നാട്ടുവാര്‍ത്തകള്‍

വിവാഹത്തട്ടിപ്പ്: കൂടുതല്‍പേരെ വിവാഹം കഴിച്ചത് സ്‌നേഹത്തിനായാണെന്ന് രേഷ്മ
വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്നെ ജയിലില്‍ അടയ്ക്കണമെന്നും പുറത്തിറങ്ങിയാല്‍ തട്ടിപ്പ് ആവര്‍ത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാനാണ് കൂടുതല്‍ പേരെ വിവാഹം ചെയ്തതെന്നും മൊഴിയില്‍ പറയുന്നു. രേഷ്മയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാടുള്ള ബന്ധുവീട്ടില്‍ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിന്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. രേഷ്മയ്ക്ക്

More »

ഹണിമൂണ്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു, ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നവവധു ക്വട്ടേഷന്‍ നല്‍കി
ഹണിമൂണിനിടെ മേഘാലയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജ രഘുവംശി എന്ന യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. 'കാണാതായ' ഭാര്യയെ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്വട്ടേഷന്‍ കൊലയാളികളെ നിയമിച്ചാണ് ഭാര്യ സോനം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഗാസിപൂരിലെ ഒരു ധാബയില്‍ സോനത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചികിത്സയ്ക്കായി ഗാസിപൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അവിടെ വെച്ച് പൊലീസിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. രാത്രിയില്‍ നടത്തിയ റെയ്ഡുകളില്‍ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മേഘാലയ പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റ് രണ്ട് പേരെ ഇന്‍ഡോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ കൊല്ലാന്‍

More »

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു; രോഗം സ്ഥിരീകരിച്ചത് 5,364 പേര്‍ക്ക് ; ജാഗ്രതാ നിര്‍ദ്ദേശം
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഇതുവരെ 5,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ 498 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 764 പേര്‍ രോഗമുക്തരായി. നാല് മരണം റിപ്പോര്‍ട്ടുചെയ്തു. പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് കുതിച്ചുയര്‍ന്നത്. കോവിഡ് പരിശോധനയ്ക്കായി സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്. പനിയും ശ്വാസസംബന്ധമായ അസുഖങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം പുറത്തിറക്കി. ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണം തുടരുന്നുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്യണം.

More »

വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ടോം ചാക്കോയെയും അമ്മയേയും തൃശൂരിലെത്തിച്ചു; പിതാവിന്റെ സംസ്‌കാരം പിന്നീട്
സേലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ടോം ചാക്കോയെയും അമ്മ മരിയയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ സണ്‍ ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട്. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചിരുന്നു. ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചാക്കോയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെണ്‍മക്കള്‍ കൂടി എത്തിയശേഷമാകും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുമ്പില്‍ പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ധര്‍മപുരിയ്ക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്ത്

More »

ലണ്ടനില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; കോട്ടയം സ്വദേശിനി അറസ്റ്റില്‍
കട്ടപ്പന : വിദേശത്തു യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു കാഞ്ചിയാര്‍ സ്വദേശിനിയെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍ . തിരുവനന്തപുരം പോത്തന്‍കോട് മങ്ങാട്ടുകോണത്തു താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്ത് ഐറിന്‍ എല്‍സ കുര്യന്‍ (25) ആണു പിടിയിലായത്. ലണ്ടനില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പലതവണയായി കാഞ്ചിയാല്‍ പേഴുംകണ്ടം സ്വദേശിനിയില്‍ നിന്നു പണം തട്ടിയെന്നാണു കേസ്. സമൂഹമാധ്യമങ്ങളില്‍ ഐറിന്‍ നല്‍കിയ പരസ്യം കണ്ടാണു സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിന്‍ തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്.

More »

ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; പിതാവിന് ദാരുണാന്ത്യം, ഷൈനിന് പരിക്ക്
നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഷൈനിന്റെ പിതാവ് സി.പി ചാക്കോ അപകടത്തില്‍ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുമ്പില്‍ പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ ധര്‍മപുരിയ്ക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്ത് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം ഉണ്ടായ ഉടനെ ഷൈനിനെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. നടനും മറ്റ് കുടുംബാംഗങ്ങളും പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സാര്‍ത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമ

More »

തൃണമൂല്‍ എംപി മഹുവ മൊയ്ത്രയും മുന്‍ ബിജെഡി എംപിയും ജര്‍മ്മനിയില്‍ വിവാഹിതരായി
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദള്‍) മുന്‍ എംപി പിനാകി മിശ്രയാണ് വരന്‍. ജര്‍മനിയില്‍ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേയ് മൂന്നിനായിരുന്നു വിവാഹം. പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് മഹുവ പ്രശസ്തയാകുന്നത്. 1974 ഒക്ടോബര്‍ 12ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച് പാര്‍ലമെന്റിലെത്തി.

More »

കഞ്ചാവ് കേസ്; യു പ്രതിഭയുടെ മകന്‍ ഉള്‍പ്പടെ 7 പേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു
കഞ്ചാവ് കേസില്‍ കായംകുളം സിപിഎം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കേസില്‍ ഇപ്പോള്‍ രണ്ട് പ്രതികള്‍ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മറ്റുള്ളവരെ പ്രതി ചേര്‍ക്കുന്നതിനുള്ള തെളിവുകള്‍ ഇല്ല എന്നും പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്നും ഇവര്‍ കഞ്ചാവ് വലിക്കുന്നത് നേരിട്ട് കണ്ട സാക്ഷികള്‍ ഇല്ല എന്നൊക്കെയാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത് . അതിനാല്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍. ഒന്നും രണ്ടും പ്രതികളില്‍ നിന്നാണ് മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ബോങ് എന്ന

More »

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതാംബയുടെ ചിത്രം; ചടങ്ങ് ബഹിഷ്കരിച്ച് കൃഷിമന്ത്രി
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതമാതാവ് ചിത്രത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജ് ഭവനിലെ പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ തയ്യാറായില്ല. പിന്നാലെയാണ് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചത്. എന്നാല്‍ പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താന്‍ രാജ്ഭവന്‍ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതി ദിനാഘോഷത്തിലെ ചിത്രം ആര്‍എസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതിനിടെ കൃഷിമന്ത്രി റദ്ധാക്കിയ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. രാജ് ഭവനില്‍ നിന്ന് ഒഴിവാക്കിയതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് വിവരം. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടര്‍ന്നാണ് ദര്‍ബാര്‍ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions