അമേരിക്ക നാടുകടത്തിയ നൂറിലധികം ഇന്ത്യക്കാര്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി
നാടുകടത്തപ്പെട്ട നൂറിലധികം ഇന്ത്യന്‍ കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. നാടുകടത്തപ്പെട്ടവരില്‍ 25 സ്ത്രീകളും 12 പ്രായപൂര്‍ത്തിയാകാത്തവരും 79 പുരുഷന്മാരും ഉള്‍പ്പെടുന്നു. വിമാനത്താവളത്തില്‍ വലിയ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി.
ഇന്ത്യന്‍ പൗരന്മാരെ കൂടാതെ വിമാനത്തില്‍ 11 ജീവനക്കാരും 45 യുഎസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിന് പുറമെ ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുള്ളത്. നാടുകടത്തപ്പെട്ടവരില്‍ 33 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. നാടുകടത്തപ്പെട്ട രണ്ട് പേര്‍ ഉത്തര്‍പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്, മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍
More »
കൊച്ചി-ലണ്ടന്‍ വിമാനസര്‍വീസിനായുള്ള കെ വി തോമസിന്റെ ആവശ്യത്തിന് പിന്തുണയുമായി ഡോ. ജൂണ സത്യന്‍
കൊച്ചിയില്‍നിന്ന് നേരിട്ട് ലണ്ടനിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് നല്‍കിയ നിവേദനത്തിന് കൂടുതല്‍ പിന്തുണ. യുകെയിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ മലയാളി സമൂഹമാണ് പിന്തുണയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലണ്ടനിലെ ന്യൂകാസില്‍ സിറ്റി കൗണ്‍സില്‍ കാബിനറ്റ് അംഗമായ ഇന്ത്യന്‍ വംശജ ഡോ. ജൂണ സത്യന്‍ അടക്കമുള്ളവരാണ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. യു കെയില്‍ താമസിക്കുന്ന മലയാളികള്‍ വിമാനസര്‍വീസ് തുടരണമെന്ന് ആവശ്യപ്പെട്ടതായി ഡോ. ജൂണ സത്യന്‍ ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. വരുന്ന മാര്‍ച്ച് 30ന് വിമാന സര്‍വീസ് അവസാനിപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് വലിയ ആശങ്കയാണ് ഈ വിഷയത്തില്‍ ഉയരുന്നതെന്നും ജൂണ സത്യന്‍
More »
പ്രവാസികളുടെ അക്കൗണ്ടുകളിലൂടെയുള്ള പണ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കുന്നു!
പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ വന്‍ തോതില്‍ പണം നാട്ടിലേക്ക് അയക്കുന്നുവെന്ന സംശയമാണ് നടപടിക്ക് കാരണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലൂടെ ദേശവിരുദ്ധ ശക്തികള്‍ പണം കൈമാറ്റം ചെയ്യുന്ന സാഹചര്യമുണ്ടോയെന്ന് അന്വേഷണ വിധേയമാക്കും.
സ്റ്റഡി വിസയില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം ജോലിയും ചെയ്യാം. അങ്ങനെ പണമയക്കുന്നവര്‍ സുതാര്യമായ രീതികളിലൂടെ പണം അയക്കുന്നതാകും ഉചിതം.
ബഡ്ജറ്റില്‍ പ്രവാസി ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകളെ നിരീക്ഷിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതിയില്ലെന്ന സൗകര്യം മുതലെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
More »
'പകുതി വിലയ്ക്ക് സ്‌കൂട്ടര്‍', അനന്തു കൃഷ്ണന്റെ 10 കോടി രൂപയുടെ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി
കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി. കേസിലെ മുഖ്യ പ്രതി തൊടുപുഴ കോളപ്ര ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്. അനന്തു കൃഷ്ണനെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്‌റിനെ പ്രതിയാക്കിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ഏഴ് പ്രതികളുള്ള കേസില്‍ SPIARDS ലീഗല്‍ അഡൈ്വസര്‍ ആയ ലാലി കേസില്‍ ഏഴാം പ്രതിയാണ്. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചതായാണ് വിവരം.
മൂവാറ്റുപുഴ സോഷ്യോ
More »
'സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തി'; മലപ്പുറത്ത് ആത്മഹത്യ ചെയ്ത 18കാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്
മലപ്പുറം ആമയൂരില്‍ ആത്മഹത്യ ചെയ്ത ചെയ്ത നിലയില്‍ കണ്ടെത്തിയ 18കാരി ഷൈമയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ഇന്നലെയാണ് ഷൈമ സിനിവര്‍ എന്ന 18കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈമയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ.
മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഷൈമയുടെ പോസ്റ്റുമോര്‍ട്ടം നടക്കുക. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവര്‍ എന്ന 18കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ
More »
ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു
അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തില്‍ തിരിച്ചയച്ചതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്.
More »
ലൈംഗിക പീഡന പരാതിയില്‍ കുറ്റപത്രം: മുകേഷിനെ തള്ളിപ്പറയാതെ സിപിഎം വനിതാ നേതാക്കള്‍
കണ്ണൂര്‍ : മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം വനിതാ നേതാക്കള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കമാണ് മുകേഷിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്‌ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി പ്രതികരിച്ചു. കോടതിയില്‍ വിചാരണ നടക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തണം. അതിനുശേഷമേ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമുള്ളൂ. ധാര്‍മികത ഓരോര്‍ത്തര്‍ക്കും ഓരാന്നാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവയ്ക്കണോ എന്ന മുകേഷാണ് തീരുമാനിക്കേണ്ടതെന്നും സതീദേവി പറഞ്ഞു.
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിനെ സംരക്ഷിക്കില്ലെന്ന്
More »
കോട്ടയത്ത് സംഘര്‍ഷത്തിനിടെ അക്രമിയുടെ മര്‍ദനമേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു
കോട്ടയം : ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജി(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
തിങ്കളാഴ്ച പുലര്‍ച്ചെ ഏറ്റുമാനൂര്‍ തെള്ളകം എക്സ്കാലിബര്‍ ബാറിന് സമീപമായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ കാരിത്താസിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം
More »
സേവ് ദ ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചു: വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് സ്വര്‍ണ്ണവുമായി വിദേശത്തേക്ക് മുങ്ങി
സേവ് ദ ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചശേഷം വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് യുവാവ് സ്വര്‍ണ്ണവുമായി വിദേശത്തേക്ക് മുങ്ങിയതായി പരാതി റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ വീട്ടുകാര്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസം വധുവിനെ സ്വന്തം വീട്ടിലാക്കിയ ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് പരാതി. യുവതിയുടെ സ്വര്‍ണവും ഇയാള്‍ കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
ജനുവരി 23ന് ആയിരുന്നു യുവതിയെ റാന്നി സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇയാള്‍ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയില്‍ പറയുന്നു.
വിവാഹസമയത്തു സ്വര്‍ണം കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. സേവ് ദ്
More »