നാട്ടുവാര്‍ത്തകള്‍

സൂര്യനെല്ലി ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെകെ ജോഷിയാണ് കോടതിയില്‍ പരാതി നല്‍കിയത്. ജോഷി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സിബി മാത്യൂസ് തന്റെ പുസ്തകമായ 'നിര്‍ഭയത്തി'ലൂടെയാണ് ഇരയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ളതെന്നാണ് പരാതി. ഇരയുടെ മാതാപിതാക്കളുടെ വിവരങ്ങളും താമസിക്കുന്ന പ്രദേശത്തിന്റെ സൂചനകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരയെയും കുടുംബത്തെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും പരാതിയില്‍ ആരോപിക്കുന്നു. സിബി മാത്യൂസിനെതിരായ പരാതി പരിഗണിച്ച് ഏഴ്

More »

കുവൈറ്റ് തീപിടിത്തം: മരിച്ചവരില്‍ 26 മലയാളികള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്
കുവൈറ്റിലെ തൊഴിലാളി ക്യാമ്പി ലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 26 ആയി. നിരവധി മലയാളികള്‍ക്ക് പരിക്കുണ്ട്. ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചത് 26 മലയാളികളെന്ന് നോര്‍ക്ക അറിയിച്ചു. മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെണെന്നും 24 മലയാളികള്‍ മരിച്ചതായുള്ള വിവരം കുവൈത്തിലെ നോര്‍ക്ക ഡെസ്‌കില്‍നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 50 ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്.

More »

കുവൈറ്റ് പിടിത്തം: എല്ലാ സഹായങ്ങളും നല്‍കുമെന്ന് വിദേശകാര്യമന്ത്രി
കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യന്‍ അംബാസിഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി എക്ല്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 'കുവൈത്ത് നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. 40-ലധികം മരണങ്ങളും 50-ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞങ്ങളുടെ അംബാസഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇക്കാര്യത്തില്‍

More »

സിപിഎമ്മിന് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെടുത്തിയത് രാഹുല്‍ ഗാന്ധിയെന്ന് നിയമസഭയില്‍ കുഴല്‍നാടന്‍
ദേശീയ പാര്‍ട്ടി പദവി സിപിഎം നിലനിര്‍ത്തിയത് രാഹുല്‍ ഗാന്ധി കാരണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. രാജസ്ഥാനില്‍ സിപിഎമ്മിന് വേണ്ടി രാഹുല്‍ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെട്ടതെന്നും നിയമസഭയില്‍ കുഴല്‍നാടന്‍ പറഞ്ഞു. രാജസ്ഥാനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ പിണറായി യാത്ര നടത്തിയോ‍ എന്നും കോണ്‍ഗ്രസ് നേതാക്കളാണ് അവിടെ വോട്ട് പിടിച്ചതെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയെ എല്ലാവരും പിന്തുണച്ചപ്പോള്‍ ഒരേയൊരു നേതാവാണ് എതിര്‍ത്തത്. അത് പിണറായി വിജയനാണെന്ന് കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞു. സിപിഎമ്മിന് ഇന്ത്യയിലുള്ള ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രാജസ്ഥാനിലെ സിക്കാറില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിപ്പിക്കാന്‍ പിണറായി വിജയന്‍ യാത്ര നടത്തിയോ‍ ? താങ്കള്‍ വിദേശത്ത് കുടുംബസമേതം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും അശോക് ഗെഹ്ലലോട്ടും

More »

മോദി ശക്തനായ ഭരണാധികാരി; രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങളില്ല; തുറന്നടിച്ച് ജി സുധാകരന്‍
കേന്ദ്രത്തില്‍ മൂന്നാമതും സര്‍ക്കാര്‍ രൂപികരിച്ച നരേന്ദ്രമോദിയെ പുകഴ്ത്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും സിപിഎം നേതാവ് ജി സുധാകരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. അദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമാണ്. സുരേഷ് ഗോപിയുടെ സ്‌റ്റൈയില്‍ കോപ്രായമല്ല. അദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കേണ്ടതയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു.ആ സര്‍ക്കാരിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍

More »

സുരേഷ് ഗോപി മന്ത്രിക്കസേരയില്‍; പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു
തൃശൂര്‍ എംപിയും മന്ത്രിയുമായ സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് ചുമതലയേറ്റത്. ടൂറിസം വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിക്കും. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു. യുകെജിയില്‍ കയറിയ അനുഭവമെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത സുരേഷ് ഗോപി. ശരിക്കും ഞാൻ ഇപ്പോൾ ഒരു യുകെജി വിദ്യാർഥിയാണ്. തീർത്തും പുതിയ സംരംഭമാണ് താൻ ഏറ്റെടുത്തതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സീറോയിൽ നിന്നാണ് സ്‌റ്റാർട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെയെന്നും കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടി

More »

ഓസ്ട്രേലിയയില്‍ 2 മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു; ഒരാള്‍ രക്ഷപെട്ടു
കണ്ണൂര്‍ : ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി യുവതികള്‍ കാല്‍വഴുതി കടലില്‍ വീണു മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്ന ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 4.30ന് ആയിരുന്നു അപകടം. സിഡ്‌നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ എത്തിയതായിരുന്നു മൂവരും. ഇവര്‍ കടലിനോട് ചേര്‍ന്ന പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. റോഷ്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്ര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍

More »

പിടിവിട്ടു നിന്ന ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കി സിപിഎമ്മിന്റെ ത്യാഗം
തിരുവനന്തപുരം : ഘടകകക്ഷികളില്‍ നിന്നും സീറ്റുകള്‍ വിഴുങ്ങാറുള്ള സിപിഎം മാണിഗ്രൂപ്പിനായി രാജ്യസഭാ സീറ്റ് ത്യാഗം ചെയ്തു. കോട്ടയം ലോക് സഭാ സീറ്റില്‍ മത്സരിച്ചു തോല്‍ക്കുകയും രാജ്യസഭാ സീറ്റില്‍ കാലാവധി പൂര്‍ത്തിയാവുകയും ചെയ്ത കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തുന്നതിനായാണ് സിപിഎം വലിയ ത്യാഗം ചെയ്തത്. തങ്ങളുടെ സീറ്റു കൊടുക്കില്ലെന്ന് സിപിഐ ശഠിച്ചതോടെ സിപിഎമ്മിന് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടി നില്‍ക്കുന്ന സാഹചര്യത്തില്‍ മാണി ഗ്രൂപ്പിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായിരുന്നു. മുന്നോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ പിടിച്ചു നില്‍ക്കാന്‍ മധ്യകേരളത്തില്‍ മാണി ഗ്രൂപ്പിന്റെ സഹായം വേണമെന്ന ബോധ്യത്തിലാണത്. എംപിസ്ഥാനം പോയി പാര്‍ട്ടി പിടിവിട്ടു നിന്ന അവസരത്തില്‍ സിപിഎമ്മിന്റെ ഉദാരമനസ്കത ജോസ് കെ മാണിയ്ക്കും

More »

ബിഷപ്പിന്റെ വേഷം കെട്ടി മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 85 ലക്ഷം തട്ടിയയാള്‍ പിടിയില്‍
തൃശൂര്‍ : ബിഷപ്പിന്റെ വേഷം ധരിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് 85 ലക്ഷം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ചെന്നൈ അണ്ണാനഗര്‍ സ്വദേശി പോള്‍ ഗ്ലാഡ്‌സണാണ് (53) വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ പടിഞ്ഞാറെക്കോട്ട സ്വദേശിയായ ഡോക്ടര്‍ മകള്‍ക്ക് സീറ്റ് ലഭിക്കാനായി ഇയാളെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായത്. കോളേജ് തന്റെ ചുമതലയിലാണെന്നും ഒരു സീറ്റ് തന്റെ ക്വോട്ടയിലുണ്ടെന്നും ഇയാള്‍ വിശ്വസിപ്പിക്കും. 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പ്രതിഫലമായി ഈടാക്കും. ബിഷപ്പിന്റെ ളോഹയണിഞ്ഞാണ് ഇരകള്‍ക്ക് മുന്നിലെത്തുക. ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുക. പണം നഷ്ടപ്പെട്ടിട്ടും സീറ്റ് ലഭിക്കാതിരിക്കുമ്പോഴാണ് ഇരകള്‍ അന്വേഷണം തുടങ്ങുക. അപ്പോഴേക്കും പോള്‍ ചെന്നൈയിലെ ഒളിസങ്കേതത്തിലേക്ക് മുങ്ങും. പല ജില്ലകളിലും പലരില്‍ നിന്നായി പോള്‍10 കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പൊലീസ് കണ്ടെത്തി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions