നാട്ടുവാര്‍ത്തകള്‍

വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമ
പശ്‌ചിമ ബംഗാളില്‍ 31 കാരിയായ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി ജി ട്രെയിനി ഡോക്ടറുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം രക്തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. ഇടത് കാല്‍, വയര്‍, കഴുത്ത്, വലതുകൈ, മോതിരവിരല്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടായിരുന്നു. കഴുത്തിലെ എല്ല് പൊട്ടിയ നിലയിലാണ്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാകാമെന്നും മരണ കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി സെമിനാര്‍ റൂമിലേക്ക് പോയ ഡോക്റ്ററെ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

More »

വയനാട് ദുരന്ത ഭൂമി നേരിട്ട് കണ്ടും ദുരിതബാധിതരെ സന്ദര്‍ശിച്ചും പ്രധാനമന്ത്രി
വയനാട് ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയിലടക്കം സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . എഡിജിപി എം ആര്‍ അജിത് കുമാര്‍ പ്രധാനമന്ത്രിയ്ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുണ്ടക്കൈ , പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ചൂരല്‍മലയിലെത്തിയശേഷം

More »

വയനാട്ടില്‍ മുഴക്കവും വലിയ പ്രകമ്പനവും; പരിശോധനയുമായി ദുരന്ത നിവാരണ അതോറിറ്റി, ആളുകളെ ഒഴിപ്പിക്കും
വയനാട്ടില്‍ വെള്ളിയാഴ്ച പകല്‍ വലിയ തോതില്‍ മുഴക്കവും വലിയ പ്രകമ്പനവും അനുഭവപ്പെട്ടു. രാവിലെ പത്തുമനോയോടെയാണ് നാല്‌പഞ്ചായത്തുകളില്‍ ഇത് അനുഭവപ്പെട്ടത്. എന്നാല്‍ ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. വയനാട്ടിലെ ചില മേഖലകളില്‍ ഭൂമിക്കടയില്‍ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭൂമിക്കടിയില്‍ നിന്നും മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. ഭൂമികുലുക്കമെന്ന് സംശയമുള്ളതിനാല്‍ ജിയോളജി വകുപ്പ്

More »

ബംഗ്ലാദേശില്‍ മൊഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍
കലാപത്തിനും ഷെയ്ഖ് ഹസീനയുടെ രാജിക്കും പിന്നാലെ പുതിയ ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റു. സാമ്പത്തിക വിദഗ്ധനും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മൊഹമ്മദ് യൂനുസ് (84) ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ വസതിയായ ബംഗഭബനിലായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. യൂനുസ് മുഖ്യ ഉപദേശകനായി 15 അംഗ കൗണ്‍സിലാണ് നിലവില്‍ വരുന്നതെന്ന് സൈനിക മേധാവി വഖര്‍ ഉസ് സമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാലിഹ് ഉദ്ദീന്‍ അഹമ്മദ്, ഡോ. ആസിഫ് നസ്രുള്‍, ആദിലുര്‍ റഹ്‌മാന്‍ ഖാന്‍, ഹസന്‍ ആരിഫ്, തൗഹിദ് ഹുസൈന്‍, സൈദ റിസ്വാന ഹസന്‍, എം ഡി നഹിദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ്, ബ്രിഗേഡിയര്‍ ജനറല്‍ (റിട്ട) എം സഖാവത് ഹുസൈന്‍, സുപ്രദീപ് ചക്മ, ഫരീദ അക്തര്‍, ബിദാന്‍ രഞ്ജന്‍ റോയ്, എ എഫ് എം ഖാലിദ് ഹസന്‍, നൂര്‍ജഹാന്‍ ബീഗം, ഷര്‍മിന്‍ മുര്‍ഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ്

More »

പാരീസില്‍ ജാവലിനില്‍ നീരജ് ചോപ്രയ്ക്ക് വെള്ളിത്തിളക്കം
ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്രയ്ക്ക് വെള്ളി. 90 മീറ്റില്‍ അധികം ദൂരം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക്കിയോയില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനായില്ലെങ്കിലും തുടരെ രണ്ടാം ഒളിമ്പിക്സിലും അഭിമാന നേട്ടത്തോടെ മെഡല്‍ നേടാനായി. പാക് താരം അര്‍ഷാദ് നദീ(92.97) മീറ്റര്‍ ദൂരം എറിഞ്ഞതോടെയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നീരജ് ചോപ്രയ്ക്ക് (89.45) മീറ്റര്‍ കണ്ടെത്താനെ സാധിച്ചുള്ളൂ. ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളാകുകയാണ് ഉണ്ടായത്. ജാവലിന്‍ ത്രോയില്‍ ഇന്ത്യ-പാക്ക് പോരാട്ടമാണ് നടന്നത്. , ഗ്രനെഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (88.54) മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി. യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്. സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും

More »

വയനാട് ദുരന്തഭൂമിയില്‍ നിന്നും സൈന്യം മടങ്ങി; യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍
വയനാട് ദുരന്തഭൂമിയില്‍ നിന്നും സൈന്യം മടങ്ങി. 500 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും 10 ദിവസത്തെ സേവനത്തിനുശേഷം മടങ്ങിയത്. ദുരന്ത മുഖത്ത് കൈമെയ് മറന്ന് പ്രവര്‍ത്തിച്ച സൈന്യത്തിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രം ദുരന്ത ഭൂമിയില്‍ തുടരും. ദുരന്തഭൂമിയില്‍ ജനങ്ങള്‍ നല്‍കിയ സേവനങ്ങള്‍ക്ക് സൈന്യം നന്ദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പൊലീസ് എന്നീ സേനകള്‍ക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. അതേസമയം സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരികെ നന്ദിയറിയിച്ചു. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവര്‍ത്തിച്ചു. ചെയ്യാനാകുന്നതെല്ലാം സൈന്യം ചെയ്തെന്നും മന്ത്രി പറഞ്ഞു. സൈന്യത്തിന്റെ 500 അംഗ സംഘമാണ് ഇന്ന് മടങ്ങിയത് . തിരുവനന്തപുരം, കോഴിക്കോട്,

More »

ആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ സഹപാഠിക്ക് നേരെ വെടിയുതിര്‍ത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
ആലപ്പുഴയില്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സര്‍ക്കാര്‍ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. നിസാര വഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്. അന്വേഷണത്തില്‍ വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ

More »

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും; തെരച്ചില്‍ പത്താം ദിവസവും തുടരുന്നു
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ പത്താം ദിവസവും തുടരുന്നു. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതല്‍ പരിശോധന നടത്തിവരുകയാണ്. തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും പതിവ് തെരച്ചില്‍ തുടരും. ആറ് സോണുകളായി തിരിഞ്ഞാണ് തെരച്ചില്‍. സൈന്യം പറയുന്നത് വരെ തെരച്ചില്‍ തുടരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ്

More »

'ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു'; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരീസ് : ഒളിമ്പിക്‌സിലുണ്ടായ ഹൃദയഭേദകമായ അയോഗ്യതയ്ക്കു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. 'ഗുഡ് ബൈ റസ്ലിങ്' എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയില്‍ 50 കി.ഗ്രാം വിഭാഗം ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ അവര്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. അതോടെ വെള്ളി കിട്ടില്ലെന്ന്‌ മാത്രമല്ല മത്സരത്തി പങ്കെടുത്തവരില്‍ ഏറ്റവും അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തുകയും ചെയ്യും. 'എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ', തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വിനേഷ് എക്സില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions