തൃശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി
കഴിഞ്ഞ ദിവസം കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാര്‍ഡ് പോലീസിനു ലഭിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ
More »
പാളയത്തെ പട്ടിഷോ!
തിരുവനന്തപുരം : പാതിരാത്രി കാര്‍ കുറുകെയിട്ട് ലോങ്ങ് ട്രിപ്പിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് തിരുവനന്തപുരം മേയറും ഭര്‍ത്താവായ എം.എല്‍.എയും നടത്തിയ പട്ടിഷോക്കെതിരെ ആഞ്ഞടിച്ചു സോഷ്യല്‍മീഡിയ. സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു വണ്‍ വേ റോഡില്‍ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്രാ ലൈനില്‍ കാര്‍ കുറുകെയിട്ട് ആയിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെയും എം.എല്‍.എ ഭര്‍ത്താവിന്റെയും ഷോ.
വാഗ്വാദത്തിനൊടുവില്‍ യാത്രക്കാരെ മുഴുവന്‍ പെരുവഴിയിലിറക്കി ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്താണ് പോലീസ് ഭരണകക്ഷിയോടുള്ള കൂറ് കാണിച്ചത്. വാഹനം വിലങ്ങി ട്രിപ്പ് മുടക്കിയെന്നാരോപിച്ച് മേയര്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പരാതി നല്‍കിയെങ്കിലും അത് ഗൗനിച്ചതേയില്ല. മാത്രമല്ല, ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം
More »
ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം കവര്‍ന്നു
ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആയുര്‍വേദ ഡോക്ടറായ ശിവന്‍ നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി.
ചെന്നൈയ്ക്കടുത്ത് ആവഡിയിലെ ഗാന്ധിനഗര്‍ സെക്കന്റ് ക്രോസ് റോഡിലാണ് ദാരുണമായ സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു കൊലപാതകം. ഡോക്ടറും ഭാര്യയും വര്‍ഷങ്ങളായി ആവഡിയില്‍ സ്ഥിരതാമസക്കാരാണ്. ചികിത്സയ്‌ക്കെന്ന രൂപത്തില്‍ വീട്ടിലെത്തിയവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ മേഖലയില്‍ സിസിടിവില്ലാത്തതിനാല്‍ അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
More »
'ചിറ്റപ്പന്‍' നില്‍ക്കണോ പോണോ?
കേരളത്തിലെ സിപിഎമ്മിനെ ആധുനികവത്കരണത്തിലേക്ക് നയിച്ചവരില്‍ പ്രധാനിയായ ഇ.പി. ജയരാജന്‍ ഇപ്പോള്‍ വലിയ കണ്‍ഫ്യൂക്ഷനിലാണ്. ഇടതുപക്ഷത്തെ വലതുപക്ഷമായി മാറ്റിയസ്ഥിതിയ്ക്കു ഇനി എവിടെനിന്നാലെന്താ എന്ന ചിന്ത വരുന്നത് സ്വാഭാവികം. പാര്‍ട്ടിയിലെ രണ്ടാമന്‍സ്ഥാനം പോലും കിട്ടാത്ത സ്ഥിതിക്ക് താന്‍ 'ഹൈടെക്' ആക്കിയ പാര്‍ട്ടിയോട് അകല്‍ച്ച തോന്നുന്നത് സ്വാഭാവികം. ബിജെപി ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ചയും നീക്കുപോക്കും പരസ്യമായതോടെ രണ്ടിലൊന്ന് വൈകാതെ തീരുമാനിക്കപ്പെട്ടേക്കാം എന്ന സ്ഥിതിയാണ്.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കറുമായി ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയെന്ന് വിവാദ ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയതോടെയാണ് ഇ പി വീണ്ടും വാര്‍ത്താ താരമാകുന്നത് . ഇ.പി. ജയരാജന്‍ ബി.ജെ.പിയിലേക്കു വരാന്‍ ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ
More »
യാത്രക്കാരുടെ കുറവ്: കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവെച്ചു
മട്ടന്നൂര്‍ : യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി. ദിവസം പത്ത് യാത്രക്കാര്‍ പോലും ലഭിക്കാതായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിമാന സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്.
മേയ് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു സര്‍വീസുണ്ടാകില്ല. പ്രതിദിന സര്‍വീസാണ് ബെംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്. ഇന്‍ഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഈ സര്‍വീസും പ്രതിസന്ധിയിലാണ്.
വിമാനയാത്ര ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുറഞ്ഞത്. ചില സെക്ടറില്‍ 3 ഇരട്ടിയോളമാണ് കൂടിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്
More »
കേരളം ജനവിധിയെഴുതി; പോളിങ് ഏറ്റവും കൂടുതല്‍ കണ്ണൂര്‍; കുറവ് പത്തനംതിട്ട
ലോക്സഭാ വോട്ടെടുപ്പില്‍ കേരളത്തില്‍ ഭേദപ്പെട്ട പോളിങ്. 70.03 ശതമാനം ആളുകളാണ് സംസ്ഥാനത്ത് ജനവിധി കുറിച്ചത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 65 ശതമാനത്തിന് മുകളിലാണ്. രാത്രി വൈകിയും പലയിടങ്ങളിലും പോളിങ് തുടര്‍ന്നിരുന്നു. അതിനാല്‍ പോളിംഗ് ശതമാനത്തില്‍ കുറച്ചുകൂടി ഉയര്‍ച്ചയുണ്ടാവും. പോളിംഗ് കഴിയാന്‍ കൂടുതല്‍ സമയം വേണ്ടി വന്നതിനാല്‍ എല്ലായിടത്തും വലിയ ക്യൂ ആയിരുന്നു.
കണ്ണൂരില്‍ (75.32) ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ടയാണ് (63.32) ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. പത്ത് മണ്ഡലങ്ങളില്‍ 70 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.
ലോക്സഭയിലേക്ക് കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നും 194 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം :
1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7.
More »
കേരളം ബൂത്തില്‍, 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാര്‍ ; വിധിനിര്‍ണയിക്കാന്‍ 5 ലക്ഷത്തിലധികം കന്നിക്കാര്‍
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനായി കേരളത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍. 20 മണ്ഡലങ്ങളിലായി ആകെ 2,77,49,159 വോട്ടര്‍മാര്‍. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ബൂത്തുകളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. ആറുമണിയ്ക്കു ശേഷവും ക്യൂ നീണ്ടാലും എല്ലാവര്‍ക്കും വോട്ടു ചെയ്യാനുള്ള അവസരം നല്‍കും. ആദ്യമണിക്കൂറില്‍ തന്നെ സംസ്ഥാനത്ത് 6.5 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. നേതാക്കളും സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.
പ്രശ്നബാധിതബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങള്‍, 30,238 - ബാലറ്റ് യൂണിറ്റുകള്‍, 30,238 - കണ്‍ട്രോള്‍ യൂണിറ്റ്, 32,698 - വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി
More »
ഫൈനല്‍ ലാപ്പില്‍ സിപിഎമ്മിനെ വെട്ടിലാക്കി ഇപി ജയരാജന്‍
തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടന്ന ശേഷം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ ഇപി ജയരാജനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ഒന്നാകെ വെട്ടിലാക്കി. ബിജെപിയിലേക്ക് ചേക്കേറാന്‍ ഇപി 90 ശതമാനം ചര്‍ച്ചയും പൂര്‍ത്തിയാക്കിയിരുന്നതായാണ് ശോഭ ആരോപിച്ചത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇപിയും ഭാര്യയും ജീവിച്ചിരിക്കണമെന്നുള്ളതിനാല്‍ കൊടുത്താല്‍ പറയുന്നില്ലെന്നും ശോഭ പറയുന്നു. എന്നും വിവാദങ്ങളുടെ സഹയാത്രികനായ ഇപി പാര്‍ട്ടിയെ പലതവണ വെട്ടിലാക്കിയിട്ടുണ്ട് .
ഇടക്കാലത്തു പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന സമയത്താണ് ഇപി ജയരാജന്റെ നീക്കമെന്നാണ് ആരോപണം. പിന്നീട് പിണറായി വിജയന്റെ അനുനയ നീക്കത്തിലൂടെയാണ് ഇപി വീണ്ടും സജീവമായതെന്നും പറയപ്പെടുന്നു.
എന്നാല്‍ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി
More »
തൃശൂര്‍ പൂരത്തിനിടെ വ്‌ളോഗറായ യുകെ വനിതയ്ക്ക് നേരെ പീഡന ശ്രമം; വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ വീഡിയോയിലൂടെ
തൃശൂര്‍ : തൃശൂര്‍ പൂരത്തിനിടെ അപമാനിക്കപ്പെട്ടതായി യുകെ വനിത യുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വ്‌ളോഗറായ ഇംഗ്ലണ്ട് സ്വദേശിനി തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞത്. ശ്രീമൂലസ്ഥാനത്ത് പൂരത്തെക്കുറിച്ച് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നുപിടിക്കുന്ന വീഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്. പരാതി ലഭിച്ചില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ പാലക്കാട് കുനിശ്ശേരി സ്വദേശിയുടെ പേരില്‍ അന്വേഷണം തുടങ്ങിയതായി ഈസ്റ്റ് പോലീസ് അറിയിച്ചു.
അടുത്തിടെ ജാര്‍ഖണ്ഡില്‍ വിദേശവനിത കൂട്ടമാനഭംഗത്തിനിരയായപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നാടായ കേരളത്തിലേക്കു വരൂ എന്നുപറഞ്ഞു വീഡിയോ പങ്കുവെച്ച വ്ലോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായിട്ടുള്ളത്. പൂരവുമായി ബന്ധപ്പെട്ട് മൂന്നു വീഡിയോകളാണ് ഇവര്‍ പങ്കുവെച്ചത്. ഇതില്‍ മോശം അനുഭവമെന്നു പറഞ്ഞ് പങ്കുവെച്ച വീഡിയോയിലാണ് അനുവാദമില്ലാതെ ഒരാള്‍
More »