നാട്ടുവാര്‍ത്തകള്‍

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകം; കുറ്റം സമ്മതിച്ച് മകന്‍
ആലപ്പുഴ ചെന്നിത്തലയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ തീപ്പൊള്ളലേറ്റ് മരിച്ചത്. ഇവരുടെ മകന്‍ വിജയന്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെ പ്രകോപനം. മാതാപിതാക്കള്‍ സ്ഥലം എഴുതി നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലില്‍ നിന്നുമാണ് വിജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിജയന്‍ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകന്‍ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു.

More »

ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്‌ളഷ് അമര്‍ത്തി; 15 കാരന്റെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം
എറണാകുളം തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തി മാതാവ്. പതിനഞ്ചുകാരന്‍ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായതായാണ് അമ്മയുടെ വെളിപ്പെടുത്തല്‍. മകന്‍ പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ കുട്ടി സഹപാഠികളില്‍ നിന്ന് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് മാതാവിന്റെ വെളിപ്പെടുത്തല്‍. സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചു. ടോയ്‌ലെറ്റ് നക്കിച്ചുവെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നു. ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ലഷ് ചെയ്തുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. സംഭവം വ്യക്തമാക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരന്തരം നിരവധി പീഡനങ്ങള്‍ സ്‌കൂളില്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 15കാരന്‍ ജീവനൊടുക്കിയതെന്നാണ് അമ്മയുടെ

More »

ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; പ്രതിഷേധ കാമ്പെയ്ന്‍ തുടങ്ങി യുക്മ
ലണ്ടന്‍ : യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട് വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍ നിന്നും ഗാട്ട് വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും, പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു. മതിയായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ

More »

മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങിമരിച്ച നിലയിലും
മലപ്പുറം മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ അമ്മയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം മഞ്ചേരി പുല്‍പ്പറ്റക്കടുത്ത് ഒളമതിലിലാണ് ദാരുണമായ സംഭവം. ഒളമതിലില്‍ സ്വദേശിനി മിനി (42), ഇവരുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. മിനിയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്റെ വീട്. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാണ് കുറിപ്പിലുള്ളതെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ ബാത്ത്റൂമിലെ ബക്കറ്റിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മിനി തൂങ്ങി

More »

യുകെയിലേക്ക് വീണ്ടും മഞ്ഞ് വരുന്നു; താപനില -5 സെല്‍ഷ്യസിലേക്ക്
യുകെയിലേക്ക് വീണ്ടും മഞ്ഞ് തിരിച്ചെത്തുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ രാത്രിയോടെ -5 സെല്‍ഷ്യസ് വരെ താപനില താഴുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ 10 വരെ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മഞ്ഞ ഐസ് ജാഗ്രതയും കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം. 200 മീറ്ററിന് മുകളില്‍ ഉയരമുള്ള ഇടങ്ങളില്‍ മഞ്ഞ് മൂടാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ശൈത്യകാല മഴ മൂലം ട്രീറ്റ് ചെയ്യാത്ത റോഡുകളില്‍ ഐസ് പാച്ചുകള്‍ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ആളുകള്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കണമെന്നും, ഗുരുതരമായ യാത്രാ തടസ്സങ്ങള്‍ മുന്നിലുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അര്‍ദ്ധരാത്രിയോടെ സ്‌കോട്ട്‌ലണ്ടിലെ പ്രാദേശിക മേഖലകളില്‍ താപനില -5 സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു.

More »

തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കൊലപാതമെന്ന് സൂചന
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആകെ ദുരൂഹത. കൊലപതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ബന്ധുക്കളെ മുന്‍നിര്‍ത്തിയാണ് അന്വേഷണം. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് ഫയര്‍ ഫോഴ്‌സ് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ സഹോദരന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. കുട്ടി ഇന്നലെ ഉറങ്ങിയത് അമ്മയുടെ സഹോദരന്റെ കൂടെയാണെന്ന് അമ്മ പറഞ്ഞു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരന്‍ കിടന്നിരുന്ന മുറിയില്‍ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നും അമ്മ പറയുന്നു.

More »

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലില്‍ ഉളളത്. ഹർജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. സമാന ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു. വസ്തുതകള്‍ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ര്‍ ന്‍ ല്‍ ള്‍ ഹൗസ് ണ്‍ കേസ് ഡയറിയും ഇന്‍ക്വസ്റ്റ്

More »

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്
തൃശൂര്‍ കുട്ടനെല്ലൂരി പ്രണയത്തില്‍ നിന്ന് യുവതി പിന്മാറിയതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. കണ്ണാറ സ്വദേശി അര്‍ജുന്‍ (23) ആണ് ആത്മഹത്യ ചെയ്ത‌ത്. യുവതിയുടെ വീടിന് മുന്‍പില്‍ വച്ചായിരുന്നു ആത്മഹത്യ. യുവതിയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതിന് ശേഷം സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് അര്‍ജുന്‍ യുവതിയുടെ വീട്ടിലേക്ക് പോയത്. ഇന്നലെ രാത്രി 11 മണിയോടെ പെട്രോള്‍ വാങ്ങി യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ അര്‍ജുന്‍ എത്തി. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനു ശേഷമാണ് വീടിന്റെ വരാന്തയില്‍വച്ച് യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് ആശുപത്രിയില്‍

More »

മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു, 70 പേര്‍ക്ക് പരിക്ക്
മൗനി അമാവാസി ദിനമായ ഇന്ന് പുലര്‍ച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1 :30 ഓടെയാണ് അപകടം നടന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 'അമൃത് സ്‌നാനി'ന് മുന്നോടിയായി ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തിയിരുന്നു. 'സംഗമത്തില്‍' നിന്ന് ഒരു കിലോമീറ്റര്‍ അകലെ ബാരിക്കേഡുകള്‍ വച്ച് തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ ബോധരഹിതരാവുകയും പരുക്കേല്‍ക്കുകയും ചെയ്തത്. അപകടത്തില്‍പ്പെട്ടവരെ മഹാ കുംഭ് ഫെയര്‍ ഗ്രൗണ്ടിനുള്ളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സംഭവത്തെ തുടര്‍ന്ന് മൗനി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions