളറിനടുത്ത് വരെ

More »

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഫ്രണ്ട്; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ എന്ന് തുടങ്ങുന്നതാണ് അഭിനന്ദന കുറിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോദിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു. ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ… മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം- നരേന്ദ്ര മോദി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions