പുകവലിക്കുന്നത് മഹാ അപരാധമാണോ? പ്രതിഭ എംഎല്‍എയെ വേദിയിലിരുത്തി മകനെ ന്യായീകരിച്ചു സജി ചെറിയാന്‍
കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതില്‍ എക്സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാന്‍ ചോദിച്ചു. പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. പുകവലിക്കുന്നത് മഹാ അപരാധമാണോ ? ചെയ്തെങ്കില്‍ തെറ്റാണ്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍ പറഞ്ഞു.
'പ്രതിഭ എംഎല്‍എയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍
More »
മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍
മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം നടന്നത്. ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചി എന്ന 20കാരനാണ് കേസില്‍ പിടിയിലായത്. നാട്ടുകാര്‍ പൊലീസില്‍ ലഭിച്ച പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
അരിയൂരിലെ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി. ഇതേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന മറ്റൊരു അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഏറെക്കാലമായി മില്ലില്‍ ജോലി ചെയ്തുവരികയാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാള്‍ എത്തുകയും തുടര്‍ന്ന് കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു കോടതിയില്‍
More »
സിഡ്നി ടെസ്റ്റില്‍ രോഹിത് കളിക്കില്ല, ബുംമ്ര ക്യാപ്റ്റന്‍; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍
സിഡ്നി : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ മാറ്റം. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചു. രോഹിത് ശര്‍മ്മ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ യശ്വസി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് എത്തുകയും ചെയ്യും.
പരിക്കിനെ തുടര്‍ന്ന് ആകാശ് ദീപും അഞ്ചാം ടെസ്റ്റിന് ഉണ്ടാകില്ല. പകരക്കാരനായി പ്രസിദ് കൃഷ്ണ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. 2024ല്‍ 14 ടെസ്റ്റുകള്‍ കളിച്ച രോഹിത് ശര്‍മ 619 റണ്‍സ് മാത്രമാണ്
More »
അനില്‍ അംബാനിയുടെ പൂട്ടിയ കമ്പനിയില്‍ കെഎഫ് സി 60.80 കോടി നിക്ഷേപിച്ചു; തിരിച്ച് കിട്ടിയത് 7. 9കോടി മാത്രം- ഗുരുതര ആരോപണവുമായി വി ഡി സതീശന്‍
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെഎഫ്‌സി അനില്‍ അംബാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരിക്കുന്നത്. റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതല്‍ അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്‌സി നിക്ഷേപം നടത്തിയത്. 2019ല്‍ ആര്‍സിഎഫ്എല്‍ പൂട്ടി. ഇതോടെ കെഎഫ്‌സിയ്ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
2018-2019ലെ കെഎഫ്‌സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ പേരില്ല. 2019-20ലും ഇവരുടെ പേര്
More »
ഇംഗ്ലണ്ടില്‍ ബസ് യാത്രയ്ക്ക് മിനിമം ചാര്‍ജ് മൂന്ന് പൗണ്ടായി ഉയരും; ബസ് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രൈസ് ക്യാപ് നീക്കി
ലണ്ടനില്‍ ഇനി ബസ് ചാര്‍ജ് നിരക്കും ഉയരും. ബസ് യാത്രയ്ക്ക് മിനിമം ചാര്‍ജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ രണ്ട് പൗണ്ട് ചാര്‍ജ് ക്യാപ്പാണ് അവസാനിച്ചത്. ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിത ചെലവ് പുതുവര്‍ഷത്തില്‍ ഉയരുകയാണ്.
ബസ് ചാര്‍ജ് വര്‍ധനയിലൂടെ ലഭിക്കുന്ന അധിക തുക യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓപ്പറേറ്റര്‍മാര്‍ക്ക് 150 മില്യണ്‍ പൗണ്ട് സഹായം നല്‍കിയാണ് രണ്ടു പൗണ്ടിന്റെ പ്രൈസ് ക്യാപ് സര്‍ക്കാര്‍ നിലനിര്‍ത്തിയിരുന്നത്.
More »
ബാലിക ചുമച്ചതില്‍ പ്രകോപിതയായി 16 വയസു കാരിയുടെ പരാക്രമം; വിമാനം അടിയന്തരമായി നിലത്തിറക്കി
ലണ്ടന്‍ : അടുത്തിരുന്ന ബാലിക ചുമച്ചതില്‍ പ്രകോപിതയായി സഹയാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും നേരേ അധിക്ഷേപവാക്കുകള്‍ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് 16 വയസു കാരിയുടെ പരാക്രമം. ഒടുക്കം വിമാനം അടിയന്തരമായി നിലത്തിറക്കി. ഈസിജെറ്റ് വിമാനത്തില്‍ ആണ് യുവതിയുടെ പരാക്രമം. 27ന് രാത്രി തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്നും ലണ്ടന്‍ ഗാറ്റ് വിക്കിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനത്തിലാണ് ( EZY8556) കൗമാരക്കാരിയുടെ പരാക്രമം. ഇതെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്തിവളത്തില്‍ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയര്‍ അവധിയാത്ര അലങ്കോലപ്പെടത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടര്‍ന്നു.
അടുത്തിരുന്ന പത്തുവയസുള്ള കൊച്ചുകുട്ടി ഉച്ചത്തില്‍ ചുമച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്. കേവലം 16 വയസുമാത്രം ഉള്ള കൗമാരക്കാരിയാണ് വിമാനത്തില്‍ ഈ പരാക്രമം
More »
തൃശൂരിലെ പുതുവര്‍ഷ രാത്രിയിലെ കൊല; 30 കാരനെ കൊലപ്പെടുത്തിയ കേസില്‍ 14കാരന്‍ കസ്റ്റഡിയില്‍
തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പതിനാലുകാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് കുട്ടിയെ നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. പാലസ് റോഡിന് സമീപം രാത്രി 8.45 നായിരുന്നു സംഭവം.
തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് പുതുവര്‍ഷ രാത്രിയില്‍ തൃശൂര്‍ നഗരത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികളായ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ്
More »
സ്വകാര്യ ചിത്രം കാണിച്ച് സ്വര്‍ണ്ണം കവര്‍ന്നു; തൃശൂരില്‍ മുന്‍കാമുകനും സുഹൃത്തക്കളും പിടിയില്‍
തൃശൂര്‍ : യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പാവറട്ടി പോലീസ്അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി. കേസില്‍ പറപ്പൂര്‍ പൊറുത്തൂര്‍ ലിയോ(26), പോന്നോര്‍ മടിശ്ശേരി ആയുഷ് (19), പാടൂര്‍ ചുള്ളിപ്പറമ്പില്‍ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് യുവതി വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. തുടര്‍ന്നാണ് സ്വര്‍ണ്ണം കവര്‍ന്നതായി പാവറട്ടി പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്ഐമാരായ വിനോദ്, സജീവ്, സി.പി.ഒ മാരായ വിനീത്, ജയകൃഷ്ണന്‍
More »
'ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ സഹായം കുറച്ചു'; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്ന് ഉമ തോമസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി ഇന്നലെ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. മകന്‍ വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എംഎല്‍എ പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
More »