നാട്ടുവാര്‍ത്തകള്‍

വ്യോമാക്രമണം: ഇസ്രയേലിലേക്കും ലബനനിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തി എയര്‍ ഇന്ത്യയടക്കമുള്ള 14 വിമാന കമ്പനികള്‍
ഇസ്രയേല്‍ ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, ഫ്ലൈ ദുബായ് തുടങ്ങി 14 കമ്പനികളാണ് വിമാന സര്‍വീസ് റദ്ദാക്കിയത്. ടെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ദുബായ് - ബെയ്റൂട്ട് എമിറേറ്റ്സ് സര്‍വീസുകളും നിര്‍ത്തലാക്കി. യുഎസില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇവിടേയ്ക്ക് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ ഇതുവരെ 564 പേര്‍ കൊല്ലപ്പെട്ടു. 1842 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ഹിസ്ബുള്ളയെ

More »

സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, നടന്‍ ഒളിവില്‍; ലുക്കൗട്ട് നോട്ടീസ്
ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി അന്വേഷണ സംഘം. വിദേശത്തേക്ക് കടക്കാതിരിക്കാനായാണ് വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് പോകും. സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് രാവിലെയാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. സാഹചര്യ തെളിവുകള്‍ സിദ്ദീഖിന് എതിരായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്

More »

ലൈം​ഗിക അതിക്രമ കേസ്; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ലൈം​ഗിക അതിക്രമ കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടച്ചു . ചോദ്യം ചെയ്യല്‍ നീണ്ടത് മൂന്ന് മണിക്കൂറാണ്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ലൈം​ഗിക പീഡന പരാതികളിന്മേല്‍ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശ​ദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന്

More »

ലൈംഗിക പീഡനക്കേസില്‍ യൂട്യൂബര്‍ മൂന്ന് മാസത്തിന് ശേഷം അറസ്റ്റില്‍
കോഴിക്കോട് : സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയ്ക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയുള്ളത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. പ്രതി പതിമൂന്നിലേറെ മൊബൈല്‍ നമ്പര്‍ മാറ്റി ഉപയോഗിച്ചത് പൊലീസ് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. ഇയാള്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പ്രതി കഴിഞ്ഞ ദിവസം ഫറോക്കില്‍ എത്തിയതായി മനസിലാക്കി. പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ

More »

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം'; സുപ്രധാന വിധിയുമായി സുപ്രീംകോടതി
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കുട്ടികളുടെ അശ്ളീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരം അല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റ് ലാഭ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ പോക്സോ നിയമ പ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പൊലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം

More »

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍ : ആളൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുത്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ടു വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ് ശരത്. പെണ്‍കുട്ടി സുഹൃത്തിനോടാണ് പീഡനത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. മൂന്നു വര്‍ഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. നഗ്ന ചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ശരത് ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ സമൂഹമാധ്യമങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശരത്താണ്. പൊലീസ് പിടിയിലാകുന്നതിനു മുന്‍പ് ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ശരത് ഡിലീറ്റ് ചെയ്തു. തെളിവുകള്‍

More »

യുവാവിനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം; സഹോദരനും അമ്മയ്ക്കും ദാരുണാന്ത്യം
പത്തനംതിട്ട : പുനലൂര്‍-പത്തനംതിട്ട റോഡില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി (50), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, ബന്ധു സിബിന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവേ കൂടല്‍ ഇഞ്ചപ്പാറ ജങ്ഷനില്‍വച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ശനിയാഴ്‌ച ഒരു മണിയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിപിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് സഹോദരന്‍ വിപിന്‍, ബന്ധു സിബിന്‍ എന്നിവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയില്‍ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കല്‍

More »

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന
ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന വനിത മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന. അരവിന്ദ് കെജ്രിവാള്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് അതിഷിയെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിച്ചത്. രാജ്‌നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന വിശേഷണവും 43കാരിയായ അതിഷിയ്ക്ക് സ്വന്തം. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്രിവാള്‍ രാജി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാള്‍ തന്നെ ആയിരുന്നു അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. കെജ്രിവാള്‍ മദ്യനയ അഴിമതി കേസില്‍ ജയിലില്‍

More »

കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂര്‍ണഗര്‍ഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു
കോട്ടയത്ത് വയറുവേദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂര്‍ണഗര്‍ഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പൂര്‍ണഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ ഡോക്ടര്‍ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇതില്‍ കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions