വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള് വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
സംവിധായകന് ജൂഡ് ആന്തണി ജോസഫിന് ആഡംബര വാച്ച് സമ്മാനിച്ച് സുചിത്ര മോഹന്ലാല്. സംവിധായകന് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഹൃദയസ്പര്ശിയായ കുറിപ്പിനൊപ്പമാണ് സുചിത്ര മോഹന്ലാലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് ജൂഡ് തുറന്നു പറഞ്ഞത്.
ഷൂട്ടിന് ഇടയില് വിസ്മയ മോഹന്ലാലിനും സുചിത്ര മോഹന്ലാലിനും ഒപ്പം നിന്നെടുത്ത ഫോട്ടോയും സുചിത്ര സമ്മാനിച്ച വാച്ച് ധരിച്ച ഫോട്ടോയും ജൂഡ് കുറിപ്പിനൊപ്പം പങ്കുവച്ചു. സ്വിസ്സ് ലക്ഷ്വറി ബ്രാന്ഡായ ബൗം ആന്ഡ് മസ്സേയുടെ വാച്ചാണ് സുചിത്ര ജൂഡിന് സമ്മാനിച്ചത്. ഏകദേശം ഒരു ലക്ഷം മുതല് നാല് ലക്ഷം വരെയാണ് ഈ മോഡലിലുള്ള വാച്ചിന്റെ വില.
'ലോകത്തിന് അവര് ഒരുപക്ഷേ അമ്മയും മകളും ആയിരിക്കാം. പക്ഷേ, എനിക്ക് അവര് എല്ലായ്പ്പോഴും എന്റെ ചേച്ചിയും കുഞ്ഞനുജത്തിയുമാണ്. തുടക്കം കണ്ടതിനുശേഷം സുചി ചേച്ചി എനിക്കു നല്കിയ സമ്മാനമാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. ജീവിതകാലം
More »
തൃഷയ്ക്കെതിരെ ദ്വയാര്ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്ശനം
കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടയില് മുഖ്യമന്ത്രി വിജയിയെ വിമര്ശിക്കുന്നതിനിടെ നടി തൃഷയെ കുറിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് നടത്തിയ ദ്വയാര്ത്ഥ പരാമര്ശത്തില് വിമര്ശനം ശക്തമാകുന്നു. ഉദയനിധിയുടെ പരാമര്ശം അറപ്പുളവാക്കുന്നതാണെന്ന് ടിവികെ പ്രതികരിച്ചു. സംഭവത്തില് രൂക്ഷമായ വിമര്ശനമാണ് ഉദയനിധിക്കെതിരെ സമൂഹ മാധ്യമങ്ങളില് ഉയരുന്നത്. തഞ്ചാവൂരില് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി അധിക്ഷേപകരമായ പരാമര്ശം നടത്തിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ വിമര്ശനം ഉന്നയിച്ച് ഉദയനിധി പ്രസംഗിക്കുന്നതിനിടെ ആള്ക്കൂട്ടത്തിനിടയില് നിന്ന് ചിലര് 'തൃഷ, തൃഷ' എന്ന് വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെയാണ് തൃഷയെയും വിജയ്യെയും അപമാനിക്കുന്ന തരത്തില് ഉദയനിധി ദ്വയാര്ത്ഥ പ്രയോഗം നടത്തിയത്. പിന്നീട് താന് ഒരു തമാശ
More »
പറഞ്ഞതില് ഉറച്ചു നില്ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്ലാല്
ഡല്ഹി ജന്തര് മന്തറില് നടന്ന വിദ്യാര്ത്ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്ലാലും എത്തിയിരുന്നു. വിസ്മയുടെ നിലപാടിന് വലിയ കയ്യടികള് ലഭിക്കുകയും ചെയ്തു. എന്നാല് വിസ്മയയ്ക്ക് വിമര്ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് വിസ്മയ.
'പറഞ്ഞതില് ഞാന് ഉറച്ചു നില്ക്കുന്നു. നമ്മുടേതൊരു ജനാധിപത്യ രാജ്യമാണ്. ചോദ്യം ചെയ്യാനും, കേള്ക്കപ്പെടാനുമുള്ള അവകാശം നമുക്കുണ്ട്. ശക്തി പ്രയോഗിക്കുന്നതിന് പകരം ചര്ച്ചയാണ് വേണ്ടത്. രാഷ്ട്രീയം മനുഷ്യത്വത്തിന് അതീതമാകരുത്. ഏത് പാര്ട്ടി അധികാരത്തില് വന്നാലും, നാളെയും ഇങ്ങനെ സംഭവിച്ചാല് ഞാന് പ്രതികരിക്കുക ഇങ്ങനെ തന്നെയാകും', വിസ്മയയയുടെ വാക്കുകള്. രേഖ മേനോന് നല്കിയ അഭിമുഖത്തില് സോഷ്യല് മീഡിയയിലെ വിവാദങ്ങളോട് പ്രതികരിക്കുകയാണ് വിസ്മയ മോഹന്ലാല്. തന്റെ നിലപാടിന്റെ പേരില് കടുത്ത സൈബര് ആക്രമണമാണ് വിസ്മയയ്ക്ക് നേരിടേണ്ടി
More »
33 വര്ഷങ്ങള്ക്ക് ശേഷം 'ജെന്റില്മാന്' വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോന്
അര്ജുന്–ശങ്കര് കൂട്ടുകെട്ടില് പിറന്ന 'ജെന്റില്മാന്' 33 വര്ഷങ്ങള്ക്കു ശേഷം റീറിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33–ാം വര്ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം റീമാസ്റ്റര് ചെയ്ത് തിയറ്ററുകളിലെത്തുന്നത്. 4K Ultra HD ദൃശ്യ നിലവാരത്തിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം എത്തിക്കുമെന്ന് നിര്മ്മാതാക്കള് അറിയിച്ചു.
ഇന്ത്യന് സിനിമയുടെ ചരിത്രത്തില് സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില് ഒന്നാണ് 'ജെന്റില്മാന്’. മെഗാ പ്രൊഡ്യൂസര് കെ.ടി. കുഞ്ഞുമോന് അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികള്ക്കിടയില് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
1993-ല് പുറത്തിറങ്ങിയ 'ജെന്റില്മാന്’ സംവിധായകന് ശങ്കര് ഒരുക്കിയ ആദ്യ ഫീച്ചര് ചിത്രമാണ്. സാമൂഹിക
More »
ബിഗ് ബോസ് സീസണ് എട്ട് എത്തുന്നു; ഇത്തവണ 'അഗ്നിപരീക്ഷാ' റൗണ്ടും
ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസണ് എട്ട് എത്തുന്നു. പ്രധാന സീസണ് ആരംഭിക്കുന്നതിന് മുന്പ് ഇത്തവണ 'അഗ്നിപരീക്ഷ' എന്നൊരു പ്രീഷോ കൂടിയുണ്ട്. ഓഗസ്റ്റ് 15 മുതലാണ് അഗ്നിപരീക്ഷ ആരംഭിക്കുന്നത്.
ഒരു കൂട്ടം സാധാരണക്കാരില് നിന്ന് ടാസ്കുകളുടെയും വോട്ടിംഗിന്റെയും അടിസ്ഥാനത്തില് ഏറ്റവും മികച്ച ഗെയിമേഴ്സിനെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവര്ക്ക് പ്രധാന സീസണില് മത്സരിക്കാം. അഗ്നിപരീക്ഷയില് മത്സരിക്കുന്നവരെ നിരീക്ഷിക്കാന് മൂന്ന് വിധികര്ത്താക്കള് ഉണ്ടാവും. കൂടാതെ ഒരു അവതാരകയും.
മുന് ബിഗ്ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, റിയാസ് സലിം, അഖില് മാരാര് എന്നിവരാണ് അഗ്നിപരീക്ഷയിലെ കോമണേഴ്സിനെ വെള്ളം കുടിപ്പിക്കാനെത്തുന്ന വിധികര്ത്താക്കള്. ബിഗ് ബോസ് സീസണ് വണ്ണിലെ ഏറ്റവും മികച്ച മത്സരാര്ത്ഥികളില് ഒരാളായിരുന്നു രഞ്ജിനി. 63 ദിവസങ്ങള് പിന്നിട്ട രഞ്ജിനി ഒന്പതാം
More »
തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി
നടി ശ്വേത മേനോനെതിരെ നടനും പാലക്കാട് എംഎല്എയുമായ രമേഷ് പിഷാരടി. അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില് തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി പറഞ്ഞു. രമേഷ് പിഷാരടി മുന്സിഫ് കോടതിയില് നല്കിയ സത്യവാങ്മൂലത്തിലാണ് പരാമര്ശം. കേസില് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഷാരടി സത്യവാങ്മൂലം സമര്പ്പിച്ചിരിക്കുന്നത്. അതേസമയം തന്നെ അപകീര്ത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്നും രമേഷ് പിഷാരടി പറഞ്ഞു.
അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താന് അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷനായത്. തൊട്ടടുത്ത ദിവസം തന്നെ താന് പിന്മാറി. ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോന് അമ്മയില് നിന്ന് രാജിവച്ചതാണ്. എന്നാല് അമ്മയുടെ മിനിറ്റ്സ്ബുക്ക് അടക്കം രേഖകള് ഒന്നും കൈമാറിയില്ലെന്നും രമേഷ് പിഷാരടി
More »
'അമ്മ'യില് രജിസ്ട്രാര് ഭരണം കൊണ്ടുവരണമെന്ന് വനിത അംഗങ്ങള്
താരസംഘടന അമ്മയില് തര്ക്കങ്ങള് തുടരവേ നിര്ണായക നീക്കവുമായി സംഘടനയിലെ വനിതാ അംഗങ്ങള്. രജിസ്ട്രാര് ഭരണം കൊണ്ടുവരണമെന്ന ആവശ്യവുമായി വനിതാ അംഗങ്ങള് രജിസ്ട്രാര്ക്ക് കത്തയച്ചു. അന്സിബ ഹസ്സന്, മാലാ പാര്വതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവരാണ് രജിസ്ട്രാര്ക്ക് കത്തയച്ചത്. 1955-ലെ തിരുവിതാംകൂര്-കൊച്ചി സാഹിത്യ, ശാസ്ത്ര, ചാരിറ്റബിള് സൊസൈറ്റീസ് രജിസ്ട്രേഷന് ആക്റ്റിലെ സെക്ഷന് 19 പ്രയോഗിക്കണമെന്നാണ് കത്തില് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജിവെച്ചുപോയവര് തിരികെ വന്നത് നിയമവിരുദ്ധവും ബൈലോകള്ക്ക് വിരുദ്ധവുമാണെന്നും കത്തില് പറയുന്നുണ്ട്. രജിസ്ട്രാര് ഓഫീസില് നല്കിയ യോഗ മിനുറ്റ്സ് യാഥാര്ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും കത്തില് പറയുന്നു. മിനുറ്റ്സിന്റെ ആധികാരികതയില് ആശങ്കയുണ്ട്. ജുഡീഷ്യല് ഫോറങ്ങള്ക്ക് മുന്പില് വ്യാജ രേഖകള് നല്കാന് സാധ്യതയുണ്ട്. ഉത്തരവാദികള്ക്കെതിരെ
More »
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ശ്വേത പുന:രന്വേഷണം അവശ്യപ്പെടുമോ: ചോദ്യവുമായി വിനയന്
താര സംഘടനയിലെ തര്ക്കത്തിനിടെ ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ കുറിച്ചുള്ള ശ്വേതാ മോനോന്റെ പരാമര്ശത്തില് പ്രതികരണവുമായി സംവിധായകന് വിനയന് രംഗത്ത്. 'അമ്മ'യിലെ പവര് ഗ്രൂപ്പിനെതിരെ ശ്വേത ആത്മാര്ത്ഥമായി നില കൊള്ളുമോ എന്നാണ് വിനയന് ചോദിച്ചത്. നാളിതുവരെ ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ 'അമ്മ'യിലെ ആരും പിന്തുണച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്ട്ടിലെ നടപടികളൊക്കെ 'അമ്മ'യിലെ ആളുകള് തന്നെ ഇടപെട്ട് തടഞ്ഞില്ലേ എന്നും ശ്വേതയോട് വിനയന്റെ ചോദ്യമുണ്ടായി. അന്വേഷണം പുനരാരംഭിക്കാന് സര്ക്കാരിനോട് അവശ്യപ്പെടുമോ എന്ന് ചോദിച്ച അദ്ദേഹം തന്നെയും തിലകനെയുമെല്ലാം വിലക്കിയത് ഇതേ പവര് ഗ്രൂപ്പ് ആണെന്നും വ്യക്തമാക്കി. ഹേമാ കമ്മറ്റി റിപ്പോര്ട്ടിലെ 141 മുതല് 144 വരെ പേജില് അക്കാര്യമുണ്ടെന്നും വിനയന് പറഞ്ഞു.
തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ഗുരുതര ആരോപണങ്ങള് നേരിടുന്ന പവര് ഗ്രൂപ്പിനോട്
More »
വിദ്യാര്ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്ലാല്
ഡല്ഹിയില് വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്ക്കെതിരെ നടക്കുന്ന വിദ്യാര്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹന്ലാലിന്റെ മകളും സിനിമയില് അരങ്ങേറ്റത്തിനൊരുങ്ങുന്ന വിസ്മയ മോഹന്ലാലും. 'വില് മേക്ക് ഇറ്റ് എസ്കെ' എന്ന സമൂഹമാധ്യമ പേജ് പങ്കുവച്ച കുറിപ്പ് ഇന്സ്റ്റഗ്രാം സ്റ്റോറിയായി പുനഃപങ്കുവച്ചാണ് വിസ്മയ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളോടും യോജിക്കണമെന്നില്ലെങ്കിലും ജനങ്ങളുടെ ശബ്ദത്തിന് ചര്ച്ചയ്ക്കുപകരം ബലപ്രയോഗത്തിലൂടെ മറുപടി നല്കുന്നത് ജനാധിപത്യത്തിന് യോജിച്ചതാണോയെന്ന് കുറിപ്പില് ചോദിക്കുന്നു. ഇന്ന് ഇതിനെ ചോദ്യംചെയ്തില്ലെങ്കില് നാളെ സമാനമായ അനുഭവം ആര്ക്കും നേരിടേണ്ടിവരാമെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.
വിസ്മയ പങ്കുവച്ച കുറിപ്പിന്റെ ആശയം :
''കണ്ണീര്വാതകം, ലാത്തിച്ചാര്ജ്, പരിക്കേറ്റ വിദ്യാര്ഥികള്, അടച്ചിട്ട റോഡുകളും മെട്രോ സ്റ്റേഷനുകളും,
More »