ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. വേട്ടക്കാരനും അയാളെ പിന്തുണയ്ക്കുന്നവരുമുള്ള സംഘടനയില്‍ കുറ്റബോധമില്ലാതെ ഇരിക്കാനാകില്ലെന്നും അതിനാലാണ് രാജിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നീതിയ്ക്കും അനീതിയ്ക്കുമൊപ്പം ഒരുമിച്ച് ആര്‍ക്കും നില്‍ക്കാനാകില്ല. അതിജീവിതയ്ക്കും വേട്ടക്കാരനും ഒപ്പമെന്നാണ് ഇപ്പോഴും സിനിമാ സംഘടനകള്‍ പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.വിചാരണക്കോടതിയ്ക്ക് മുകളിലും കോടതികള്‍ ഉണ്ടെന്നിരിക്കെ അയാളുടെ പണമാണ് അയാള സംരക്ഷിച്ചതെന്ന് ചോറുണ്ണുന്ന എല്ലാവര്‍ക്കും വ്യക്തമായിക്കെ അയാളെ നാലുകൈയ്യും നീട്ടി
More »
ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ, ശക്തമായ പ്രതികരണവുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍. 'സത്യമേവ ജയതേ, സത്യം എല്ലായ്‌പ്പോഴും ജയിക്കും'എന്ന് പറഞ്ഞ അദ്ദേഹം, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉള്‍പ്പെടെ ഒരാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. 'ദിലീപിനെ ജയിലില്‍ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും ? ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങള്‍ക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളില്‍ പോകാന്‍ പറ്റാതെ അവളെ മദ്രാസില്‍ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു,” സുരേഷ് കുമാര്‍ വികാരാധീനനായി പറഞ്ഞു. ഏത് കോടതിയില്‍ പോയാലും കുഴപ്പമില്ല. എന്തെങ്കിലും ഒരു തെളിവ് പ്രോസിക്യൂഷന് നിരത്താന്‍ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ എട്ടര വര്‍ഷം ദിലീപ് നേരിട്ടത് വലിയ ഹരാസ്‌മെന്റ് ആണെന്നും എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി
More »
'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍. ‘Always . More stronger than ever , now.’ എന്നാണ് അവള്‍ക്കൊപ്പം എന്ന പോസ്റ്റ് പങ്കുവെച്ച് റിമി ഫേസ്ബുക്കില്‍ കുറിച്ചത്. കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു.
തുടക്കം മുതല്‍ നടിയ്‌ക്കൊപ്പം ഉറച്ചു നിന്ന ആളായിരുന്നു റിമ കല്ലിങ്കല്‍. റിമയുടെ അടക്കം നേതൃത്വത്തിലാണ് മലയാള സിനിമാമേഖലയിന്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് വഴിവച്ചത്. ഇതിന്റെ പേരില്‍ റിമയടക്കമുള്ളവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തു.
More »
ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരിയിലെ പൊതുയോഗം ഡിസംബര്‍ ഒമ്പതിന് നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് പൊതുയോഗം നടക്കുക. കര്‍ശന നിബന്ധനകളോടെയാണ് പൊതുയോഗത്തിന് അധികൃതര്‍ അനുമതി നല്‍കിയത്.
വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം എന്നതാണ് ഒരു നിബന്ധന. കരൂരില്‍ ദുരന്തത്തിന് കാരണമായത് വിജയ് വൈകിവന്നത് മൂലമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നിബന്ധനകളൂം അധികൃതര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആകെ 5000 പേര്‍ക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകുക. ക്യു ആര്‍ കോഡ് വഴിയാകും ഇവര്‍ക്ക് വേദിയില്‍ പ്രവേശനം അനുവദിക്കുക. ഇവരെയെല്ലാം 500 പേര്‍ വീതമുള്ള 10 ബ്ലോക്കുകളിലായി ഇരുത്തണം എന്നുമാണ് വ്യവസ്ഥ.
More »
ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
സിനിമയില്‍ അഭിനയിക്കുകയോ സിനിമാ നിര്‍മ്മാണത്തിന്റെ ഭാഗമാകുകയോ ചെയ്യുക എന്നത് കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ ദീര്‍ഘകാല സ്വപ്നമാണ്. മലയാള സിനിമയ്ക്ക് അനവധി പ്രതിഭകളെ വളര്‍ത്തി നല്‍കിയ പ്രമുഖ സ്ഥാപനമാണ് കലാഭവന്‍ - ജയറാം, ദിലീപ്, കലാഭവന്‍ മണി തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെയും; സിദ്ദിഖ്‌ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍ അടക്കമുള്ള ശ്രദ്ധേയ സംവിധായകരെയും; ബെര്‍ണി-ഇഗ്നേഷ്യസ് തുടങ്ങി രചനാശേഷിയുള്ള സംഗീതസംവിധായകരെയും; സുജാത ഉള്‍പ്പെടെയുള്ള പ്രശസ്തരായ പിന്നണി ഗായകരെയും കൂടാതെ ടെക്നിക്കല്‍ മേഖലകളിലെ നിരവധിപേര്‍ പ്രവര്‍ത്തകരെയും മലയാള സിനിമാ വ്യവസായത്തിന് സംഭാവന ചെയ്ത സ്ഥാപനം.
ഈ സമ്പന്ന പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കൊച്ചിന്‍ കലാഭവന്റെ യുകെ ഔദ്യോഗിക ഫ്രാഞ്ചൈസായ കലാഭവന്‍ ലണ്ടന്‍, സിനിമാ മേഖലയിലേക്കുള്ള പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്കു പ്രൊഫഷണല്‍ പരിശീലനം നല്‍കുകയും ചെയ്യുന്ന
More »
ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3. നിര്‍മാതാവ് എം രഞ്ജിത്ത് ആണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്.
'ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാല്‍ എത്രയോ ഉയരത്തിലാണ് മലയാള സിനിമ എത്തിയിരിക്കുന്നത്. മികവുള്ള സിനിമകള്‍ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകള്‍ ഉള്ളതും കേരളത്തിലാണ്. 'തുടരും' സിനിമ ഇറങ്ങിയതിന് ശേഷം കിട്ടിയ ഷെയര്‍ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം കിട്ടുന്നത് സര്‍ക്കാരിനാണ്', എം രഞ്ജിത്തിന്റെ വാക്കുകള്‍.
ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. ജോര്‍ജ്കുട്ടി എന്ന
More »
ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
'സമാന്തരങ്ങള്‍' എന്ന സിനിമയ്ക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ പുരസ്‌കാരങ്ങള്‍ ജൂറിയിലെ മലയാളി അംഗം അടക്കമുള്ളവര്‍ ചേര്‍ന്ന് അവസാന നിമിഷം അട്ടിമറിച്ചെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് സമാന്തരങ്ങള്‍. എന്നാല്‍ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ കൂടി ചിത്രത്തിന് ലഭിക്കേണ്ടതായിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമാജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മാധ്യമസംവാദത്തിലായിരുന്നു ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തല്‍. 'പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ എന്നെ വന്ന് പരിചയപ്പെട്ട ഖണ്ഡേല്‍വാള്‍ കുറ്റബോധത്തോടെ ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ബി.സരോജ ദേവി അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.'
ഭാര്യ
More »
ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്വന്തമാക്കിയെന്നാണ് പുതിയ വിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം പങ്കുവെച്ചത്.
എല്ലാ റൈറ്റ്സും പനോരമയ്ക്ക് ആശിര്‍വാദ് സിനിമാസ് നല്‍കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മലയാളം പതിപ്പ് തന്നെ ആദ്യം തിയേറ്ററുകളില്‍ എത്തുമോ അതോ ഹിന്ദി ആയിരിക്കുമോ എത്തുക...എന്നിങ്ങനെ ഒരുപാട് സംശയങ്ങളാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മുന്‍പ് ഒരു ഇന്റര്‍വ്യൂയില്‍ മലയാളം തന്നെയായിരിക്കും ആദ്യം പുറത്തിറങ്ങുക എന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഈ അവകാശങ്ങള്‍ കൈമാറിയ
More »
ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
ഹണി റോസ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം 'റേച്ചല്‍' റിലീസ് വീണ്ടും മാറ്റി. ഡിസംബര്‍ 12 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി. നേരത്തെ ഡിസംബര്‍ 6ന് റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് റേച്ചലിന്റെ റിലീസ് മാറ്റുന്നത്. ഈ വര്‍ഷമാദ്യം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ടെക്‌നിക്കല്‍ കാരണങ്ങള്‍ കൊണ്ടാണ് മാറ്റിവച്ചത് എന്നായിരുന്നു നിര്‍മ്മാതാവ് ബാദുഷ അറിയിച്ചിരുന്നത്.
എന്നാല്‍ അന്ന് ബോബി ചെമ്മണ്ണൂരുമായുള്ള ഹണിയുടെ കേസും പ്രശ്‌നങ്ങളെയും തുടര്‍ന്നാണ് റിലീസ് മാറ്റിയതെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. നിലവില്‍ നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങളെ തുടര്‍ന്ന് നിര്‍മ്മാതാവ് ബാദുഷ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. നടന്റെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപ വാങ്ങിയ ശേഷം, തിരിച്ച് നല്‍കാതെ, സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ആരോപണങ്ങളാണ് ഹരീഷ് ഉയര്‍ത്തിയത്. റേച്ചലിന്റെ റിലീസിന് ശേഷം താന്‍
More »