നാട്ടുവാര്‍ത്തകള്‍

'പകുതി വിലയ്ക്ക് സ്‌കൂട്ടര്‍', അനന്തു കൃഷ്ണന്റെ 10 കോടി രൂപയുടെ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി
കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി. കേസിലെ മുഖ്യ പ്രതി തൊടുപുഴ കോളപ്ര ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്. അനന്തു കൃഷ്ണനെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്‌റിനെ പ്രതിയാക്കിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ഏഴ് പ്രതികളുള്ള കേസില്‍ SPIARDS ലീഗല്‍ അഡൈ്വസര്‍ ആയ ലാലി കേസില്‍ ഏഴാം പ്രതിയാണ്. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചതായാണ് വിവരം. മൂവാറ്റുപുഴ സോഷ്യോ

More »

'സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തി'; മലപ്പുറത്ത് ആത്മഹത്യ ചെയ്ത 18കാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്
മലപ്പുറം ആമയൂരില്‍ ആത്മഹത്യ ചെയ്ത ചെയ്ത നിലയില്‍ കണ്ടെത്തിയ 18കാരി ഷൈമയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ഇന്നലെയാണ് ഷൈമ സിനിവര്‍ എന്ന 18കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈമയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഷൈമയുടെ പോസ്റ്റുമോര്‍ട്ടം നടക്കുക. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവര്‍ എന്ന 18കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ

More »

ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു
അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തില്‍ തിരിച്ചയച്ചതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്.

More »

ലൈംഗിക പീഡന പരാതിയില്‍ കുറ്റപത്രം: മുകേഷിനെ തള്ളിപ്പറയാതെ സിപിഎം വനിതാ നേതാക്കള്‍
കണ്ണൂര്‍ : മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം വനിതാ നേതാക്കള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കമാണ് മുകേഷിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്‌ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി പ്രതികരിച്ചു. കോടതിയില്‍ വിചാരണ നടക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തണം. അതിനുശേഷമേ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമുള്ളൂ. ധാര്‍മികത ഓരോര്‍ത്തര്‍ക്കും ഓരാന്നാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവയ്ക്കണോ എന്ന മുകേഷാണ് തീരുമാനിക്കേണ്ടതെന്നും സതീദേവി പറഞ്ഞു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിനെ സംരക്ഷിക്കില്ലെന്ന്

More »

കോട്ടയത്ത് സംഘര്‍ഷത്തിനിടെ അക്രമിയുടെ മര്‍ദനമേറ്റ്‌ പോലീസുകാരന്‍ കൊല്ലപ്പെട്ടു
കോട്ടയം : ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജി(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. തിങ്കളാഴ്ച പുലര്‍ച്ചെ ഏറ്റുമാനൂര്‍ തെള്ളകം എക്സ്കാലിബര്‍ ബാറിന് സമീപമായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ കാരിത്താസിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം

More »

സേവ് ദ ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചു: വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് സ്വര്‍ണ്ണവുമായി വിദേശത്തേക്ക് മുങ്ങി
സേവ് ദ ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചശേഷം വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് യുവാവ് സ്വര്‍ണ്ണവുമായി വിദേശത്തേക്ക് മുങ്ങിയതായി പരാതി റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ വീട്ടുകാര്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസം വധുവിനെ സ്വന്തം വീട്ടിലാക്കിയ ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് പരാതി. യുവതിയുടെ സ്വര്‍ണവും ഇയാള്‍ കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ജനുവരി 23ന് ആയിരുന്നു യുവതിയെ റാന്നി സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇയാള്‍ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയില്‍ പറയുന്നു. വിവാഹസമയത്തു സ്വര്‍ണം കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. സേവ് ദ്

More »

36 ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് നികുതിയിളവ്, ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്ററുകള്‍, 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' പ്രഖ്യാപിച്ചു
ബജറ്റ് പ്രഖ്യാപനത്തില്‍ ആരോ​ഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാന്‍സര്‍ മേഖലയ്ക്കും പദ്ധതികള്‍ പ്രഖ്യാപിച്ചു. 36 ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് പൂര്‍ണമായും നികുതി ഇളവ് നല്‍കി. ആറ് ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകള്‍ക്കും 13 പുതിയ രോ​ഗീസഹായ പദ്ധതികള്‍ക്കും പൂര്‍ണമായും നികുതി ഒഴിവാക്കി. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വര്‍ഷത്തില്‍ത്തന്നെ ഇതില്‍ 200 സെന്ററുകള്‍ ക്രമീകരിക്കും. രാജ്യത്തുടനീളമുള്ള കാന്‍സര്‍ രോ​ഗികള്‍ക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോ​ഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്. എട്ടു കോടി

More »

ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള കോള്‍ റെക്കോഡുകള്‍ ചോര്‍ത്തി ഭാര്യക്ക് നല്‍കിയ മൊബൈല്‍ ടെക്‌നീഷ്യനെതിരെ കേസ്
ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡിങ്ങുകളും ഫോട്ടോയും ഭാര്യക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ടെക്‌നീഷ്യനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീന്‍ പ്രസാദിനെതിരെയാണ് കേസടുത്തത്. ഇയാള്‍ക്ക് നന്നാക്കാന്‍ കൊടുത്ത ഫോണിലെ കോള്‍ റെക്കോര്‍ഡിങ്ങുകളും ഫോട്ടോകളും ചോര്‍ത്തിയാണ് ഉടമയുടെ ഭാര്യക്ക് ഇയാള്‍ നല്‍കിയത്. ഇതിനെതിരെ ഭര്‍ത്താവ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. ഐടി വകുപ്പ് ചുമത്തിയാണ് നവീനെതിരെ കേസെടുത്തത്. ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തും നവീനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നടു റോഡില്‍ വച്ച് കടന്നുപിടിച്ചു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. ഈ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് തണ്ണിത്തോട് പൊലീസ് പറയുന്നത്.

More »

12 ലക്ഷംവരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട; ആദായനികുതി ഇളവില്‍ ചരിത്രപ്രഖ്യാപനം
ന്യൂഡല്‍ഹി : ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഇനി ആദായ നികുതി അടയ്ക്കേണ്ട. പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച്ച അവതരിപ്പിക്കും. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികള്‍ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കി. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയര്‍ത്തി. പരിധി ഒരു ലക്ഷമാക്കി. ടിസിഎസ്, ടിഡിഎസ് ഫയല്‍ ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 4 വര്‍ഷം സമയം നീട്ടി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions