നവീകരിച്ച ഒസിഐ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു; റജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാകും
ന്യൂഡല്‍ഹി : നവീകരിച്ച ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇതിന്റെ പുതിയ ഓണ്‍ലൈന്‍ യൂസര്‍ ഇന്റര്‍ഫേസ് വിദേശ പൗരന്മാര്‍ക്കുള്ള റജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ നല്‍കാന്‍ നിരന്തരം പരിശ്രമിക്കുകയാണ്. ലോകമെമ്പാടുമുള്ള നിരവധി ഇന്ത്യന്‍ വംശജരായ പൗരന്മാര്‍ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുമ്പോഴോ താമസിക്കുമ്പോഴോ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പുതിയ പോര്‍ട്ടല്‍ നിലവിലുള്ള അഞ്ച് ദശലക്ഷത്തിലധികം ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത, നൂതന സുരക്ഷ, ഉപയോക്തൃ സൗഹൃദ അനുഭവം എന്നിവ നല്‍കും.
More »
അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ 3 വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍
എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ മൂന്ന് വയസുകാരി പീഡനത്തിനിരയായി എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. കുട്ടി പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
കസ്റ്റഡിയിലെടുത്ത ബന്ധുവിനെ പൊലീസ് മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടിയുടെ കൊലപാതകത്തില്‍ ചെങ്ങമനാട് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടും മുന്‍പ് കുട്ടി
More »
പാക് ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായി റിപ്പോര്‍ട്ട്
പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര സമ്മതിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മല്‍ഹോത്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് ഹരിയാനയില്‍ നിന്ന് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്തത്.
പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ ഓഫീസില്‍ 2023 ല്‍ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലില്‍ ജ്യോതി മൊഴി നല്‍കിയതായാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡാനിഷ്.
പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ഡാനിഷിന്റെ പരിചയക്കാരനായ അലി
More »
'മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍'; പൊലീസിനോട് അമ്മ
എറണാകുളത്തെ നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭര്‍തൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭര്‍ത്താവ് സുഭാഷിന്റേത് ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതല്‍ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.
സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടില്‍ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടില്‍ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. സന്ധ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉടന്‍ പൊലീസ് കോടതിയെ സമീപിക്കും.
More »
ദേശവിരുദ്ധത ആരോപിച്ച് പ്രവാസി പൗരത്വം റദ്ദാക്കിയെന്ന് യുകെയിലെ ഇന്ത്യന്‍ അധ്യാപിക
ലണ്ടന്‍ : ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിന്‍സ്റ്ററില്‍ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് അധ്യാപികയായ ഇന്ത്യന്‍ വംശജയുടെ പ്രവാസി പൗരത്വം (ഒസിഐ) ഇന്ത്യ റദ്ദാക്കിയതായി ആരോപണം. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു പറഞ്ഞാണ് ഇന്ത്യന്‍ അധികൃതരുടെ നടപടിയെന്ന് കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പെട്ട നിതാഷ കോള്‍ ആരോപിച്ചു.
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എഴുത്തും പ്രസംഗവും ഉള്‍പ്പെടെയാണ് ഒസിഐ റദ്ദാക്കുന്നതിനു കാരണമായി ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡെമോക്രസി ഡയറക്ടര്‍ കൂടിയാണ് നിതാഷ.
മുന്‍പ് ബെംഗളൂരുവില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള അനുവാദവും ലഭിച്ചിരുന്നില്ല. ന്യൂനപക്ഷ, ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന അക്കാദമിക് പ്രവര്‍ത്തനം നടത്തിയതിനാണു തന്നെ ശിക്ഷിക്കുന്നതെന്ന്
More »
മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പിടിയിലായത് 11 പാക് ചാരന്മാര്‍
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനായി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ, ഒന്നിലധികം സംസ്ഥാനങ്ങളിലായി പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഹരിയാന ആസ്ഥാനമായുള്ള ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയാണ് അറസ്റ്റിലായവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. അറസ്റ്റിലായ മറ്റ് പ്രതികളില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ ഗാര്‍ഡും ആപ്പ് ഡെവലപ്പറും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.
സോഷ്യല്‍ മീഡിയ, സാമ്പത്തിക വാഗ്ദാനങ്ങള്‍, മെസേജിംഗ് ആപ്പുകള്‍, പാകിസ്ഥാനിലേക്കുള്ള വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെയാണ് പ്രതികളെ ചാര ശൃംഖലയിലേക്ക് ആകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയ സ്വാധീനം
More »
മൂന്നു വയസുകാരിയെ പുഴയിലേക്ക് എറിഞ്ഞു കൊന്നു; അമ്മ പിടിയില്‍
കൊച്ചി : എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇപ്പോള്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള മാതാവിനെതിരേ കൊലക്കുറ്റും ചുമത്താനാണ് റൂറല്‍ പോലീസിന്റെ ആലോചന. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ പുഴയിലെറിഞ്ഞത് താനാണെന്ന് മാതാവ് സമ്മതിച്ചു.
മൂഴിക്കുളം പാലത്തില്‍ നിന്നാണ് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞതെന്നാണ് അമ്മ സന്ധ്യ നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുക്കും. എറണാകുളം റൂറല്‍ പോലീസിന്റേതാണ് തീരുമാനം.
ഇന്നലെ അംഗനവാടിയില്‍ നിന്നും മകളെ കൂട്ടിക്കൊണ്ടുപോയതും അമ്മയായിരുന്നു. കുഞ്ഞിനെ കാണാതായ ശേഷം ചോദ്യം
More »
സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ മിസൈല്‍ തൊടുത്തു; ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനം അത് തകര്‍ത്തു
പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യന്‍ സേനയുടെ സ്ഥിരീകരണം. ഓപ്പറേഷന്‍ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം സിഖ് മതവിശ്വാസികളുടെ ആരാധനകേന്ദ്രമായ അമൃത്സറിലെ സുവര്‍ണക്ഷേത്രം തകര്‍ക്കാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ നടത്തിയ ശ്രമം സൈന്യം തകര്‍ത്തെറിഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളേയും ഡ്രോണുകളേയും പരാജയപ്പെടുത്തിയെന്ന് ഇന്ത്യന്‍ ആര്‍മിയുടെ മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രി സ്ഥിരീകരിച്ചു.
പാകിസ്താന് ഒരിക്കലും നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍ ഇടങ്ങള്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ അവര്‍ ആക്രമിക്കുമെന്ന് സൈന്യം മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും
More »
ശശി തരൂരിനെ കേരളത്തില്‍ അച്ചടക്കം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് ; വടിയെടുത്ത് കെപിസിസി അച്ചടക്ക സമിതി
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരെഞ്ഞെടുത്ത സംഘത്തില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം അടങ്ങുന്നില്ല.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്.
തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടണം. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളിലടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടണം.
ഏതുതലം വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍
More »