ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും- ചാണ്ടി ഉമ്മന്‍
യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിന്‍ വര്‍ക്കി. നടപടിയില്‍ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. ഇഷ്ടമാണെങ്കിലും
More »
'മന്ത്രി കാര്യം വ്യക്തമായി പഠിച്ചില്ല, കോടതിയെ സമീപിക്കും'; ഹിജാബ് വിവാദത്തില്‍ സ്കൂള്‍ അധികൃതര്‍
കൊച്ചി : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍. ഡിഡിഇ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. തെളിവോടുകൂടി ഇക്കാര്യത്തില്‍ സര്‍ക്കാരിന് മറുപടി നല്‍കിയിട്ടുണ്ട്. കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. നിരവധി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സ്കൂളിന്‍റേതായ സമാനനിര്‍ദേശങ്ങളാണ് പാലിക്കുന്നത്. കുട്ടിയുടെ പിതാവിനെ ഉടന്‍ കാണും. ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പറഞ്ഞു.
സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി നടപടി എടുത്തിരിക്കുന്നതെന്ന് സ്‌കൂള്‍ അഭിഭാഷക പറഞ്ഞു. ഒരു അമ്മയും
More »
കൊല്ലത്ത് ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
കൊല്ലം കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും. കഴിഞ്ഞ രണ്ടുവര്‍ഷമായി പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുഞ്ഞിനാണ് ഒമ്പതാം ക്ലാസുകാരി ജന്മം നല്‍കിയത്. കുട്ടിയെ ബന്ധുകള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്.
ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂര്‍ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാള്‍ അമ്മയോടൊപ്പം താമസം തുടങ്ങിയത്. പ്രതിയെ കടയ്ക്കല്‍ പോലീസിന്
More »
കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു, ചികിത്സയില്‍; പോലീസ് അന്വേഷണം തുടരുന്നു
കോട്ടയം : ജില്ലാ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് തീവ്ര പരിചരണവിഭാഗത്തിലായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതരാണ് മാസങ്ങള്‍ക്കുമുന്‍പ് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ വയനാട്ടിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കോട്ടയത്തേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്നു നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു പ്രസവം.
കുട്ടിയുടെ അമ്മയേയും അടുത്ത ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
More »
സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; സ്കൂള്‍ നിയമാവലി അനുസരിക്കാമെന്ന് ഒടുവില്‍ കുട്ടി
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സമവായം. സ്കൂള്‍ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിലപാട് കുട്ടി സ്കൂള്‍ മാനേജ്മെന്റിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹിജാബിന്റെ പേരില്‍ ചില സംഘടനകള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സ്കൂളിന് അവധി നല്‍കിയത്.
സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ കുട്ടി നിര്‍ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരോട് പറഞ്ഞത്.
സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക്
More »
ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല- പിണറായി വിജയന്‍
മകന് ഇ.ഡി.നോട്ടിസ് അയച്ചെന്ന വാര്‍ത്തകളോടു പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് കിട്ടിയിട്ടില്ലെന്നും ദുഷ്‌പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്നയാളാണ് തന്റെ മകനെന്നും ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാന്‍ ശ്രമിക്കുമ്പോള്‍ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. 10 വര്‍ഷമായി ഞാന്‍ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാന്‍ വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നു ബോധ്യമുണ്ട്. പലയിടത്തും പദ്ധതികള്‍ക്കു കരാര്‍ ലഭിക്കാന്‍ കമ്മിഷന്‍ നല്‍കണം. എന്നാല്‍ ഇവിടെ അങ്ങനെ ഇല്ല എന്നതില്‍ അഭിമാനമുണ്ട്. ഉന്നതതലത്തിലുള്ള അഴിമതി ഇവിടെ ഇല്ലാതാക്കാന്‍
More »
പാലക്കാട്ട് അയല്‍വാസിയെ വെടിവെച്ചു കൊന്ന് സ്വയം വെടിയുതിര്‍ത്ത് യുവാവ് ജീവനൊടുക്കി
പാലക്കാട് : കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മരുതുംകാട് പഴയ സ്‌കൂളിനു സമീപം രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു(42), ബിനുവിന്റെ അയല്‍വാസി, മരുതുംകാട് കളപ്പുരയ്ക്കല്‍ ഷൈലയുടെ മകന്‍ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിധിനെ വെടിവെച്ച ശേഷം ബിനു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റതിന്റെ പാടുകളുണ്ടെന്നും പാലക്കാട് എസ്പി വ്യക്തമാക്കി. റോഡിലാണ് ബിനുവിന്റെ മൃതദേഹം കണ്ടത്. സമീപത്തായി നാടന്‍തോക്കുമുണ്ടായിരുന്നു. ഇതിന് സമീപത്തെ വീടിനുള്ളിലായിരുന്നു നിധിന്റെ മൃതദേഹം കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിലൊരാള്‍, ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിധിന്റെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
More »
കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുള്‍പ്പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം
കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് അംഗം ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊട്ടാരക്കര ഫയര്‍ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ (22) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം.
മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. 80 അടി താഴ്ചയുള്ള കിണറായിരുന്നു. പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയര്‍ഫോഴ്സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ വരുന്നത്. ഫയര്‍ഫോഴ്സ് എത്തുമ്പോള്‍ അര്‍ച്ചനയുടെ മൂത്ത രണ്ട് മക്കള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു. അമ്മ കിണറ്റില്‍ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന്
More »
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി : കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം. സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുണ്ടായിരുന്ന ആധവ് അര്‍ജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിരമിച്ച ജഡ്ജിയെ ഉടന്‍ തീരുമാനിക്കും.
നേരത്തേ സിബിഐ അന്വേഷണം
More »