നാട്ടുവാര്‍ത്തകള്‍

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
യൂട്യൂബ് ചാനലിലൂടെ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് നായര്‍ എന്നിവര്‍ക്കെതിരെ പരാതി. നെടുമ്പാശ്ശേരി പൊലീസ് ആണ് കേസ് എടുത്തത്. ബീന ആന്റണി ഒന്നാം പ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. താന്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമര്‍ശം നടത്തി എന്നാണ് നടിയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണ പരാതിയുമായി നടി നേരത്തെ രംഗത്തെത്തിയിരുന്നു. നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്ര മേനോന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടിയുടെ പരാതി. ഇവരുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ പൊലീസ് കേസ്

More »

ടാറ്റ ട്രസ്‌റ്റ് ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു
നോയല്‍ ടാറ്റയെ മുംബൈ ടാറ്റ ട്രസ്‌റ്റ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ഗ്രൂപ്പ് പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്‌റ്റിന്റെ യോഗത്തിലാണ് തീരുമാനം. 67 കാരനായ നോയല്‍ ടാറ്റ രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ്. നോയല്‍ ടാറ്റ നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്‌റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്‌റ്റിന്റെയും ട്രസ്‌റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്‌റ്റിന്റെ കുടക്കീഴിലുള്ള പ്രധാന സ്‌ഥാപനങ്ങളാണ്. ട്രസ്‌റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പുറമേ ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു. ടാറ്റ കമ്പനികളുടെ വരുമാനം 2023-24ല്‍ 16,500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

More »

ഛത്തീസ്ഗഢ് സ്വദേശിനിയായ നഴ്‌സിനെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് മൂന്ന്തവണ ഗര്‍ഭിണിയാക്കിയെന്ന്; മലയാളി അറസ്റ്റില്‍
ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ബിലാല്‍ റഫീഖ് (50) ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്തത്. മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഛത്തീസ്ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്. ബെംഗളൂരു ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 2022-ലും 2023- ലുമാണ് പീഡനം നടന്നതും യുവതി ഗര്‍ഭിണിയായതും. രണ്ടുതവണയും ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു. അതേസമയം പീഡനത്തില്‍ മൂന്നാംതവണയും യുവതി ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു. ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുകയും ജാതിപ്പേരുപറഞ്ഞ്

More »

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി; ചോദ്യം ചെയ്യാന്‍ പൊലീസ്
കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് നടി എത്തിയതെന്ന് സ്ഥിരീകരിച്ചാല്‍ നടിയെ ചോദ്യം ചെയ്യും. അതേസമയം ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാര്‍ട്ടിനേയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രയാഗയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഇന്നലെ ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായാണ് സൂചന. ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും പൊലീസിനോട് പറഞ്ഞത്. താരങ്ങളുടെ ലഹരിപരിശോധന ഉടന്‍ നടത്തേണ്ടതില്ലെന്ന

More »

അവസരം വാഗ്ദാനം നല്‍കി സഹ സംവിധായികയെ പീഡിപ്പിച്ചു; സംവിധായകനെതിരെ കേസ്
കൊച്ചി : സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതിയില്‍ പീഡന കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്. അഡ്‌ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.

More »

ശ്രീനാഥ് ഭാസി നന്നായി സംസാരിക്കുന്ന പയ്യന്‍, കെട്ടിപ്പിടിച്ച് പിരിഞ്ഞു; പ്രയാഗ മാര്‍ട്ടിന് സിനിമയിലെ ഭംഗിയില്ലെന്ന് ഓംപ്രകാശ്
നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നതാണ് തന്റെ രീതിയെന്ന് കൊച്ചിയില്‍ ലഹരി കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലെത്തിയത് സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു. മയക്കുമരുന്നുമായി നാളിതുവരെ തനിക്ക് ഒരു ബന്ധവുമില്ലെന്നും ഓംപ്രകാശ് പറയുന്നു. ലഹരി പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കിയത് ഓം പ്രകാശ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിനിമതാരം ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും പാര്‍ട്ടിയ്ക്ക് എത്തിയെന്നാണുപോലീസ് പറയുന്നത്. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഓം പ്രകാശ്. സുഹൃത്തുക്കളെ കാണാനാണ് കൊച്ചിയിലെത്തിയത്. റൂമില്‍ പല സുഹൃത്തുക്കളുമെത്തി. എന്നാല്‍ പലരെയും തനിക്ക് പരിചയമുണ്ടായിരുന്നില്ലെന്നും ഓംപ്രകാശ് പറഞ്ഞു. അക്കൂട്ടത്തിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തിയതെന്നും ഓംപ്രകാശ് അറിയിച്ചു. ഭാസിയെ

More »

ഇന്ത്യന്‍ ബിസിനസ് ലോകത്തിന്റെ തലയെടുപ്പ് രത്തന്‍ ടാറ്റ ഓര്‍മ്മയായി
ഇന്ത്യന്‍ ബിസിനസ് ലോകത്തിന്റെ തലതൊട്ടപ്പന്‍ രത്തന്‍ ടാറ്റ (86) ഇനി ജ്വലിക്കുന്ന ഓര്‍മ്മ. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച രത്തന്‍ ടാറ്റ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991 മുതല്‍ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്. 2017 ജനുവരിയില്‍ എന്‍.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി. ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28നായിരുന്നു ജനനം. കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ് ബിരുദം. 1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു.

More »

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍; സുരേന്ദ്രനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം : മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ജനസേവനത്തിന് പറ്റി അവസരമെന്നും .താല്‍കാലം അംഗത്വത്തില്‍ നില്‍ക്കുന്നു. മനസുകൊണ്ട് ബിജെപി ആദര്‍ശത്തിനൊപ്പാമാണെന്ന് അംഗത്വം സ്വകരീച്ചതിന് ശേഷം ആര്‍ ശ്രീലഖ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിലെ ആര്‍എസ്എസ് ബന്ധം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് ആ ശ്രീലേഖ ഐപിഎസിന്റെ ബിജെപി പ്രവേശനം. വിരമിച്ച ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പലഘട്ടത്തില്‍ ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ. ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി,

More »

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. നവകേരള സദസ്സിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തിലാണ് അന്വേഷണം. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions