നാട്ടുവാര്‍ത്തകള്‍

എംപിമാരുടെ ശമ്പളം കൂട്ടി; ദിവസ അലവന്‍സിലും പ്രതിമാസ പെന്‍ഷനിലും വര്‍ധനവ്
ന്യൂഡല്‍ഹി : പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിക്കുന്നതാണ് ഉത്തരവ്‍. എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1.24 ലക്ഷമായും ദിവസ അലവന്‍സ് 2,000 രൂപയില്‍ നിന്ന് 2,500 രൂപയായും ഉയര്‍ത്തി. പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍ നിന്ന് 31,000 രൂപയായും പരിഷ്കരിച്ചു. 2023 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്.

More »

ആലപ്പുഴയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു യുകെ പൗരന്‍
കൊച്ചി : ആലപ്പുഴയില്‍ സ്വകാര്യ ഹോട്ടല്‍ യു.കെ പൗരന്‍ അടിച്ചു തകര്‍ത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു. ബ്രിട്ടീഷ് പൗരനായ ജാക്ക് ബ്ലാക്ക് ബോണാണ് ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. കളഞ്ഞു പോയ ഫോണ്‍ തിരികെ വാങ്ങാന്‍ ഇയാള്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് അക്രമം നടത്തിയത്. തുടര്‍ന്ന നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നഷ്ടപരിഹാരമായി ഹോട്ടല്‍ ഉടമ 15000 രൂപ ആവശ്യപ്പെട്ടത് നല്‍കിയതിനാല്‍ യുകെ പൗരനെ ഗോവയിലേക്ക് മടങ്ങാന്‍ അനുവദിച്ചു. കഴിഞ്ഞ 15 ദിവസമായി ആലപ്പുഴയിലുള്ള ജാക്കിന്റെ ഭാഗത്തു നിന്നും ഇതിന് മുന്‍പും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

More »

ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വീഡിയോ 44 മിനിറ്റുകള്‍ കണ്ടു നിന്ന ഭാര്യയ്‌ക്കെതിരെ കേസ്
ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വിഡിയോ 44 മിനിറ്റുകള്‍ കണ്ട് നിന്ന ഭാര്യയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലാണ് സംഭവം. 27 വയസുകാരനായ ശിവപ്രകാശ് തിവാരി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ ഭാര്യയേയും ഭാര്യാമാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ മരണത്തിന്റെ ലൈവ് വിഡിയോ കണ്ടതായി പൊലീസിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചു. എന്നിരിക്കിലും താന്‍ ലൈവ് സ്ട്രീമിംഗ് കണ്ടില്ലെന്നും മരണശേഷം മാത്രമാണ് താന്‍ ഈ വിഡിയോ കാണാനിടയായതെന്നും പ്രിയ ത്രിപാഠി പൊലീസിനോട് പറഞ്ഞു.യുവാവ് വിഡിയോയില്‍ ഭാര്യയ്ക്കെതിരെ പരാമര്‍ശം നടത്തിയ പശ്ചാത്തലത്തിലാണ് ആത്മഹത്യ പ്രേരണക്കുറ്റം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ മെഹ്റ ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിയയും ശിവപ്രകാശും വിവാഹിതരാകുന്നത്. പ്രിയയ്ക്ക് ഒരു അവിഹിത ബന്ധമുണ്ടെന്ന്

More »

തൊടുപുഴയില്‍ കാണാതായ ബിജുവിനെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളി
തൊടുപുഴ : ചുങ്കത്ത് മൂന്ന് ദിവസം മുന്‍പ് കാണാതായ ബിജു ജോസഫിന്റെ കൊലപാതകത്തിന് പിന്നില്‍ ബിസിനസ് പാട്ണര്‍മാര്‍ക്കിടയില്‍ ഉണ്ടായ സാമ്പത്തിക തര്‍ക്കമാണ് കാരണമെന്ന് പൊലീസിന്റെ നിഗമനം. ആദ്യം കാണാനില്ലെന്ന കേസാണ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ അന്വേഷണം നടക്കുമ്പോഴാണ് ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് കണ്ടത്തിയത്. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോന്‍ സമ്മതിച്ചിട്ടുണ്ട്. മൂന്ന് പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ പ്രതിയായ നാലാമന്‍ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാള്‍ക്കെതിരെയും നടപടിയുണ്ടാകും. തട്ടിക്കൊണ്ടുപോയ

More »

യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ എത്തിയ നഴ്സ് റോഡപകടത്തില്‍ മരിച്ചു
പത്തനംതിട്ട : രണ്ടാഴ്‌ച മുന്‍പ് അവധിക്ക് നാട്ടിലെത്തി, ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നഴ്സ് അപകടത്തില്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി വര്‍ഗീസിന്റെ ഭാര്യ ലീനു എല്‍ദോസ് (35) ആണ് മരിച്ചത്. കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ലീനുവും ഭര്‍ത്താവും സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയായിരുന്നു. എംസി റോഡില്‍ പന്തളം തോന്നല്ലൂര്‍ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. തൊടുപുഴ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. തിങ്കളാഴ്‌ച യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ ഭ‌ര്‍ത്താവുമൊത്ത് ലീനു പട്ടാഴിയിലെ കുടുംബ വീട്ടിലേയ്ക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. സ്‌കൂട്ടറിനെ മറികടന്നുവന്ന ബസിന്റെ പിന്‍ഭാഗം തട്ടി ലീനു ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ

More »

കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ സുരേഷ് ഗോപിക്ക് ക്ഷണം; സഭ പ്രധാനമന്ത്രിക്ക് പുറമേ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രം
കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചു. കേന്ദ്ര സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയില്ലെന്ന വിവാദം നിലനില്‍ക്കേയാണ് ക്ഷണം ഉണ്ടായത്. പ്രധാനമന്ത്രിക്ക് പുറമെ സഭ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രമാണ്. അതേസമയം കാതോലിക്കാ വാഴിക്കല്‍ ചടങ്കില്‍ കേന്ദ്ര സംഘത്തെ അയക്കുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും കത്തയച്ചു. തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സഭാ നേതൃത്വം അറിയിച്ചു. യാക്കോബായ സഭ അധ്യക്ഷന്‍ കത്തോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെയാകും അയക്കുക. വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഷോണ്‍ ജോര്‍ജ്, ബെന്നി ബെഹനാന്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ഇവര്‍ കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.

More »

അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച ആളുകളെ നാടുകടത്താന്‍ ലേബര്‍ പദ്ധതി വരുന്നു
അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച ആളുകളെ നാടുകടത്താന്‍ ലേബര്‍ പദ്ധതി വരുന്നു. അഭയാര്‍ത്ഥികളെ ബാല്‍ക്കണ്‍ രാജ്യങ്ങളിലെ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് മാറ്റിപാര്‍പ്പിക്കാനാണ് ആലോചന. ലേബര്‍ ഗവണ്‍മെന്റ് അനധികൃത കുടിയേറ്റക്കാരോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അഭയാര്‍ത്ഥി അപേക്ഷ നിരസിച്ചാല്‍ ഇവരെ നാടുകടത്താനുള്ള പദ്ധതികളാണ് പരിഗണിക്കുന്നത്. ഇത്തരം ആളുകളെ ബാല്‍ക്കണ്‍ രാജ്യങ്ങളിലേക്ക് നാടുകടത്തി അവിടെയുള്ള ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കാനാണ് നീക്കം. ഈ വര്‍ഷത്തെ ചാനല്‍ ക്രോസിംഗ് 5000 കടന്ന സാഹചര്യത്തിലാണ് നടപടി. വെസ്റ്റേണ്‍ ബാല്‍ക്കണ്‍ രാജ്യങ്ങളായ അല്‍ബേനിയ, സെര്‍ബിയ, ബോസ്‌നിയ, നോര്‍ത്ത് മാസിഡോണിയ എന്നിവിടങ്ങളിലേക്ക് അഭയാര്‍ത്ഥി അപേക്ഷകരെ അയയ്ക്കാനാണ് ഒരുക്കം നടക്കുന്നത്. അഭയാര്‍ത്ഥിത്വത്തിനുള്ള അപേക്ഷകള്‍ പരാജയപ്പെടുന്ന

More »

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടുത്തം; തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് കണ്ടത് മുറി നിറയെ കെട്ടുകണക്കിന് പണം
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കണ്ടത് ഒരു മുറി നിറയെ കെട്ടുകണക്കിന് പണം. തീപ്പിടിത്തത്തെ തുടര്‍ന്ന് ജഡ്ജിയുടെ വീട്ടിലെത്തിയ ഫയര്‍ ഫോഴ്സ് അംഗങ്ങളും പൊലീസും തീപ്പിടിത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് കണ്ടെത്തി. പിന്നാലെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വിഷയം അതിവേഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയിലെത്തി. ജുഡീഷ്യറിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഈ വിഷയത്തിന്റെ ഗൗരവസ്ഥിതി ബോധ്യമായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉടന്‍ തന്നെ സുപ്രീംകോടതി കൊളീജിയം യോഗം വിളിച്ചുചേര്‍ത്തു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ്

More »

രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവായത് 258 കോടി രൂപ. 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയ സന്ദര്‍ശനത്തിനായാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. 2023 ജൂണില്‍ പ്രധാനമന്ത്രി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവായത്. വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് രാജ്യസഭയില്‍ ആരാഞ്ഞത്. ഹോട്ടല്‍ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ ഓരോ സന്ദര്‍ശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions