കുടിയേറ്റ വിരുദ്ധ പ്രചാരണം: എന്‍എച്ച്എസിലെ ന്യൂനപക്ഷ ജീവനക്കാര്‍ അധിക്ഷേപങ്ങള്‍ നേരിടുന്നു
കുടിയേറ്റ വിരുദ്ധ പ്രചാരണം ശക്തിപ്പെടുന്നത് എന്‍എച്ച്എസിലെ ന്യൂനപക്ഷ ജീവനക്കാരിലും കടുത്ത ആശങ്കയുളവാക്കുന്നു. ജോലി സ്ഥലത്തും സോഷ്യല്‍മീഡിയകളിലും അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കോവിഡ് ഉള്‍പ്പെടെ പ്രതിസന്ധി കാലഘട്ടങ്ങളില്‍ തങ്ങളുടെ ജീവനെ കുറിച്ച് പോലും ചിന്തിക്കാതെ ആശുപത്രികളില്‍ സജീവമായിരുന്നു എന്‍എച്ച്എസിലെ കുടിയേറ്റ ജീവനക്കാര്‍. ജോലിയില്‍ വിശ്രമമില്ലാതെ കുടുംബത്തെ പോലും അവഗണിച്ച് ജോലി ചെയ്തവരാണ് പലരും. ഇപ്പോഴിതാ കുടിയേറ്റ പ്രതിഷേധങ്ങളില്‍ അവരും ഇരകളാക്കപ്പെടുകയാണ്.
സെന്റ് ജോര്‍ജ് ഫ്‌ലാഗുകള്‍ ഉയര്‍ത്തുന്നിടത്ത് തങ്ങള്‍ സുരക്ഷിതമാണോ എന്ന സംശയത്തിലാണ് ചില കുടിയേറ്റക്കാരെന്ന് ഒരു വിഭാഗം തുറന്നുപറയുന്നു. പതാകകള്‍ മനപൂര്‍വം ഭീഷണി സൃഷ്ടിക്കുന്നതായി ഒരു എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
പലയിടത്തും വംശീയ ഭീഷണി
More »
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. സ്വര്‍ണകട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. പ്രത്യേക അന്വേഷണ സംഘമാണ് എന്‍. വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ വാസുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും.
വാസുവിനെ നേരത്തേ എസ്ഐടി സംഘം രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു. 2019 മാര്‍ച്ചില്‍ വാതില്‍ പാളിയിലെ സ്വര്‍ണം ഉരുക്കിയത് എന്‍ വാസുവിന്റെ അറിവോടെ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
വാസു രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വര്‍ണക്കൊള്ള നടന്നു മാസങ്ങള്‍ക്ക് ശേഷം ദേവസ്വം പ്രസിഡന്റ് മായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്. ദ്വാരപാലക ശില്‍പങ്ങളുടെയും ശ്രീകോവിലിന്റെയും
More »
അറസ്റ്റിലായ ഡോ.ഷഹീന്‍ ഷാഹിദ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം നേതാവ്
ന്യൂഡല്‍ഹി : ഫരീദാബാദിലെ വന്‍ സ്ഫോടകവസ്തു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ ആസ്ഥാനമായുള്ള വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദ്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗം നേതാവ്. ജെയ്‌ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഫണ്ട് ശേഖരണവും ഷഹീന്‍ ഷാഹിദിന്റെ നേതൃത്വത്തില്‍ ഈ സംഘടന തുടങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹര്‍ നയിക്കുന്ന, ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ ചുമതല ഷഹീന്‍ ഷാഹിദിനായിരുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍. മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂറിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ
More »
ഡല്‍ഹി സ്‌ഫോടനം; ചാവേര്‍ ആക്രമണമെന്ന് സംശയം, മുഖ്യ സൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദ് എന്നു പോലീസ്
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ചാവേര്‍ സ്ഫോടനമെന്ന് പ്രാഥമിക നിഗമനം. മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്നാണ് സൂചന. ഇയാളുടെ ചിത്രമടക്കം പുറത്ത് വന്നിട്ടുണ്ട്. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ജമ്മു-കശ്മീര്‍, ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാവേറെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം
More »
ഐഎസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു; ഗുജറാത്തില്‍ 3 പേര്‍ പിടിയില്‍
തീവ്രവാദ സംഘടനയായ ഐഎസുമായി ചേര്‍ന്ന് ഇന്ത്യയിലാകെ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട മൂന്നു പേര്‍ ഗുജറാത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായി. ഡോ. അഹമ്മദ് മുഹിയുദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹെല്‍, ആസാദ് എന്നിവരാണ് പിടിയിലായത്.
ഒരു വര്‍ഷമായി മൂവരും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും എടിഎസ് പറഞ്ഞു. ഗുജറാത്തിലേക്ക് ആയുധങ്ങള്‍ കൈമാറ്റം ചെയ്യാനാണ് പിടിയിലായവര്‍ വന്നതെന്ന് എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു. അറസ്റ്റിലായ മൂന്ന് പ്രതികളും രണ്ട് വ്യത്യസ്ത സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് എടിഎസ്
More »
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9,11 തീയതികളില്‍ ; വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.
നാമനിര്‍ദേശ പത്രിക 14-ന് നല്‍കാം. അവസാന തീയതി നവംബര്‍ 21 ആണ്. പത്രിക പിന്‍വലിക്കുന്ന തീയതി നവംബര്‍ 24 ആണ്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം. പ്രായമായവര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം ഉണ്ടാകില്ല. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാന്‍ പറഞ്ഞു. ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,12470 പുരുഷ വോട്ടര്‍മാരും 1,50,18,010 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 281
More »
കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍
കോതമംഗലം : നെല്ലിക്കുഴിയില്‍ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി മാങ്കുളം താളുംകണ്ടം മലനിരപ്പേല്‍ ഹരിയുടെ മകള്‍ നന്ദനയെ(20)യാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് നന്ദന. ഞായറാഴ്ച രാവിലെയാണ് നന്ദനയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
More »
പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍ വാലി അക്കാദമി അടക്കം 67 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. കേരളത്തിലെ ഗ്രീന്‍ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി. 67 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളത്തെ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. പിന്നാലെ സംഘടന നിരോധിക്കുകയായിരുന്നു. 2022 ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ
More »
മദര്‍ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍
കൊച്ചി : മദര്‍ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ചടങ്ങിലാണ് പദവി പ്രഖ്യാപനം നടന്നത്.
മാര്‍പ്പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആര്‍ച്ച് ബിഷപ്പ് ഡോ. സെബാസ്റ്റിയന്‍ ഫ്രാന്‍സിസാണ് പ്രഖ്യാപനം നടത്തിയത്. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദര്‍ എലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തു. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.
കേരളസഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രഥമ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമാണ് മദര്‍ ഏലിശ്വ. മദര്‍ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം 2023 നവംബര്‍ എട്ടിനാണ് ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്.
&nb
More »