നാട്ടുവാര്‍ത്തകള്‍

മലയാളി വൈദികന്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്
കൊച്ചി : സിറോ മലബാര്‍ സഭാംഗവും ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മോണ്‍സിഞ്ഞോറുമായ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. വത്തിക്കാനില്‍ നടന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം. വത്തിക്കാന്‍ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം. മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 20 പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ പ്രഖ്യാപിച്ചു. ചങ്ങനാശേരി മാമ്മൂട്ട് ലൂര്‍ദ് പള്ളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്. ഡിസംബര്‍ എട്ടിനാണ് സ്ഥാനാരോഹണം. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. മാര്‍പാപ്പയുടെ യാത്രകളില്‍ ഉള്‍പ്പെടെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തില്‍ അംഗമാണ്. അള്‍ജീരിയ, ദക്ഷിണ കൊറിയ - മംഗോളിയ, ഇറാന്‍, കോസ്തറിക്കാ തുടങ്ങിയ സ്ഥലങ്ങളില്‍ മോണ്‍. ജോര്‍ജ് അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ

More »

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു
ജര്‍മനിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടില്‍ വിവരം ലഭിച്ചു. മാവേലിക്കര മറ്റം വടക്ക് പൊന്നോലയില്‍ ആദം ജോസഫ് കാവുംമുഖത്തിനെ (ബിജുമോന്‍ -30) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു. കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. പത്തനംതിട്ട ആറാട്ടുപുഴ കാവുംമുഖത്ത് പരേതനായ ജോസഫിന്റെയും ലില്ലിയുടെയും മകനാണ്. ആദമിന് ഒരു വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരിച്ചിരുന്നു. പിന്നീട് മാവേലിക്കരയില്‍ മാതൃസഹോദരിക്കൊപ്പമാണ് വളര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 മുതല്‍ ആദമിനെ കാണാതായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. ആദത്തിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മരിച്ചവിവരം

More »

ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണ സംഘത്തിന് കത്തയച്ചു സിദ്ദിഖ്; തന്ത്രപരമായ നീക്കം
ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചു. നേരിട്ട് ഹാജരാകാമെന്ന് അറിയിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം. നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഈ മാസം 22ന് സുപ്രീംകോടതി വിശദ വാദം കേള്‍ക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയില്‍ വഴി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്. കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് സിദ്ദിഖിന്റെ അഭിഭാഷകരുടെ തന്ത്രപരമായ നീക്കം. സുപ്രീംകോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്‍കുന്നതില്‍

More »

ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം നഴ്‌സിന്റെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനെന്ന് പ്രതിയുടെ മൊഴി
സൗത്ത് ഡല്‍ഹി കാലിന്ദി കുഞ്ചിലെ നഴ്‌സിങ് ഹോമില്‍ ഡോക്ടര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് പൊലീസ്. കേസില്‍ 16 കാരനെ അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതി മൊഴി നല്‍കി. നഴ്‌സും ഡോക്ടറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് നഴ്‌സിന്റെ ഭര്‍ത്താവ് ഡോക്ടറെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇവരുടെ മകളുമായി പ്രതികളിലൊരാള്‍ പ്രണയത്തിലായിരുന്നു. ജാവേദിനെ കൊലപ്പെടുത്തിയാല്‍ മകളെ വിവാഹം ചെയ്തു നല്‍കാമെന്ന് നഴ്‌സിന്റെ ഭര്‍ത്താവ് ഉറപ്പു നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റന്‍ഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടര്‍ ജാവേദ് അക്തറെ ചികിത്സയ്‌ക്കെന്ന് പറഞ്ഞെത്തിയ രണ്ടുപേര്‍ വെടിവെച്ചു കൊന്നത്. കാലിലെ മുറിവ്

More »

മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി കസ്റ്റഡിയില്‍
മലപ്പുറത്ത് അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അഞ്ച് വയസുകാരിയായ കുട്ടിയ്ക്ക് നേരെയായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ അയല്‍വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈനാണ് കേസില്‍ അറസ്റ്റിലായത്. ഇരയായ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ ചിപ്‌സ് വാങ്ങി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.

More »

പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍; എഡിജിപി പുറത്തേക്കോ?
എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം പൊലീസ് ആസ്ഥാനത്ത് അടിയന്തരയോഗം ചേര്‍ന്നു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ അന്വേഷണം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ സമര്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന എഡിജിപി വിവാദത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിന് ശേഷം തുടര്‍നടപടികളുണ്ടാകുമെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അന്വേഷണത്തിന് മുഖ്യമന്ത്രി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

More »

സ്ത്രീത്വത്തെ അപമാനിച്ചു: ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി മാധ്യമപ്രവര്‍ത്തക രാജിവച്ചു
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മലയാള സിനിമ ലോകത്തെ പിടിച്ചുലച്ചതിന് പിന്നാലെ മാധ്യമ ലോകത്തും വെളിപ്പെടുത്തലുകളും രാജിയും. തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവര്‍ത്തക സ്ഥാപനത്തില്‍ നിന്നും രാജിവച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡ്ബ്യൂജെ) സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി രാജിവച്ചത്. മാധ്യമ ലോകത്ത് വലിയ ചര്‍ച്ചയാണ് അഞ്ജനയുടെ രാജി. കഴിഞ്ഞ വേജ് ബോര്‍ഡ് സമരകാലത്തെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയര്‍ എച്ച്. ആര്‍ മാനേജര്‍ ആനന്ദിന് എതിരെയാണ് കത്തില്‍ പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ മേലധികാരികള്‍ക്ക് പരാതി നല്‍കി എന്നതിന്റെ പേരില്‍ രണ്ടുവര്‍ഷമായി അയാളില്‍ നിന്ന് താന്‍ പീഡനം നേരിടുകയാണെന്നും അഞ്ജന ശശി കത്തില്‍ പറയുന്നു. താന്‍

More »

തൃശൂര്‍പൂരം കലക്കിയത് തന്നെയെന്ന് മുഖ്യമന്ത്രി; അണിയറക്കളികള്‍ പുറത്തുവരുമോ?
തിരുവനന്തപുരം : ഒടുക്കം തൃശൂര്‍പൂരം കലക്കിയത് തന്നെയെന്ന് സമ്മതിച്ചു മുഖ്യമന്ത്രി. എന്നാല്‍ പ്രതിപക്ഷം പറയുന്നതുപോലെ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. തൃശൂര്‍പൂരം കലക്കല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നെന്ന് മുഖ്യമന്ത്രി പറയുന്നു. സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കുകയും പരിഹരിച്ച് മുമ്പോട്ട് പോകുകയും ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹംപറഞ്ഞു. കുറ്റമറ്റ രീതിയില്‍ തൃശൂര്‍പൂരം നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അവസാന ഘട്ടത്തില്‍ പ്രശ്‌നമുണ്ടായി. പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിലെ വിവാദം തറവാടക സംബന്ധിച്ച് പ്രശ്‌നങ്ങളായിരുന്നു. രണ്ടാമത് ആനകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായി. സര്‍ക്കാര്‍ ഇതെല്ലാം ഗൗരവത്തോടെ കണ്ട് നടപടിയെടുത്തു പരിഹരിച്ച് മുമ്പോട്ട് പോയി.

More »

കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ ബീമാപള്ളി സ്വദേശിനി പിടിയില്‍; നോട്ടുകള്‍ പാക് പൗരന്റെ സമ്മാനമെന്ന്
തിരുവനന്തപുരത്ത് ബാങ്കില്‍ നിക്ഷേപിക്കാനായി കള്ളനോട്ടുകളുമായെത്തിയ യുവതി അറസ്റ്റില്‍. 500 രൂപയുടെ വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാനെത്തിയ ബീമാപള്ളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. എന്നാല്‍ ഇവര്‍ നല്‍കിയ മൊഴിയാണ് പൊലീസിനെ ഞെട്ടിച്ചത്. പാകിസ്ഥാന്‍ സ്വദേശിയാണ് കള്ളനോട്ടുകള്‍ നല്‍കിയതെന്നാണ് യുവതി നല്‍കിയ മൊഴി. ബീമാപള്ളി ന്യൂ ജവഹര്‍ പള്ളിയ്ക്ക് സമീപം താമസിക്കുന്ന ബെര്‍ക്കത്ത് ആണ് വ്യാജനോട്ടുകളുമായി ബാങ്കിലെത്തിയത്. പൂന്തുറ കുമരിച്ചന്തയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എസ്ബിഐ ശാഖയിലായിരുന്നു ബെര്‍ക്കത്ത് വ്യാജനോട്ടുകള്‍ നിക്ഷേപിക്കാനായെത്തിയത്. കാഴ്ചയില്‍ തന്നെ നോട്ടുകള്‍ വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ വ്യാജമാണെന്ന് ഉറപ്പുവരുത്തി. പിന്നാലെ വിവരം ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 500 രൂപയുടെ 25

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions