നാട്ടുവാര്‍ത്തകള്‍

ആര്‍എസ്എസ്- എഡിജിപി ബന്ധം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും 'സിക്ക്' ലീവെടുത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം : ആര്‍എസ്എസ്- എഡിജിപി ബന്ധം സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊണ്ടവേദനയും വിശ്രമവും ആരോപിച്ചാണ് പിണറായി വിട്ടു നിന്നത്. നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ രണ്ടു മണിക്കൂര്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. 12 മണിക്ക് ചര്‍ച്ച ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് തൊണ്ട വേദനയും പനിയുമാണെന്നും ഡോക്ടര്‍മാര്‍ വോയ്‌സ് റസ്റ്റ് നിര്‍ദേശിച്ചുവെന്നും മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അപ്രതീക്ഷിതമായി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചക്കിടെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ക്ഷോഭിച്ചു. സ്പീക്കര്‍ എഎന്‍ ഷംസീറും പ്രതിപക്ഷ എംഎല്‍എ എന്‍ ഷംസുദ്ദീനും തമ്മില്‍ ഇതുസംബന്ധിച്ച് വാഗ്വാദവും നടന്നു. രാവിലെ നിയമസഭയില്‍

More »

ജുലാനയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്; 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുസ്തിതാരം വിനയ് ഫോഗട്ടിന് ഉജ്ജ്വല വിജയം. 6,140 വോട്ടിന് ജയിച്ചു. 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് ജുലാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 2005ലാണ് പാര്‍ട്ടി അവസാനമായി ഇവിടെ സീറ്റ് നേടിയത്. ബിജെപിയുടെ യോഗേഷ് കുമാറായിരുന്നു എതിരാളി. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ലീഡില്‍ മുന്നിലായിരുന്നു ഫോഗട്ട്. പിന്നീട് പിന്നില്‍ പോയിരുന്നു. ശേഷമാണ് വീണ്ടും ലീഡ് നില ഉയര്‍ത്തി ഫോഗട്ട് തിരിച്ചെത്തിയത്. പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിനെ ഭാരം കൂടിയെന്ന് ആരോപിച്ച് അയോഗ്യയാക്കിയിരുന്നു. പിന്നീട് ഗോദ വിട്ട ഫോഗട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

More »

ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചിറകിലേറി ഇന്ത്യ സഖ്യം അധികാരത്തിലേക്ക്
ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനു ശേഷം ജമ്മു- കശ്മീരില്‍ നടന്ന നിയമസഭാതെരെഞ്ഞടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. 90 അംഗ സഭയില്‍ 50 സീറ്റുകളില്‍ സഖ്യം ലീഡിലാണ്. ബിജെപി 26 സീറ്റുകളില്‍ മുന്നിലാണ്. ഇത്തവണ ജമ്മു കാശ്മീരില്‍ അധികാരം പിടിക്കാമെന്ന ബിജെപിയുടെ മോഹമാണ് പൊലിഞ്ഞത്. കാശ്മീരില്‍ സമാധാനം കൊണ്ടുവന്നത് തങ്ങളാണെന്ന തരത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. എക്സിറ്റ് പോളില്‍ ജമ്മു കാശ്മീരില്‍ തൂക്കുസഭയ്ക്കാണ് പ്രവചനം ഉണ്ടായിരുന്നത്. ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പില്‍ പീഡിപ്പിയ്ക്കു വലിയ തിരിച്ചടിയാണ് നേരിട്ടത് കഴിഞ്ഞ തവണ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന അവര്‍ ഇത്തവണ വെറും രണ്ടു സീറ്റുകളില്‍ ഒതുക്കപ്പെട്ടു. കന്നിയങ്കത്തില്‍ പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് തോല്‍വി നേരിട്ടു. ശ്രീഗുഫ്വാര

More »

കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
കോഴിക്കോട് : മുക്കത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായത്. ഇതില്‍ ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാവിന്റെ സുഹൃത്തുക്കളായ ആസാം സ്വദേശി മോമന്‍ അലി, മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് എന്നിവരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയറിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുക്കം

More »

ഹരിയാനയില്‍ ട്വിസ്റ്റ്; രണ്ടാം ലാപ്പില്‍ ബിജെപി മുന്നേറ്റം; ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്
എല്ലാ എക്സിറ്റ് പോളുകളെയും നിലംപരിശാക്കി ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപ്രതീക്ഷിത കുതിപ്പ്. വോട്ടെടുപ്പിലെ വന്‍ ട്വിസ്റ്റില്‍ അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ആദ്യ ലാപ്പില്‍ കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ രണ്ടാം ലാപ്പില്‍ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി 49 സീറ്റില്‍ മുന്നേറുകയാണ്. കോണ്‍ഗ്രസ് 35 ഇടത്തും മുന്നിലാണ്. ലീഡ് നിലയില്‍ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു. രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ്

More »

ജനരോഷം ഭയന്ന് നികുതിവേട്ടയുടെ കടുപ്പം കുറയ്ക്കാന്‍ ചാന്‍സലര്‍
എല്ലാവിധ നികുതികളും വര്‍ദ്ധിപ്പിച്ച് വരുമാനം നേടാനുള്ള ആഗ്രഹം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കാന്‍ ഇരിക്കുന്ന ബജറ്റില്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ട പല ഭീഷണികളും നാമമാത്രമായി ഒതുങ്ങുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ റിലീഫില്‍ കൈയിട്ട് വാരാനുള്ള നീക്കം ഉള്‍പ്പെടെ വേണ്ടെന്ന് വെച്ചതായാണ് വിവരം. ബജറ്റില്‍ 16 ബില്ല്യണ്‍ പൗണ്ട് വരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ടോറികള്‍ വരുത്തിവെച്ച ഖജനാവിലെ വിടവ് നികത്താന്‍ ഇത് അനിവാര്യമാണെന്നായിരുന്നു നിലപാട്. ഉയര്‍ന്ന റേറ്റില്‍ കൂടുതല്‍ വരുമാനം നേടുന്ന പെന്‍ഷന്‍കാരുടെ റിലീഫ് വെട്ടിക്കുറയ്ക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ സിവില്‍ സര്‍വ്വീസിലും, എന്‍എച്ച്എസിലും കലാപമുണ്ടാകുമെന്ന്

More »

എം.ടി. യുടെ വീട്ടില്‍ മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരിയും ബന്ധുവും; കവര്‍ന്നത് 26 പവന്‍
കോഴിക്കോട് : സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശന്‍ (44) എന്നിവരെയാണു നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. എം.ടിയുടെ വീട്ടിലെ ജോലിക്കാരിയാണു ശാന്ത. അവരുടെ അടുത്ത ബന്ധുവാണു പ്രകാശന്‍. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങള്‍, രത്‌നം പതിപ്പിച്ച കമ്മല്‍, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് അവര്‍ കവര്‍ന്നത്. അലമാര താക്കോല്‍ ഉപയോഗിച്ചു ലോക്കര്‍ തുറന്നതാണു പോലീസിനു സംശയം തോന്നാന്‍ കാരണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പലപ്പോഴായിട്ടായിരുന്നു മോഷണം. കഴിഞ്ഞ മാസം മുപ്പതിനു എം.ടിയുടെ മകള്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വജ്ര മരതക ആഭരണങ്ങളും നഷ്ടമായത് അറിഞ്ഞത്. എം.ടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന

More »

ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടന്‍ സിദ്ദിഖിനെ വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്. ശനിയാഴ്ച വീണ്ടും ഹാജരാകണം. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ഹാജരായ സിദ്ദിഖിനെ, ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ കണ്‍ട്രോള്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. സുപ്രീംകോടതി ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കാത്ത സാഹചര്യത്തില്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹാജരാകാന്‍ നടന് പൊലീസ് നോട്ടീസ് നല്‍കിയത്. 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്‍കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ

More »

ഒടുക്കം എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി
പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നേരിട്ട മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബറ്റാലിയന്റെ ചുമതലയില്‍ അജിത്കുമാര്‍ തുടരും. ഇന്റലിജന്‍സ് എഡിജിപി ആയ മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. എഡിജിപി അജിത്കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂര്‍ പൂരം കലക്കിയതിലും എംആര്‍ അജിത്കുമാറിന് പങ്കുണ്ടെന്നായിരുന്നു നേരത്തെ പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചത്. അതേസമയം സിപിഐയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇത് എല്‍ഡിഎഫ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions