എച്ച്എംപിവി വൈറസ്: 'മരുന്നുകള്‍ കരുതണം, ഐസൊലേഷന്‍ സജ്ജമാക്കണം'; ഡല്‍ഹി ആരോഗ്യ വകുപ്പ്
രാജ്യത്ത് ആദ്യ ഹ്യൂമന്‍ മെറ്റാപ് ന്യൂമോ വൈറസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എച്ച്എംപിവിയെ നേരിടാന്‍ തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. മരുന്നുകള്‍ കരുതണമെന്നും ഐസൊലേഷന്‍ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്കി. ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
എച്ച്എംപിവി കൂടാതെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാന്‍ തയ്യാറാകണമെന്നും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇന്ഫെക്ഷന്, ലാബ് സ്ഥിരീകരിച്ച ഇന്‍ഫ്ലുവന്‍സ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാല്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോം (ഐഎച്ച്ഐപി) പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
More »
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
നിലവില്‍ അന്വേഷിക്കുന്ന കേസില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണ മേല്‍നോട്ടം വഹിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടുകള്‍ ഡിഐജിക്ക് കൈമാറണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹര്‍ജിക്കാരിയെ അറിയിക്കണം. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ എസ് ഐ ടി അന്വേഷിക്കണം.
അതേസമയം, കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നും എസ്ഐടി പരിശോധിക്കണം. അന്വേഷണത്തിന് ശേഷം ഡ്രാഫ്റ്റ് ഫൈനല്‍ റിപ്പാര്‍ട്ട് ഡിഐജി ക്ക് മുമ്പില്‍ നല്കി അപ്രൂവല്‍ വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം കോടതി
More »
ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു; ബംഗളൂരുവിലുള്ള കുട്ടിക്ക് വിദേശ യാത്രാപശ്ചാത്തലമില്ല
ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്.
ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ശക്തമായ പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്കീനിംഗ് നടത്തണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമണ്‍
More »
നടി ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസ്
കൊച്ചി : സമൂഹമാധ്യമത്തില്‍ നടി ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ് ഇട്ടു അധിക്ഷേപിച്ചെന്ന പരാതിയില്‍ 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍
More »
ചൈനയിലെ എച്ച്എംപിവി വൈറസ്; ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ മാസ്ക് ധരിക്കണം; ആരോഗ്യമന്ത്രി
ലോകത്തിന് ആശങ്കയായി ചൈനയില്‍ എച്ച്എംപിവി വൈറസ് പടരുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. രാജ്യത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ചൈനയില്‍ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് എന്ന വൈറസ് പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ പൊതുവായ മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടതെന്ന് ഡിജിഎച്ച്എസ് ഉദ്യോഗസ്ഥന് ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.
എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ ചികിത്സയൊന്നുമില്ല. അതിനാല്‍ അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണെന്നും
More »
ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റി
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ താല്‍ക്കാലിക സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ടുണ്ടെകിലും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരും.
അതേസമയം ഉമ തോമസ് എംഎല്‍എ ചികിത്സയോട് പ്രതികരിച്ച് തുടങ്ങി. കൈകാലുകള്‍ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്തു. എക്സര്‍സൈസിന്റെ ഭാഗമായി എംഎല്‍എ പേപ്പറില്‍ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. എക്സര്‍സൈസിന്റെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ചാണ് ഉമ തോമസ് എഴുതിയത്.
'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും' എന്നാണ് ഉമ തോമസ് എഴുതിയത്. വാടക വീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും
More »
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ പല ഭാഗങ്ങളിലും തട്ടിപ്പ്
കണ്ണൂര്‍ : യുകെയിലടക്കം വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇരിങ്ങാലക്കുട സ്വദേശിയെ കണ്ണൂര്‍ ആറളം പൊലീസ് അറസ്റ്റ് ചെയ്തു. ചെടിക്കുളം സ്വദേശിയില്‍ നിന്ന് 2.6 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സുനില്‍ ജോസാണ് അറസ്റ്റിലായത്. യുകെയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.
കേരളത്തിലെ പല ഭാഗങ്ങളിലും സമാന തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ആറിലധികം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പത്ത് മൊബൈല്‍ സിം കാര്‍ഡുകളാണ് ഇയാള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. കൂടുതല്‍ പേര് പരാതികളുമായി മുന്നോട്ടു വരുന്നുണ്ടെന്നു പോലീസ് പറയുന്നു.
ആഢംബര ജീവിതത്തിനായാണ് തട്ടിപ്പ് പണം ഉപയോഗിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
More »
സോഷ്യല്‍ കെയര്‍ മേഖല അടിമുടി പരിഷ്കരിക്കും; പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചു
ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയെ അടിമുടി പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പേടിച്ചു സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. പിയര്‍ ലൂസെ കാസി നയിക്കുന്ന ടാസ്ക് ഫോഴ്സില്‍ പുതിയ നാഷണല്‍ കെയര്‍ സര്‍വ്വീസ് വികസിപ്പിക്കാനുള്ള പദ്ധതികളും നിര്‍ദ്ദേശിക്കും. ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതി ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയിലെ ഏറ്റവും വലിയ മാറ്റമാകും.
പ്രായമായവരുടെയും, ശാരീരിക അവശതകള്‍ നേരിടുന്നവരുടെയും വീടുകള്‍ മെച്ചപ്പെടുത്താന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിക്കാന്‍ 2028 വരെ സമയം വേണമെന്നത് കെയര്‍ മേഖലയുടെ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.
കണ്‍സര്‍വേറ്റീവുകള്‍ ചെയ്യാന്‍ മടിച്ച കാര്യങ്ങളാണ് തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടു.
More »
പെരിയ ഇരട്ടക്കൊല:10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്
കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. അതേസമയം വിധിയില്‍ തൃപ്തരാണെന്ന് കൃപേഷിന്റെ അച്ഛന് പറഞ്ഞു.
കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന് (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര് ശ്രീരാഗ്, എ അശ്വിന്, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. മുന്‍ എംഎല്‍എ കെ വി
More »